തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 7:56:56 am

മറ്റ് രാജ്യങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകൾ വർദ്ധിപ്പിക്കുന്നതിനെക്കുറിച്ച് ജിസിസി മന്ത്രിമാർ ചർച്ച ചെയ്തു


അബു ദാബി, 9 ഡിസംബർ 2020 (WAM) - ജിസിസിയും മറ്റ് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകളും വ്യാപാര ഘടനകളും സംബന്ധിച്ച്, യുഎഇ കൗൺസിലിന്റെ നിലവിലെ കാലാവധിയുടെ ഭാഗമായി നടന്ന, ഗൾഫ് കോർപ്പറേഷൻ കൗൺസിൽ, ജിസിസി, വ്യവസായ മന്ത്രിമാരുടെ യോഗത്തിൽ വിദേശ വ്യാപാര കാര്യ സഹമന്ത്രി ഡോ. താനി ബിൻ അഹമ്മദ് അൽ സിയൗദി അധ്യക്ഷത വഹിച്ചു. ജിസിസി സെക്രട്ടറി ജനറൽ ഡോ. നായിഫ് ഫലാഹ് എം. അൽ ഹാജ്റഫും യോഗത്തിൽ പങ്കെടുത്തു.

ബഹുരാഷ്ട്ര ചർച്ചകളിലും വാണിജ്യ സംബന്ധമായ കൂടിയാലോചനകളിലും ജിസിസി രാഷ്ട്രങ്ങളുടെ നിലപാടിനെ പിന്തുണയ്ക്കുന്നതിനും അവരുടെ ലക്ഷ്യങ്ങൾ കൈവരിക്കാൻ സഹായിക്കുന്നതിനുമുള്ള ശ്രമങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു.

ജിസിസി രാജ്യങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുകയും അന്താരാഷ്ട്ര വ്യാപാരത്തിൽ കൂടുതൽ തുറന്ന നിലപാട് കൈക്കൊള്ളുകയും അതോടൊപ്പം സ്വതന്ത്ര വ്യാപാര കരാറുകളിലൂടെ സാമ്പത്തിക വൈവിധ്യവൽക്കരണ പദ്ധതികൾ സ്വീകരിക്കുന്നത് ഉറപ്പാക്കുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയെ പറ്റി യോഗത്തിൽ അഭിസംബോധന ചെയ്ത ഡോ. അൽ സിയൗദി ചൂണ്ടിക്കാട്ടി.

"ചരക്കുകളുടെയും സേവനങ്ങളുടെയും കസ്റ്റംസ്, കസ്റ്റംസ് ഇതര നിയന്ത്രണങ്ങൾ നീക്കം ചെയ്യുന്നതിലും വ്യാപാരവും സാമ്പത്തിക വളർച്ചയും വർദ്ധിപ്പിക്കുന്നതിലും സാമ്പത്തിക സഹകരണം പ്രോത്സാഹിപ്പിക്കുന്നതിലും ഇത്തരം കരാറുകൾ സാമ്പത്തിക സമന്വയത്തിനുള്ള ഒരു പ്രധാന രൂപമായി മാറിയിരിക്കുന്നു," അദ്ദേഹം കൂട്ടിച്ചേർത്തു.

ജിസിസി രാഷ്ട്രങ്ങളും ലോകത്തെ മറ്റ് രാജ്യങ്ങളും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാറുകൾ ത്വരിതപ്പെടുത്തുന്നത് ലക്ഷ്യമിട്ടുള്ള പദ്ധതികൾ നടപ്പാക്കുന്നതിൽ യുഎഇ സർക്കാരിന്റെ താൽപര്യം അദ്ദേഹം എടുത്തുപറഞ്ഞു.

"എണ്ണ ഇതര കയറ്റുമതി വർദ്ധിപ്പിച്ച്, വിദേശ വ്യാപാരത്തിന്റെ വളർച്ചയും മത്സരശേഷിയും ഉറപ്പുവരുത്തുന്നതിലൂടെയും വ്യാപാരം പ്രോത്സാഹിപ്പിക്കുന്നതിലൂടെയും ദേശീയ വരുമാന സ്രോതസ്സുകളെ വൈവിധ്യവത്കരിക്കാനും സാമ്പത്തിക വികസന ലക്ഷ്യങ്ങൾ കൈവരിക്കാനും ലക്ഷ്യമിട്ടുള്ള തന്ത്രങ്ങളെയും പദ്ധതികളെയും പിന്തുണയ്ക്കുന്നതിനുള്ള പ്രതിജ്ഞാബദ്ധത ജിസിസി രാജ്യങ്ങൾ എടുത്തുകാട്ടിയിട്ടുണ്ട്," അദ്ദേഹം കൂട്ടിച്ചേർത്തു.

മൊത്തത്തിലുള്ള സാമ്പത്തിക താത്പര്യങ്ങൾ നിറവേറ്റുന്നതിന് ജിസിസി രാജ്യങ്ങളുടെ ശ്രമങ്ങൾ ശക്തമാക്കാനും കാര്യക്ഷമമായി തന്ത്രങ്ങളും സംവിധാനങ്ങളും വികസിപ്പിക്കാനും അൽ സിയൗദി ആവശ്യപ്പെട്ടു.

WAM/ Ambily http://www.wam.ae/en/details/1395302893910

WAM/Malayalam