തിങ്കളാഴ്ച 18 ജനുവരി 2021 - 8:54:12 am

യുഎഇയിൽ കരുത്തുറ്റ ഫിൻ‌ടെക് ചട്ടക്കൂടിനായി സിബി‌യു‌എഇ ശക്തമായ അടിത്തറയിട്ടതായി ഗവർണർ

  •  المركزي يطلق مكتب التكنولوجيا المالية.-1
  • مستقبل الاقتصاد الرقمي والابتكار يتصدران نقاشات المشاركين في

അബു ദാബി, 25 നവംബർ 2020 (WAM) - യു‌എഇയിലെ കരുത്തുറ്റ ഫിൻ‌ടെക് ചട്ടക്കൂടിനായി യു‌എഇ അപെക്സ് ബാങ്ക് ശക്തമായ അടിത്തറയിട്ടിട്ടുണ്ടെന്ന് യു‌എഇയിലെ സെൻ‌ട്രൽ ബാങ്ക് ഗവർണർ അബ്ദുൽഹമീദ് എം. സയീദ് അലഹ്‌മദി വ്യക്തമാക്കി. ശക്തമായ ഫിൻ‌ടെക് ആവാസവ്യവസ്ഥയ്ക്ക് പ്രായോഗികവും ഫലപ്രദവും സുസ്ഥിരവുമായ ഫിൻ‌ടെക് നയം ആവശ്യമാണെന്ന വിശ്വാസം ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം ഇത്തരത്തിൽ അഭിപ്രായപ്പെട്ടത്.

"ഞങ്ങളുടെ ഫിൻ‌ടെക് നയം നവീകരണവും സഹകരണവും കേന്ദ്രീകരിച്ചുള്ളതാണ്. നവീകരണവും ഡിജിറ്റൽ പരിവർത്തനവും സ്വീകരിക്കുന്നതിന് അബുദാബി ഗ്ലോബൽ മാർക്കറ്റ് പോലുള്ള പങ്കാളികൾ ഉൾപ്പെടെയുള്ള വ്യവസായ, റെഗുലേറ്ററി അധികാരികളുമായി ഞങ്ങൾ കൈകോർത്ത് പ്രവർത്തിക്കുന്നു. ഡിജിറ്റലൈസേഷൻ സ്വീകരിക്കുന്നതിനും ഉപഭോക്തൃ അവസരങ്ങൾ വർദ്ധിപ്പിക്കുന്നതിനും ഫിൻ‌ടെക്കുകളുമായി ചേർന്ന് പ്രവർത്തിക്കാൻ ഞങ്ങൾ ബാങ്കുകളെ പ്രോത്സാഹിപ്പിക്കുന്നു. ഞങ്ങളുടെ പ്രതിബദ്ധത "നിയന്ത്രണവും അടിസ്ഥാന സൗകര്യങ്ങളും " എന്നീ രണ്ട് തൂണുകളെ അടിസ്ഥാനമാക്കിയുള്ളതാണ്," ഫിൻ‌ടെക് അബുദാബിയുടെ രണ്ടാം ദിവസത്തെ പ്രാരംഭ പ്രഭാഷണത്തിൽ അദ്ദേഹം പറഞ്ഞു.

അബുദാബി എക്സിക്യൂട്ടീവ് കൗൺസിൽ വൈസ് ചെയർമാൻ എച്ച്.എച്ച്. ഷെയ്ഖ് ഹസ്സ ബിൻ സായിദ് അൽ നഹ്യാന്റെ നേതൃത്വത്തിൽ നടന്ന, ധനകാര്യ സേവനങ്ങളിലെ പുതുമ കേന്ദ്രീകരിച്ചുള്ള, മെന മേഖലയിലെ ഏറ്റവും വലിയ പരിപാടിയായ, ഫിൻ‌ടെക് അബുദാബി ഫെസ്റ്റിവലിന് (ഫിൻ‌ടെക് എഡി), സഹ-ആതിഥേയത്വം വഹിച്ചത് യു‌എഇയിലെ സെൻ‌ട്രൽ ബാങ്ക്, സിബി‌യു‌എഇ, അബുദാബി ഗ്ലോബൽ മാർക്കറ്റ്, എ‌ഡി‌ജി‌എം എന്നിവയാണ്.

