
റമദാൻ മുന്നോടിയായി 971 തടവുകാർക്ക് മാപ്പ് നൽകി മുഹമ്മദ് ബിൻ റാഷിദ്
ദുബായ്, 23 മാർച്ച് 2023 (WAM) --വിശുദ്ധ റമദാൻ മാസത്തിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 971 തടവുകാരെ മോചിപ്പിക്കാൻ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ഉത്തരവിട്ടു.വിശുദ്ധ മാസത്തിൽ മാപ്പുനൽകിയ വ്യക്തികളെ അവരുടെ കുടുംബങ്ങളുമായി വീണ്ടും ഒന്നിപ്പിക്കാനുള്ള ശൈഖ് മുഹമ്മദിന്റെ വ്യഗ്രതയാണ് മാപ്പ് പ്രതിഫലിപ്പിക്കുന്നതെന്ന് ദുബായ് അറ്റോർണി ജനറൽ എസ്സാം ഇസ്സ അൽ ഹുമൈദാൻ പറഞ്ഞു. ജയിൽ മോചിതരായ തടവുകാർക്ക് ജീവിതത്തിൽ ഒരു പുതിയ തുടക്കം നേടാനും സമൂഹത്തിൽ പുനഃസംഘടിപ്പിക്കാനുമുള്ള അവസരമാണ് മാപ്പ് നൽകുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.ദുബായ് പബ്ലിക് പ്രോസിക്യൂഷൻ, ദുബായ് പോലീസുമായി സഹകരിച്ച്, ശൈഖ് മുഹമ്മദിന്റെ ഉത്തരവ് നടപ്പിലാക്കുന്നതിനുള്ള നിയമനടപടികൾ ഇതിനകം ആരംഭിച്ചതായി അൽ ഹുമൈദാൻ പറഞ്ഞു.WAM/അമൃത രാധാകൃഷ്ണൻ