തിങ്കളാഴ്ച 18 ജനുവരി 2021 - 7:54:35 am

ഫാളൻ ഫ്രണ്ട് ലൈൻ ഹീറോസ് ഓർഡർ ഏർപ്പെടുത്താൻ യുഎഇ പ്രസിഡന്റ് ഉത്തരവിട്ടു


അബുദാബി, നവംബർ 30, 2020 (WAM) - കോവിഡ്-19 നെതിരായ പോരാട്ടത്തിൽ ജീവൻ നഷ്ടപ്പെട്ട പോരാളികളോടുള്ള ബഹുമാനാർത്ഥം ഫാളൻ ഫ്രണ്ട്‌ലൈൻ ഹീറോസ് ഓർഡർ ഏർപ്പെടുത്താൻ ഹിസ് ഹൈനസ് ഷേയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു.

അബുദാബിയുടെ കിരീടാവകാശിയും യു‌എ‌ഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറും, ഫഖർ അൽ വതൻ ഓഫീസ് (ഫ്രണ്ട് ലൈൻ ഹീറോസ് ഓഫീസ്) മേധാവിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ നിർദ്ദേശിച്ചതിന്റെ അടിസ്ഥാനത്തിലാണ് അവാർഡ്.

മുൻ‌നിര നായകന്മാരുടെ അർപ്പണബോധവും ധൈര്യവും, അവരുടെ കടമ നിർവഹിക്കവേ യുഎഇയ്ക്കും സമൂഹത്തിനും വേണ്ടി അവർ ചെയ്ത വലിയ ത്യാഗങ്ങളും ഓർഡർ അംഗീകരിക്കുന്നു. അവരോടും അവരുടെ കുടുംബങ്ങളോടും നന്ദി പ്രകടിപ്പിക്കുന്ന പ്രകടനമാണിത്.

WAM/ Ambily http://www.wam.ae/en/details/1395302891202

WAM/Malayalam