Mon 23-11-2020 16:28 PM
ദുബായ്, 23 നവംബർ 2020 (WAM) - അടുത്ത അമ്പത് വർഷം രൂപകൽപ്പന ചെയ്യുന്നതിനെക്കുറിച്ച് യുഎഇ ഗവൺമെന്റ് ലീഡേഴ്സ് പ്രോഗ്രാം വിദൂര സംവേദനാത്മക ചർച്ചാ സെഷനുകൾ ആരംഭിച്ചു.
ഈ പദ്ധതിയിൽ സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഉൾപ്പെടുത്തുന്നതിനായി ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ടാണ് ചർച്ചകൾ സംഘടിപ്പിച്ചിരിക്കുന്നത്.
എക്സിക്യൂട്ടീവ് ലീഡേഴ്സ് പ്രോഗ്രാമുകളിലെ ബിരുദധാരികളായ അഞ്ഞൂറിലധികം സർക്കാർ ഉദ്യോഗസ്ഥരും എമിറാത്തി യുവാക്കളും മറ്റ് കമ്മ്യൂണിറ്റി അംഗങ്ങളും 20 സംവേദനാത്മക സെഷനുകളിൽ പങ്കെടുക്കുന്നു, ഇതിലൂടെ 400 ആശയങ്ങൾ രൂപപ്പെടുത്തുന്നതും വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കാണുന്നതും അനുബന്ധ നിർദ്ദേശങ്ങൾ അവതരിപ്പിക്കുന്നതും ലക്ഷ്യമിടുന്നു.
"ഗവൺമെന്റിന്റെ പുതിയ മാതൃകകൾ" എന്ന തലക്കെട്ടോടു കൂടിയ ഒരു ചർച്ചയോടെയാണ് സെഷനുകൾ ആരംഭിച്ചത്. ഇതിൽ ഗവണ്മെൻറ് ഡെവെലപ്പ്മെൻറ് സഹ മന്ത്രിയും 50-ഇയർ പ്രിപ്പറേഷൻ കമ്മിറ്റി, ഫ്യൂച്ചർ ആൻഡ് സെക്രട്ടറി ജനറലുമായ ഓഹൂദ് ബിന്ത് ഖൽഫാൻ അൽ റൂമി പങ്കെടുത്തു.
അടുത്ത അമ്പത് വർഷം രൂപകൽപ്പന ചെയ്യുന്നതിൽ സർക്കാർ നേതാക്കളുടെ പ്രധാന പങ്കും അതുപോലെ തന്നെ അവരുടെ ആശയങ്ങൾ, വൈദഗ്ദ്ധ്യം, കഴിവുകൾ എന്നിവ സർക്കാർ വികസനം, മൊത്തത്തിലുള്ള സമീപനം തുടങ്ങിയ മേഖലകളിൽ ഉപയോഗപ്പെടുത്തുന്നതിന്റെ പ്രാധാന്യത്തെക്കുറിച്ചും ചർച്ചയിൽ അൽ റൂമി എടുത്തുപറഞ്ഞു.
സർക്കാറും സമൂഹവും തമ്മിലുള്ള പങ്കാളിത്തം ഏകീകരിക്കാൻ ലക്ഷ്യമിട്ടുള്ള സമഗ്രമായ ഒരു സംരംഭമാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദിൻറെ നേതൃത്വത്തിൽ ആരംഭിച്ച അടുത്ത അമ്പത് വർഷം രൂപകൽപ്പന ചെയ്യുന്ന പദ്ധതിയെന്ന് അൽ റൂമി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ ഭാവി രൂപപ്പെടുത്തുന്നതിന് സർക്കാരിൻറെയും മുഴുവൻ സമൂഹത്തിൻറെയും പങ്കാളിത്തം ശക്തമാക്കി അത്തരം ദിശാസൂചനകൾ പ്രദർശിപ്പിക്കുന്ന പ്രോഗ്രാമിനെ അദ്ദേഹം പ്രശംസിച്ചു.
WAM/ Ambily http://www.wam.ae/en/details/1395302889151