തിങ്കളാഴ്ച 12 ഏപ്രിൽ 2021 - 11:06:04 pm
ലോകം
2021 Apr 12 Mon, 09:28:59 pm

COVID 19 കേസുകളിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

ന്യൂഡല്‍ഹി, ഏപ്രില്‍ 12, 2021 (WAM/ Reuters): ഇന്ത്യയില്‍ ഒറ്റ രാത്രികൊണ്ട് 168,912 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിതരില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. റോയിട്ടേഴ്‌സ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം 13.53 ദശലക്ഷത്തിലെത്തി. ബ്രസീലിലെ 13.45 ദശലക്ഷം കേസുകളെന്ന കണക്കിനെയാണ് ഇന്ത്യ മറികടന്നത്. 31.2 ദശലക്ഷം കേസുകളുമായി അമേരിക്കയാണ് ആഗോളതലത്തില്‍ മുന്നില്‍. ഇന്ത്യയില്‍ കഴിഞ്ഞ ദിവസത്തെ മരണം 904 ആണ്, ഇതോടെ മൊത്തം മരണസംഖ്യ 170,179 ആയി. WAM/Ambily https://www.wam.ae/en/details/1395302926464