തിങ്കളാഴ്ച 18 ജനുവരി 2021 - 9:27:19 am

ഇല്യാസ് ഹബീബലി യുഎഇ K1 കോംബാറ്റ് കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പ് നേടി

  • إلياس حبيب علي يحلق بحزام بطولة الإمارات الدولية لمحترفي الكيك بوكسينج
  • إلياس حبيب علي يحلق بحزام بطولة الإمارات الدولية لمحترفي الكيك بوكسينج

ദുബായ്, 2020 നവംബർ 22 (WAM) - ദുബായിൽ യുഎഇ മ്യുതൈയും കിക്ക്ബോക്സിംഗ് ഫെഡറേഷനും ചേർന്ന് നടത്തിയ യുഎഇ K1 കോംബാറ്റ് കിക്ക്ബോക്സിംഗ് ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് മത്സരത്തിൽ ഐറിഷ് ദേശീയ ചാമ്പ്യൻ ഇല്യാസ് ഹബീബലി വിജയിച്ചു.

ഇബ്രാഹിം ബിലാൽ മെക്രോദ് അബ്ദുല്ലോവിനെയും ഇബ്രാഹിം അൽ ഹമ്മദി സമീർ ബസ്സാമിനെയും തോൽപ്പിച്ചു, മെഹ്ദി അൽ ജമ്മരി ജോഷ്വ റിഡ്ജ്‌വെല്ലിനെ പരാജയപ്പെടുത്തി.

പ്രധാന പോരാട്ടങ്ങളിൽ, ഷഖ്‌രിയൂർ ജുറായ് മജീദ് റഹ്മൂണിനെയും മെഹ്ദി ഒബാഹ്മൌ ജാക്കോംഗർ മുഹമ്മദിയെയും തോൽപ്പിച്ചു, എമിറാത്തി ദേശീയ ടീംഅംഗം സക്കറിയ എൽ ജമാരി ലിയോനാർഡോ റോസൗറോയെ തോൽപ്പിച്ചു, അമിൻ എൽ മൊട്ടാസിം ചക്കലോവ് മുഹമ്മദിനെയും, കാർലോസ് പ്രേറ്റ്സ് മൻസൂർബെക്ക് ടോളിപോവിനെയും പരാജയപ്പെടുത്തി.

വിജയികളെ യുഎഇ മ്യുതായ്, കിക്ക്ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റും ഏഷ്യൻ ഫെഡറേഷൻ വൈസ് പ്രസിഡന്റുമായ അബ്ദുല്ല അൽ നയാദി; റോയ് ബേക്കർ, വേൾഡ് അസോസിയേഷൻ ഓഫ് കിക്ക്ബോക്സിംഗ് ഓർഗനൈസേഷൻ പ്രസിഡന്റ്; ബാസൽ അൽ ഷെയർ, അറബ് ബോക്സിംഗ് ഫെഡറേഷൻ പ്രസിഡന്റ്; താരിഖ് അൽ മുഹൈരി, യുഎഇ മ്യുതായ്, കിക്ക്ബോക്സിംഗ് ഫെഡറേഷൻ എക്സിക്യൂട്ടീവ് ഡയറക്ടർ; വേൾഡ് അസോസിയേഷൻ ഓഫ് കിക്ക്ബോക്സിംഗ് ഓർഗനൈസേഷന്റെ എക്സിക്യൂട്ടീവ് ഓഫീസ് അംഗം കാർലോസ് രാമഗ്നാലി, യുഎഇ മ്യുതായ്, കിക്ക്ബോക്സിംഗ് ഫെഡറേഷൻ എന്നിവയുടെ ഡയറക്ടർ ബോർഡ് അംഗം ഫഹദ് അൽ അബ്ദുലി എന്നിവര്‍ കിരീടധാരണം ചെയ്തു.

പരിപാടി സംഘടിപ്പിച്ചതിൽ അൽ നയാദി സംതൃപ്തി പ്രകടിപ്പിക്കുകയും ചാമ്പ്യൻഷിപ്പിൽ നേടിയ നേട്ടങ്ങളും വിജയങ്ങളും യുഎഇ നേതൃത്വത്തിന് സമര്‍പ്പിക്കുകയും ചെയ്തു. കൂടാതെ ദുബായ് സ്പോർട്സ് കൗൺസിലിനും ചാമ്പ്യൻഷിപ്പിന്റെ സ്പോൺസർമാർക്കും നന്ദി പറഞ്ഞു.

ചാമ്പ്യൻഷിപ്പിന്റെ രണ്ടാം പതിപ്പ് മത്സരിക്കുന്നവര്‍ക്ക് വൈദഗ്ദ്ധ്യം കൈമാറാനും പുതിയ കഴിവുകൾ നേടാനും പ്രാപ്തരാക്കുകയെന്ന ലക്ഷ്യമാണ് നേടിയതെന്ന് അൽ മുഹൈരി പ്രസ്താവിച്ചു, ഇത് ഭാവിയിലെ മത്സരങ്ങളിലെ അവരുടെ പ്രകടനങ്ങളിൽ പ്രതിഫലിക്കും, ഇത് റഫറിമാർക്കും ബാധകമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു, അന്താരാഷ്ട്ര റഫറിമാർക്കൊപ്പം എമിറാത്തി റഫറിമാരും ഈ പരിപാടിയിൽ പങ്കെടുക്കുന്നു.

എല്ലാ സാഹചര്യങ്ങളിലും കായിക മത്സരങ്ങൾക്ക് ആതിഥേയത്വം വഹിക്കാനും സംഘടിപ്പിക്കാനും യുഎഇയുടെയും യുഎഇ മ്യുതായ്, കിക്ക്ബോക്സിംഗ് ഫെഡറേഷന്‍ എന്നിവരുടെയും കഴിവുകളെ ബേക്കർ അഭിനന്ദിച്ചു.

അറബ് മേഖലയിലും കിക്ക്ബോക്സിംഗ് കായിക വിനോദത്തെ പ്രോത്സാഹിപ്പിക്കുന്നതിന് സമാനമായ പരിപാടികൾ നടത്തേണ്ടതിന്റെ പ്രാധാന്യം ഡോ. അൽ ഷെയർ എടുത്തുപറഞ്ഞു.

WAM/ പരിഭാഷ: Priya Shankar http://wam.ae/en/details/1395302888820

WAM/Malayalam