തിങ്കളാഴ്ച 18 ജനുവരി 2021 - 8:47:35 am

ഫ്രഞ്ച് മുസ്‌ലിംകൾക്കൊപ്പം ഫ്രാൻസ് തീവ്രവാദത്തിനെതിരെ പോരാടുന്നു, യുഎഇയുടെ പിന്തുണയെ അഭിനന്ദിക്കുന്നു: മന്ത്രി


അബുദാബി, നവംബർ 25, 2020 (WAM) - ഫ്രഞ്ച് റിപ്പബ്ലിക്കിന്റെ ഒരു പ്രധാന ഭാഗമായ ഫ്രാൻസിലെ മുസ്ലീങ്ങൾക്കൊപ്പം തീവ്ര തീവ്രവാദത്തിനും വിഘടനവാദത്തിനും എതിരെ ഫ്രാൻസ് പോരാടുകയാണെന്ന് ഒരു ഫ്രഞ്ച് മന്ത്രി പറഞ്ഞു. "ഫ്രാൻസിൽ, അവിടെ ഒരു സമുദായം മാത്രമാണുള്ളത്: ദേശീയ സമുദായം".

യുഎഇ സന്ദർശന വേളയിൽ ഫോറിൻ ട്രേഡ് ആൻഡ് എക്കണോമിക് അട്രാക്ടീവ്‌നെസ്സ് ഫ്രഞ്ച് മിനിസ്റ്റർ ഡെലിഗേറ്റ് ആയ ഫ്രാങ്ക് റൈസ്റ്റർ ഇങ്ങനെ പറഞ്ഞു, "സമീപകാല ആക്രമണങ്ങളിലൂടെ കടന്നുപോകുൻപോഴും, അതു ഫ്രാൻസാണ്, അതിന്റെ മൂല്യങ്ങളും തത്വങ്ങളും ആണ് - നമ്മുടെ റിപ്പബ്ലിക്കിന്റെ ചരിത്രവും സത്തയും ഉൾക്കൊള്ളുന്നതാണ്."

കഴിഞ്ഞയാഴ്ച ഫ്രാൻസിനെതിരായ പ്രചാരണത്തിന് മറുപടിയായി റിപ്പബ്ലിക് പ്രസിഡന്റും യൂറോപ്പ്, വിദേശകാര്യ മന്ത്രിയും ആരംഭിച്ച വിശദീകരണത്തിന്റെയും സമാധാനത്തിന്റെയും ശ്രമങ്ങൾ പിന്തുടരുകയെന്ന ലക്ഷ്യത്തോടെയുള്ള ഒരു പ്രാദേശിക പര്യടനത്തിന്റെ ഭാഗമായാണ് റിസ്റ്റർ യുഎഇയിൽ ഉണ്ടായിരുന്നത്. അബുദാബിയിലെ ഫ്രഞ്ച് എംബസി ബുധനാഴ്ച പുറത്തിറക്കിയ പ്രസ്സ് റിലീസിൽ പറയുന്നു.

ഇക്കാര്യത്തിൽ യുഎഇയുടെ പിന്തുണയെ മന്ത്രി പ്രതിനിധി അഭിനന്ദിച്ചു. "എല്ലാ വിശ്വാസങ്ങളുടെയും മതങ്ങളുടെയും പങ്കാളികളുമായി ചേർന്ന്, ഫ്രാൻസ് വിജ്ഞാനവിരുദ്ധത, മതഭ്രാന്ത്, അക്രമാസക്തമായ തീവ്രവാദം എന്നിവയുമായി പോരാടുന്നു. ഈ പ്രശ്നകരമായ സമയങ്ങളിൽ പ്രധാന പിന്തുണ നൽകിയതിന് യുഎഇ പങ്കാളികൾക്ക് ഊഷ്മളമായി നന്ദി പറയാൻ ഈ അവസരത്തിൽ ഞാൻ ആഗ്രഹിക്കുന്നു. കാരണം ഇരു രാജ്യങ്ങളും വിഘടനവാദത്തിനും ഭീകരതയ്ക്കും അറുതി വരുത്തുക എന്ന ഒരേ ദൃഢനിശ്ചയം പങ്കിടുന്നവയാണ്."

ചൊവ്വാഴ്ചയും ബുധനാഴ്ചയും യുഎഇ സന്ദർശനത്തിനിടെ, ഉഭയകക്ഷി സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുന്നതിനും സംയുക്ത പദ്ധതികൾ പിന്തുടരുന്നതിനും സഹകരണത്തിന്റെ പുതിയ മേഖലകൾ പര്യവേക്ഷണം ചെയ്യുന്നതിനുമായി റിസ്റ്റർ അബുദാബിയിലെയും ദുബായിലെയും നിരവധി ഉന്നത ഉദ്യോഗസ്ഥരെ കണ്ടു.

''ഫ്രാൻസും യുഎഇയും പ്രാദേശികവും അന്തർദ്ദേശീയവുമായ നിരവധി വിഷയങ്ങളിൽ അടുത്തും നിരന്തരവുമായ സംഭാഷണം നടത്തുന്നു. ഫ്രാൻസിനും യുഎഇയ്ക്കും ഇതുവരെ ഒരുമിച്ച് നേടിയ നേട്ടങ്ങളിൽ അഭിമാനിക്കാം. ഞങ്ങളുടെ പങ്കാളിത്തം എല്ലായ്‌പ്പോഴും ഒരു ദീർഘകാല ദർശനത്താൽ നയിക്കപ്പെടുന്നു.

"അതുകൊണ്ടാണ് കഴിഞ്ഞ ജൂണിൽ ഞങ്ങളുടെ ഇരുരാജ്യങ്ങളും തങ്ങളുടെ തന്ത്രപരമായ പങ്കാളിത്തത്തിന്റെ പുതിയ ദശകത്തിലേക്കുള്ള ഉഭയകക്ഷി റോഡ് മാപ്പ് അംഗീകരിച്ചത്. കോവിഡ് അനന്തര കാലഘട്ടത്തിലും വരാനിരിക്കുന്ന വെല്ലുവിളികളിലും ഫ്രാൻസ് സജീവമായി പ്രവർത്തിക്കുന്നു. നൂതനമായ നിരവധി നേട്ടങ്ങൾ ഞങ്ങൾക്ക് മുന്നിലുണ്ടെന്നതിൽ ഞാൻ സന്തുഷ്ടനാണ്." റിസ്റ്റർ കൂട്ടിച്ചേർത്തു.

WAM/Ambily http://wam.ae/en/details/1395302889983

WAM/Malayalam