തിങ്കളാഴ്ച 18 ജനുവരി 2021 - 9:21:13 am

അൽ ധൈദിൽ അൽ ഷമൽ മേച്ചിൽപ്പുറത്തിൻറെ ഉദ്ഘാടനം ഷാർജ ഭരണാധികാരി നിർവ്വഹിച്ചു

  • حاكم الشارقة يفتتح المرحلة الأولى من مشروع مرعى الشمال في مدينة الذيد

വീഡിയോ ചിത്രം

ഷാർജ, 29 നവംബർ 2020 (WAM) - സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ എച്ച്.എച്ച്. ഡോ. ഷെയ്ഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി ഞായറാഴ്ച അൽ ധൈദ് നഗരത്തിൽ അൽ ഷമൽ മേച്ചിൽപ്പുറത്തിൻറെ ഒന്നാം ഘട്ടം ഉദ്ഘാടനം ചെയ്തു.

സ്മാരക ഫലകം അനാച്ഛാദനം ചെയ്ത ശേഷം ഷാർജ മുനിസിപ്പാലിറ്റി, കാർഷികകാര്യ വകുപ്പ്, എസ്എംഎഎഡി, ചെയർമാൻ ഖലീഫ മുസബ അൽ തുനൈജി, ഷാർജ ഭരണാധികാരിയ്ക്ക് മേച്ചിൽപ്പുറത്തെക്കുറിച്ച് വിശദ വിവരണം നൽകി. ഷാർജ എമിറേറ്റിലെ ഏറ്റവും വലുതും 11 ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമുള്ളതും ആയ മേച്ചിൽപ്പുറമാണ് ഇതെന്ന് അദ്ദേഹം വ്യക്തമാക്കി. കന്നുകാലി പരിപാലകരുടെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി 80 ഫാമുകൾ അതിനുള്ളിൽ അനുവദിച്ചിട്ടുണ്ട്.

ഉദ്ഘാടന വേളയിൽ, കന്നുകാലി വളർത്തുന്നവർക്ക് സഹായകരമാകുന്നതിനും, അവരുടെ കന്നുകാലികൾക്ക് അനുയോജ്യമായ തരത്തിൽ പരിരക്ഷ നൽകുന്നതിനും വേണ്ടി കൃഷി സ്ഥലത്തിൻറെ വിസ്തീർണ്ണം 900 ചതുരശ്ര മീറ്ററിന് പകരം ഏകദേശം 1800 ചതുരശ്ര മീറ്ററായി വികസിപ്പിക്കാൻ ഷാർജ ഭരണാധികാരി ഉത്തരവിട്ടു.

തുടർന്ന് അദ്ദേഹം അൽ ഷമൽ മേച്ചിൽപ്പുറ പദ്ധതിയുടെ പൂർത്തീകരിച്ച ഘട്ടത്തിൽ പര്യടനം നടത്തുകയും മേച്ചിൽപ്പുറത്ത് കൃഷി ചെയ്ത പ്രധാന സസ്യങ്ങൾ കാണുകയും ചെയ്തു. തീറ്റ സ്റ്റോറുകൾ, പ്ലാന്റ് ലബോറട്ടറികൾ, നിലവിലുള്ള ഫാമുകളുടെ സാമ്പിളുകൾ എന്നിവയും എച്ച്.എച്ച് പരിശോധിച്ചു.

കാർഷിക മേഖലയുടെയും സസ്യസമ്പത്ത് സംരക്ഷിക്കേണ്ടതിൻറെയും പ്രാധാന്യം എടുത്തു കാണിച്ചുക്കൊണ്ട് നിരവധി സസ്യങ്ങൾ ഷാർജ ഭരണാധികാരിയും മേച്ചിൽപ്പുറത്ത് നട്ടുപിടിപ്പിച്ചു.

പദ്ധതിയുടെ ആദ്യ ഘട്ടത്തിൽ, ഒരു മജ്‌ലിസ്, ഓഫീസുകൾ, സ്റ്റോറുകൾ, സേവനങ്ങൾക്കായി മറ്റൊരു കെട്ടിടം, തൊഴിലാളികൾക്കുള്ള പാർപ്പിടം എന്നിവ ഉൾക്കൊള്ളുന്ന ഒരു അഡ്മിനിസ്ട്രേറ്റീവ് കെട്ടിടവും ഒരു സംയോജിത വെറ്റിനറി ക്ലിനിക്കും ഉൾപ്പെടുന്നു.

ഉദ്ഘാടന ചടങ്ങിൽ ഷാർജ പൊതുമരാമത്ത് വകുപ്പ് ചെയർമാൻ അലി ബിൻ ഷഹീൻ അൽ സുവൈദിയും അൽ ധൈദിലെ നിരവധി വിശിഷ്ടാതിഥികളും പങ്കെടുത്തു.

WAM/ Ambily http://www.wam.ae/en/details/1395302891134

WAM/Malayalam