തിങ്കളാഴ്ച 18 ജനുവരി 2021 - 8:58:18 am

ഡിആർസിയുടെ പ്രവാസി സ്ഥാനപതിയായി യുഎഇ അംബാസഡർ യോഗ്യതാപത്രങ്ങൾ സമർപ്പിച്ചു

  • en_ae29xiaejqet
  • en_ae29xmaml0ma

കിൻ‌ഷാസ, 29 നവംബർ 2020 (WAM) - മധ്യ ആഫ്രിക്കൻ രാജ്യത്തിലെ, യു‌എ‌ഇയുടെ പ്രവാസി അംബാസഡറായി ഹസ മുഹമ്മദ് അൽ ഖഹ്താനി തന്റെ യോഗ്യതാപത്രങ്ങൾ ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ, ഡി‌ആർ‌സി, പ്രസിഡന്റ് ഫെലിക്സ് ഷിസെകെഡിക്ക് സമർപ്പിച്ചു.

കിൻ‌ഷാസയിലെ കൊട്ടാരത്തിൽ പ്രസിഡന്റ് ഷിസെകെഡി ഹസ്സ അൽ ഖഹ്താനിയ്ക്ക് നൽകിയ സ്വീകരണ ചടങ്ങിൽ, ഇരു സൗഹൃദ രാജ്യങ്ങളുടെയും അവിടുത്തെ ജനങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി ഉഭയകക്ഷി സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികൾ ചർച്ചാവിഷയമായി.

രാഷ്ട്രപതി ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ; ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേന ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ ആശംസകൾ അംബാസഡർ അൽ ഖഹ്താനി കോംഗോ പ്രസിഡന്റിനെ അറിയിക്കുകയും ഡിആർസിക്കും അവിടത്തെ ജനങ്ങൾക്കും കൂടുതൽ പുരോഗതിയും അഭിവൃദ്ധിയും ഉണ്ടാകട്ടേ എന്ന് ആശംസിക്കുകയും ചെയ്തു.

പ്രസിഡന്റ് ഷിസെകെഡി യുഎഇ നേതാക്കൾക്ക് അഭിവാദ്യം അർപ്പിക്കുകയും യുഎഇയിലെ ജനങ്ങൾക്ക് കൂടുതൽ പുരോഗതിയും വികസനവും ആശംസിക്കുകയും ചെയ്തു. വിവിധ മേഖലകളിൽ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിൽ യുഎഇ അംബാസഡർക്ക് അദ്ദേഹം വിജയാശംസകൾ നേരുകയും ചുമതലകൾ സുഗമമായി നിർവ്വഹിക്കുന്നതിന് സാധ്യമായ എല്ലാ പിന്തുണയും നൽകാനുള്ള രാജ്യത്തിന്റെ സന്നദ്ധത ഊന്നിപ്പറയുകയും ചെയ്തു.

ഡിആർസിയിൽ യുഎഇയെ പ്രതിനിധീകരിക്കുന്നതിൽ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിയ യുഎഇ അംബാസഡർ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള അദ്ദേഹത്തിന്റെ താൽപ്പര്യവും പ്രകടിപ്പിച്ചു.

WAM/ Ambily http://www.wam.ae/en/details/1395302891110

WAM/Malayalam