തിങ്കളാഴ്ച 18 ജനുവരി 2021 - 9:08:51 am
ബിസിനസ്സ്
2021 Jan 14 Thu, 04:16:19 pm

ഇന്ധന അമോണിയ , കാർബൺ റീസൈക്ലിങ് സാങ്കേതികവിദ്യകളിൽ യുഎഇയും ജപ്പാനും സഹകരിക്കുന്നു

അബുദാബി, ജനുവരി 14, 2021 (WAM) -- ഇന്ധന അമോണിയ , കാർബൺ റീസൈക്ലിംഗ് സാങ്കേതികവിദ്യകളിൽ സഹകരിച്ച് പ്രവർത്തിക്കാൻ യുണൈറ്റഡ് അറബ് എമിറേറ്റ്സും ജപ്പാനും ധാരണയായി. അബുദാബി നാഷണൽ ഓയിൽ കമ്പനിയും (ADNOC) ജപ്പാനിലെ സാമ്പത്തിക, വാണിജ്യ, വ്യവസായ മന്ത്രാലയവും തമ്മിൽ ഇത് സംബന്ധിച്ച കരാറിൽ ഒപ്പുവെച്ചു. കാർബൺ ‌വമനം കുറയ്ക്കുന്നതിന് വാണിജ്യപരമായി സാധ്യമായ പുതിയ സാങ്കേതികവിദ്യകൾ ഉപയോഗപ്പെടുത്താനുള്ള യുഎഇയുടെയും ജപ്പാന്റെയും താൽപര്യത്തെയാണ് ഈ കരാർ ഉയർത്തിക്കാട്ടുന്നത്. ഭാവിയിൽ ഹൈഡ്രജൻ സമ്പദ്‌വ്യവസ്ഥയെ പ്രാപ്‌തമാക്കുന്നതിൽ അമോണിയ ഒരു പ്രധാന പങ്ക് വഹിക്കും. കൂടാതെ ഒരു ഹൈഡ്രജൻ കാരിയറായും സീറോ-എമിഷൻ ഇന്ധനമായും ഇതിന് പ്രവർത്തിക്കാനാകും. യുഎഇയുടെ ജപ്പാനിലേക്കുള്ള വെർച്വൽ ബിസിനസ് യാത്രയ്ക്കിടെ വ്യവസായ, നൂതന സാങ്കേതിക മന്ത്രിയും ADNOC ഗ്രൂപ്പ് സിഇഒയുമായ ഡോ. സുൽത്താൻ അഹമ്മദ് അൽ ജാബറും ജപ്പാനിലെ സാമ്പത്തിക, വാണിജ്യ...