തിങ്കളാഴ്ച 18 ജനുവരി 2021 - 8:27:52 am
എമിറേറ്റ്സ്
2021 Jan 17 Sun, 10:32:29 pm

24 മണിക്കൂറിൽ 3,453 പുതിയ COVID-19 കേസുകൾ, 3,268 രോഗമുക്തി, 5 മരണം

അബുദാബി, 20 ജനുവരി 1721 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 162,251 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്നാണ് മന്ത്രാലയം ഞായറാഴ്ച നടത്തിയ പ്രസ്താവനയിൽ വ്യക്തമാക്കിയത്. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി 3,453 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 253,261 ആയി. രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം പറയുന്നു. COVID-19 സങ്കീർണതകൾ കാരണം അഞ്ച് മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 745...