തിങ്കളാഴ്ച 18 ജനുവരി 2021 - 9:27:26 am

മൊഹ്‌സെൻ ഫക്രിസാദെയുടെ വധത്തെ യുഎഇ അപലപിച്ചു


അബുദാബി, 29 നവംബർ 2020 (WAM) - നമ്മുടെ പ്രദേശം നിലവിൽ കടന്നുപോകുന്ന അസ്ഥിരാവസ്ഥയെപ്പറ്റിയും അത് നേരിടുന്ന സുരക്ഷാ വെല്ലുവിളികളെപ്പറ്റിയും യുഎഇ വിദേശകാര്യ, അന്താരാഷ്ട്ര സഹകരണ മന്ത്രാലയം ഊന്നിപ്പറഞ്ഞു. ഇത് ക്രമേണ മുഴുവൻ പ്രദേശത്തിന്റെയും സ്ഥിരതയെ ഭീഷണിയാവുന്ന സംഘർഷത്തിനു കാരണമാകാവുന്ന പ്രവർത്തനങ്ങൾ തടയുന്നതിലേക്ക് വഴിവയ്ക്കുമെന്നും മന്ത്രാലയം സൂചിപ്പിച്ചു.

മേഖലയിലെ സ്ഥിരതയ്ക്കായി എല്ലാ മാർഗങ്ങളും പിന്തുടരേണ്ടതിന്റെ ആവശ്യകതയിൽ നിന്ന് ഉരുത്തിരിഞ്ഞ ആഴത്തിലുള്ള ബോധ്യത്തിൽ നിന്ന്, മൊഹ്‌സെൻ ഫക്രിസാദെയുടെ കൊലപാതകത്തെ അപലപിക്കുന്നതായി മന്ത്രാലയം ഇന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു.

മേഖലയിലെ നിലവിലെ സ്ഥിതി കണക്കിലെടുത്ത്, മേഖലയെ പുതിയ തലത്തിലുള്ള അസ്ഥിരതയിലേക്കും സമാധാനത്തിന് ഭീഷണിയാകുന്ന അവസ്ഥയിലേക്കും വലിച്ചിഴയ്ക്കാതിരിക്കാൻ പരമാവധി ആത്മസംയമനം പാലിക്കണമെന്ന് യുഎഇ എല്ലാ കക്ഷികളോടും ആവശ്യപ്പെടുന്നു, "മന്ത്രാലയം കൂട്ടിച്ചേർത്തു.

WAM/ Ambily http://www.wam.ae/en/details/1395302891286

WAM/Malayalam