"അദൃശ്യമായ പകർച്ചവ്യാധിയും ആഗോള സമ്പദ്‌വ്യവസ്ഥയുടെ വമ്പിച്ച അനുപാതത്തിന്റെ പ്രതികൂല സ്വാധീനവും കൊണ്ട് തികച്ചും അപ്രതീക്ഷിതമായ 2020 കാലഘട്ടത്തിന്റെ പശ്ചാത്തലത്തിലാണ് ഇന്ന് നമ്മൾ ഫിൻ‌ടെക്കിനെക്കുറിച്ച് ചർച്ച ചെയ്യുന്നത്, ഫിൻ‌ടെക് ഇൻഫ്രാസ്ട്രക്ചറിനും പങ്കാളികളുടെ സമൂഹത്തിനും വളരാൻ പ്രാപ്തമാക്കുന്ന എല്ലാ നടപടികളും സ്വീകരിക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കാര്യക്ഷമത, ഉപഭോക്തൃ അനുഭവം, റിസ്ക് മാനേജ്മെന്റ് എന്നിവ മെച്ചപ്പെടുത്തുന്നതിന് സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു പരിസ്ഥിതി ഞങ്ങൾ സൃഷ്ടിക്കുന്നു,'' അദ്ദേഹം വിശദീകരിച്ചു.

ലക്ഷ്യം വച്ചുള്ള ഫിൻ‌ടെക് ഗവേഷണവും വികസനവും നടത്തുന്നതിന് പങ്കാളികളുമായി തുടർന്നും പ്രവർത്തിക്കാൻ സഹായിക്കുന്ന ഗവേഷണവും അതിൻറെ പ്രയോഗ സാധ്യതകളും; മെച്ചപ്പെട്ട റെഗുലേറ്ററി പോളിസിയുടെ ഏകോപനവും വികസനവും അനുവദിക്കുന്ന ഫലപ്രദമായ റെഗുലേറ്ററി ഇന്റർഫേസ് പ്ലാറ്റ്‌ഫോമിന്റെ വിന്യാസം തുടങ്ങിയ കാര്യങ്ങൾ ഉൾക്കൊള്ളുന്ന മേഖലകളിൽ അപെക്സ് ബാങ്ക് വരും മാസങ്ങളിൽ കൂടുതൽ പുരോഗതി കൈവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"ഈ വർഷം ആദ്യം സെൻ‌ട്രൽ ബാങ്ക് ഓഫ് യുഎഇ ഫിൻ‌ടെക് ഓഫീസ് സ്ഥാപിതമായതിനുശേഷം വളരെ ചുരുങ്ങിയ സമയത്തിനുള്ളിൽ തന്നെ ഞങ്ങൾ വളരെ മുന്നോട്ട് പോയി. അതിനുശേഷം, യു‌എഇയിൽ ഉയർന്നുവരുന്ന യൂണികോൺ സ്റ്റാർട്ടപ്പുകൾ ഉൾപ്പെടെ നിരവധി സംരംഭങ്ങളിലുണ്ടായിട്ടുള്ള പുരോഗതിയ്ക്ക് ഞങ്ങൾ സാക്ഷ്യം വഹിക്കുന്നുണ്ട്. ഈ നേട്ടങ്ങളെല്ലാം ഒരു സുപ്രധാന യാഥാർത്ഥ്യത്തെ പ്രതിഫലിപ്പിക്കുന്നു: യുഎഇ ആഗോള ഫിൻ‌ടെക് വിപ്ലവത്തിന്റെ വക്കിലായിരിക്കില്ല, മറിച്ച് അതിന്റെ കേന്ദ്ര സ്ഥാനത്തേക്ക് ഉടൻ തന്നെ എത്തിച്ചേരും. ശക്തമായ സർക്കാർ പിന്തുണയും അത് നടപ്പാക്കാനുള്ള ഇച്ഛാശക്തിയും പിന്തുണയ്ക്കുന്ന ആഗോള സമൂഹവുമായി സഹകരിച്ചാണ് ഞങ്ങൾ മുന്നോട്ട് പോകുന്നത്," അദ്ദേഹം ഉപസംഹാരമായി പറഞ്ഞു.

WAM/ Ambily http://www.wam.ae/en/details/1395302889971

WAM/Malayalam