തിങ്കളാഴ്ച 18 ജനുവരി 2021 - 9:24:19 am
അന്തർദേശീയം
2021 Jan 17 Sun, 10:31:27 pm

അൽദാർ പ്രോപ്പർട്ടീസുമായും സാൻഡൂക്ക് അൽ വതനുമായും ഖലീഫ യൂണിവേഴ്‌സിറ്റി കരാറൊപ്പിട്ടു

അബുദാബി, ജനുവരി 17, 2021 (WAM) -- വർണാന്ധത ബാധിച്ചവർക്കായി ചെലവ് കുറഞ്ഞതും പുനരുപയോഗിക്കാവുന്നതും ഉപയോഗശേഷം ഉപേക്ഷിക്കാവുന്നതുമായ കോണ്ടാക്ട് ലെൻസുകൾ വികസിപ്പിക്കുന്നതിനായി ഖലീഫ യൂണിവേഴ്‌സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്‌നോളജി (കെ.യു) ഒരു ഗവേഷണ കരാറിൽ ഒപ്പുവെച്ചതായി അറിയിച്ചു. കരാർ പ്രകാരം അൽദാർ പ്രൊപ്പർട്ടീസും സാൻഡൂക്ക് അൽ വതനും ഇതിനാവശ്യമായ ഫണ്ടിങ് നടത്തും. ലണ്ടനിലെ ഇംപീരിയൽ കോളജിലെ ഗവേഷകരുമായി സഹകരിച്ച് പ്രവർത്തിക്കുന്ന ഖലീഫ സർവകലാശാലയിലെ ഗവേഷകരെ പ്രോജക്ട് ടീമിൽ ഉൾപ്പെടുത്തുമെന്ന് ഞായറാഴ്ച കെ.യു ഒരു പത്രക്കുറിപ്പിലൂടെ അറിയിച്ചു. സാൻ‌ഡൂക്ക് അൽ വതൻ ആക്ടിംഗ് ഡയറക്ടർ ജനറൽ അഹമ്മദ് ഫിക്രിയും, ഖലീഫ സർവകലാശാല എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ്. ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മദിയും കരാറിൽ ഒപ്പുവെച്ചു. കോൺടാക്റ്റ് ലെൻസുകളുടെ പ്രോട്ടോടൈപ്പുകൾ ഗവേഷണ സംഘം ഇതിനകം തന്നെ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഇവയെ ഓരോ...