ചൊവ്വാഴ്ച 01 ഡിസംബർ 2020 - 4:16:29 pm

'പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച ദേശീയ നയം' ക്യാബിനറ്റ് അംഗീകരിച്ചു

  • مجلس الوزراء يعتمد السياسة الوطنية للتحصينات
  • مجلس الوزراء يعتمد السياسة الوطنية للتحصينات

ദുബായ്, 2020 സെപ്റ്റംബർ 7 (WAM) - സാംക്രമിക രോഗങ്ങളെ നേരിടുന്നതിനും വ്യക്തികൾക്കും സമൂഹത്തിനും ഉണ്ടാകുന്ന അപകടസാധ്യതകൾ കുറയ്ക്കുന്നതിനുമുള്ള ഒരു ബഹു-മേഖലാപരമായ ദേശീയ ചട്ടക്കൂട് ആയ 'പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച ദേശീയ നയം' വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അദ്ധ്യക്ഷനായുള്ള യു‌എ‌ഇ ക്യാബിനറ്റ് അംഗീകരിച്ചു.

രാജ്യത്തെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും നൽകിയ സേവനങ്ങളുടെ കാര്യക്ഷമത വർദ്ധിപ്പിക്കുന്നതിനും രോഗപ്രതിരോധ മേഖലയിൽ ഏർപ്പെട്ടിരിക്കുന്ന എല്ലാ കക്ഷികൾ‌ക്കുമുള്ള ഒരു ഏകോപന ചട്ടക്കൂടായി നയം പ്രവർത്തിക്കും.

ആരോഗ്യകരമായ ഒരു ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിലൂടെ സാംക്രമിക രോഗങ്ങൾക്കെതിരായ യുഎഇയുടെ പോരാട്ടത്തെ പിന്തുണയ്ക്കുന്നതിന് സർക്കാരിതര മേഖലയെയും കമ്മ്യൂണിറ്റി അംഗങ്ങളെയും ഒരുമിച്ച് കൊണ്ടുവരാനും ഇത് ലക്ഷ്യമിടുന്നു; അതുപോലെ തന്നെ മികച്ച ഗുണനിലവാരമുള്ള വാക്സിനേഷൻ സേവനങ്ങളും പ്രതിരോധ പരിചരണവും രാജ്യവ്യാപകമായി വിതരണം ചെയ്യുന്നത് ഉറപ്പാക്കാനും ലക്ഷ്യമിടുന്നു.

പ്രതിരോധ കുത്തിവയ്പ്പുകൾ സംബന്ധിച്ച ദേശീയ നയത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ലക്ഷ്യങ്ങൾ വാക്സിനുകൾ വ്യാപകമായി ലഭ്യമാക്കുക, അവയുടെ സുസ്ഥിരതയും ഗുണനിലവാരവും ഉറപ്പുവരുത്തുക, അവയുടെ പ്രാധാന്യത്തെക്കുറിച്ച് അവബോധം സൃഷ്ടിക്കുക, ഈ മേഖലയിലെ നവീകരണത്തിനും ഗവേഷണത്തിനും പിന്തുണ നൽകുക എന്നിവയാണ്. ആരോഗ്യ അടിയന്തിര സാഹചര്യങ്ങളിലും രോഗം പൊട്ടിപ്പുറപ്പെടുന്ന സമയത്തും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുള്ള നയങ്ങളും ഇതിൽ ഉൾപ്പെടുന്നു.

സമഗ്രവും സുസ്ഥിരവുമായ ആരോഗ്യ സംവിധാനത്തിന്റെ വികസനത്തിന്റെ വെളിച്ചത്തിൽ, അന്താരാഷ്ട്ര സുരക്ഷാ സമ്പ്രദായങ്ങൾക്ക് അനുസൃതമായി മികച്ച ഗുണനിലവാരമുള്ള രോഗപ്രതിരോധ സേവനങ്ങൾ നൽകുന്നത് ഉറപ്പാക്കുന്നതിലൂടെ പ്രാദേശികവും അന്തർദ്ദേശീയവുമായ ആരോഗ്യ സംരക്ഷണ കേന്ദ്രമെന്ന നിലയിൽ രാജ്യത്തിന്റെ സ്ഥാനം ഉയർത്താനും നയം ലക്ഷ്യമിടുന്നു.

WAM/ Translation: Ambily Sivan http://wam.ae/en/details/1395302868000

WAM/Malayalam