തിങ്കളാഴ്ച 18 ജനുവരി 2021 - 8:36:29 am

'രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ചവർ എന്നും ഞങ്ങളുടെ സ്മരണയിൽ,' യുഎഇ പ്രസിഡന്റ്


അബു ദാബി, 29 നവംബർ 2020 (WAM) - "സത്യത്തിന്റെയും കടമയുടെയും വീണ്ടെടുപ്പിന്റെയും മേഖലകൾക്ക് വേണ്ടിയും; രാഷ്ട്രത്തിന്റെ പ്രതിരോധം, പരമാധികാരത്തിൻറെയും നേട്ടങ്ങളുടെയും സംരക്ഷണം എന്നിവയ്ക്ക് വേണ്ടിയും ജീവൻ ബലിയർപ്പിച്ച നമ്മുടെ കുട്ടികളെ" എല്ലായ്പ്പോഴും ആദരവോടും നന്ദിയോടും കൂടെ ഓർമ്മിക്കുമെന്ന് അനുസ്മരണ ദിനത്തോടനുബന്ധിച്ച് (രക്തസാക്ഷി ദിനം) നടന്ന ചടങ്ങിൽ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പ്രതിജ്ഞയെടുത്തു.

ഈ ത്യാഗങ്ങൾ "അഭിമാനത്തിന്റെ മെഡലുകളാണെന്നും" അത് "നമ്മുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മാറിൽ" അലങ്കാരമായി തുടരുമെന്നും യുഎഇ സായുധ സേന മാസികയായ 'നേഷൻ ഷീൽഡിന്' നൽകിയ പ്രസ്താവനയിൽ ഷെയ്ഖ് ഖലീഫ കൂട്ടിച്ചേർത്തു.

രാജ്യത്തിന്റെ രക്തസാക്ഷികൾ "അടുത്ത 50 വർഷങ്ങൾ സൃഷ്ടിക്കുന്നതിന് വഴി തെളിക്കുന്ന ദീപസ്തംഭങ്ങൾ പോലെയാണെന്നും" അവരുടെ കുട്ടികൾക്കും കുടുംബങ്ങൾക്കും മുൻഗണന നൽകുമെന്നും രാജ്യത്തിൻറെ ഏറ്റവും ഉയർന്ന ശ്രദ്ധയും പിന്തുണയും അവർക്ക് ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പൂർണമായ പ്രസ്താവന ചുവടെ: "ത്യാഗത്തിന്റെയും വീണ്ടെടുപ്പിന്റെയും മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഒരു ദേശീയ സാഹചര്യമാണ് നവംബർ 30, അത് അഭിമാനത്തിന്റെയും മഹത്വത്തിന്റെയും ദിനമാണ്.

എല്ലാകാലത്തും, രക്തസാക്ഷിത്വം ധൈര്യത്തിന്റെ പര്യവസാനമായും ത്യാഗത്തിന്റെ ഉച്ചസ്ഥായിയായും, ഏറ്റവും അഭിമാനകരമായ ബഹുമതികളുടെ കൂട്ടത്തിലും, വിശ്വസ്തതയുടെ ഉയർന്ന തലത്തിലും രാജ്യത്തിന്റേതായും നിലനിൽക്കും.

സത്യത്തിനും കടമയ്ക്കും വീണ്ടെടുപ്പിന്റെ മേഖലകൾക്കും രാജ്യത്തിന്റെ പ്രതിരോധത്തിനും പരമാധികാരം നിലനിറുത്തുന്നതിനും നേട്ടങ്ങളുടെ സംരക്ഷണത്തിനും വേണ്ടി ജീവൻ ബലിയർപ്പിച്ച നമ്മുടെ മക്കളെ ആദരവോടും നന്ദിയോടും കൂടെ ആളുകളായും നേതൃത്വമായും ഞങ്ങൾ എപ്പോഴും ഓർക്കും. കരുത്തിന്റെയും അഭിമാനത്തിന്റെയും ഉന്മേഷത്തിന്റെയും പ്രതീകമായി യുഎഇ പതാക അവർ വാനിൽ പാറി പറപ്പിച്ചു.

ഞങ്ങളുടെ രക്തസാക്ഷികളുടെ രക്തം നമ്മുടെയും മക്കളുടെയും പേരക്കുട്ടികളുടെയും മാറിൽ അഭിമാനമായും അലങ്കാരമായും തുടരുകയും അടുത്ത 50 വർഷങ്ങൾ സൃഷ്ടിക്കുമ്പോൾ അവർ നമുക്ക് വഴി തെളിക്കുന്ന ദീപസ്തംഭങ്ങൾ ആയിരിക്കുകയും ചെയ്യും.

അവരുടെ മക്കളോടും കുടുംബങ്ങളോടും നമ്മൾ എന്നെന്നേക്കും കടപ്പെട്ടിരിക്കും. രാഷ്ട്രം അവർക്ക് എല്ലാ മതിപ്പും സ്നേഹവും വാഗ്ദാനം ചെയ്യുന്നു, ഭരണകൂടം അവരെ ശ്രദ്ധയോടെയും പിന്തുണയോടെയും അംഗീകരിക്കുകയും ചെയ്യും.

എന്റെ പുത്രന്മാരേ പുത്രിമാരേ, നമ്മുടെ സായുധ സേനയിലെ സൈനികരോടും ഉദ്യോഗസ്ഥരോടും നേതാക്കളോടും, ജന്മനാടിനെ കാത്ത് സൂക്ഷിക്കുന്നതിനും അതിൻറെ പ്രതിജ്ഞാബദ്ധത നിറവേറ്റുന്നതിനും വേണ്ടി അഭിമാന പാതയിൽ നിലയുറപ്പിച്ചിട്ടുള്ള നമ്മുടെ സുരക്ഷാ സേവനങ്ങളിലെ എല്ലാ അംഗങ്ങളോടും ഉള്ള അഭിവാദ്യങ്ങൾ അർപ്പിക്കാൻ ഞാൻ നിങ്ങളെ ക്ഷണിക്കുന്നു.

രാജ്യത്തിന്റെ ആൺമക്കൾക്കും പെൺമക്കൾക്കും, പ്രത്യേകിച്ച് രാജ്യത്തിനകത്തും പുറത്തുമായി മാനുഷിക പ്രവർത്തനങ്ങൾ, ആരോഗ്യ പരിരക്ഷ, സുരക്ഷ എന്നീ മേഖലകളിൽ ചുമതലകൾ നിറവേറ്റുന്നതിനായി പ്രവർത്തിക്കുന്നവർക്കും ആശംസകൾ നേരുന്നു.

ദൈവം നമ്മുടെ രാജ്യത്തിന്റെ സംരക്ഷണം കാത്തുസൂക്ഷിക്കുകയും നമ്മുടെ രക്തസാക്ഷികളോട് കരുണ കാണിക്കുകയും ചെയ്യട്ടെ."

WAM/ Ambily http://www.wam.ae/en/details/1395302890949

WAM/Malayalam