തിങ്കളാഴ്ച 18 ജനുവരി 2021 - 9:27:58 am

മുഹമ്മദ് ബിൻ റാഷിദിന് ഇന്ത്യൻ പ്രധാനമന്ത്രിയുടെ സന്ദേശം ലഭിച്ചു

  • محمد بن راشد يتلقى رسالة من رئيس وزراء الهند
  • محمد بن راشد يتلقى رسالة من رئيس وزراء الهند
  • محمد بن راشد يتلقى رسالة من رئيس وزراء الهند

ദുബായ്, 2020 നവംബർ 29 (WAM) - വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്ന് ഒരു സന്ദേശം ലഭിച്ചു.

കോവിഡ് -19 പകർച്ചവ്യാധി നിരീക്ഷിക്കാനും മുഴുവൻ സമൂഹത്തെയും സംരക്ഷിക്കാനും വൈറസ് വ്യാപനം കുറയ്ക്കാനും ആവശ്യമായ നടപടിക്രമങ്ങൾ നടപ്പാക്കാനും രാജ്യത്തെ ആരോഗ്യ അധികാരികൾ നടത്തിയ ശ്രമങ്ങൾക്ക് മോദി ഹിസ് ഹൈനസ് മുഹമ്മദ് ബിൻ റാഷിദിനും യുഎഇ സർക്കാരിനും നന്ദി പറഞ്ഞു. ഇന്ത്യൻ സമൂഹത്തെ പരിരക്ഷിക്കുന്നതിനും അതിന്റെ അംഗങ്ങൾക്ക് ചികിത്സാ സേവനങ്ങൾ നൽകുന്നതിനും വേണ്ടി നടത്തിയ ശ്രമങ്ങൾ ഇന്ത്യക്കാരിലും മറ്റ് സമൂഹങ്ങളിലും അണുബാധയിൽ ഗണ്യമായ കുറവുണ്ടാക്കി.

നിലവിൽ യുഎഇ സന്ദർശിക്കുന്ന ഇന്ത്യൻ വിദേശകാര്യ മന്ത്രി സുബ്രഹ്മണ്യം ജയ്‌ശങ്കറുമായി കൂടിക്കാഴ്ച നടത്തുന്നതിനിടെയാണ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന് സന്ദേശം ലഭിച്ചത്.

ഇരുരാജ്യങ്ങളുടെയും സമ്പദ്‌വ്യവസ്ഥയെ എങ്ങനെ പുന:സ്ഥാപിക്കുകയും ഉത്തേജിപ്പിക്കുകയും വ്യാപാരം വർദ്ധിപ്പിക്കുകയും ചെയ്യാമെന്നത് സംബന്ധിച്ച് കൂടിക്കാഴ്ചയിൽ ഹൈസ് ഹൈനസ് ഷെയ്ഖ് മുഹമ്മദും ജയ്‌ശങ്കറും അഭിപ്രായങ്ങൾ കൈമാറി.

കോവിഡ് -19 നെ പ്രതിരോധിക്കാനും ഉൾക്കൊള്ളാനും എല്ലാ മേഖലകളിലും, പ്രത്യേകിച്ച് ടൂറിസം, വ്യാപാരം, വാണിജ്യം, ആരോഗ്യം എന്നിവയെ ബാധിക്കുന്ന പ്രതികൂല ഫലങ്ങൾ പരിമിതപ്പെടുത്താനും ക്രമേണ സാധാരണ നിലയിലേക്ക് മടങ്ങിവരാനും യുഎഇ ആഗ്രഹിക്കുന്നുവെന്ന് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് പറഞ്ഞു. പകർച്ചവ്യാധിയെ പ്രതിരോധിക്കാൻ യുഎഇ സ്വീകരിച്ച നടപടികളെ ജയ്ശങ്കർ അഭിനന്ദിച്ചു.

യോഗത്തിൽ ദുബായ് സിവിൽ ഏവിയേഷൻ അതോറിറ്റി പ്രസിഡന്റും എമിറേറ്റ്സ് എയർലൈൻ ആൻഡ് ഗ്രൂപ്പ് ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ ഷെയ്ഖ് അഹമ്മദ് ബിൻ സയീദ് അൽ മക്തൂം, കാബിനറ്റ് അഫയേഴ്‌സ് മന്ത്രി മുഹമ്മദ് ബിൻ അബ്ദുല്ല അൽ ഗെർഗവി എന്നിവരും അന്താരാഷ്ട്ര സഹകരണ സഹമന്ത്രി റീം ബിന്ത് ഇബ്രാഹിം അൽ ഹാഷെമി, ദുബായ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രോട്ടോക്കോൾസ് ആൻഡ് ഹോസ്പ്പിറ്റാലിറ്റി ഡയറക്ടർ ജനറൽ ഖലീഫ സയീദ് സോളിമാൻ, യുഎഇയിലെ ഇന്ത്യൻ അംബാസഡർ പവൻ കപൂർ, ദുബായിലെ ഇന്ത്യൻ കോൺസൽ ജനറൽ അമാൻ പുരി എന്നിവരും പങ്കെടുത്തു.

WAM/ Ambily http://www.wam.ae/en/details/1395302891202

WAM/Malayalam