തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 8:02:11 am

ബഹ്‌റൈനുമായുള്ള സഹകരണം ശക്തിപ്പെടുത്തുന്നതിൻ്റെ പ്രാധാന്യം വ്യക്തമാക്കി ധനമന്ത്രാലയം


അബു ദാബി, 15 ഡിസംബർ 2020 (WAM) - 2019 മുതൽ സാമ്പത്തിക, സ്ഥിതിവിവരക്കണക്കുകളിൽ പ്രതിഫലിക്കുന്ന ബഹ്‌റൈനുമായുള്ള സഹകരണം ശക്തിപ്പെടുത്താനുള്ള താൽപര്യം ധനമന്ത്രാലയം വ്യക്തമാക്കി.

ഡിസംബർ 16 ന്, രാജ്യത്തിന്റെ 49-ാമത് ദേശീയ ദിനത്തോടനുബന്ധിച്ച് മന്ത്രാലയം ബഹ്‌റൈനും അവിടത്തെ ജനങ്ങൾക്കും അഭിനന്ദനം അറിയിച്ചു.

യുഎഇയും ബഹ്‌റൈനും തമ്മിലുള്ള ശക്തമായ ഉഭയകക്ഷി ബന്ധം അതിന്റെ സ്ഥിതിവിവരക്കണക്കുകളിലൂടെ എല്ലായ്പ്പോഴും സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ടെന്ന് മന്ത്രാലയം എമിറേറ്റ്സ് ന്യൂസ് ഏജൻസിയോട് (WAM) പറഞ്ഞു. 2018 ൽ യുഎഇ സന്ദർശിച്ച ബഹ്‌റൈൻ പൗരന്മാരുടെ എണ്ണം ഏകദേശം 224,861 ആണ്, കഴിഞ്ഞ വർഷം ഏകദേശം 64,463 എമിറാത്തി പൗരന്മാരും ബഹ്‌റൈൻ സന്ദർശിച്ചിട്ടുണ്ട്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യാപാരത്തിന്റെ മൂല്യം 2018 ൽ 28.2 ബില്ല്യൺ ദിർഹവും 2019-ൽ അത് 28.7 ബില്യൺ ദിർഹവുമായിരുന്നെന്ന് മന്ത്രാലയം വ്യക്തമാക്കി.

യുഎഇ റിയൽ എസ്റ്റേറ്റ് മേഖലയിൽ, ബഹ്റൈൻ നിക്ഷേപകരെ ആകർഷിക്കുന്നത് തുടരുകയാണെന്നും കഴിഞ്ഞ വർഷം യുഎഇ റിയൽ എസ്റ്റേറ്റ് ഉടമസ്ഥതയുള്ള ബഹ്റൈൻ പൗരന്മാരെ എണ്ണം, 3,041 ആയെന്നും രാജ്യത്തെ മൊത്തം റിയൽ എസ്റ്റേറ്റ് നിക്ഷേപകരുടെ എണ്ണം 13,790 ആയിരുന്നുവെന്നും, അതേസമയം 2018 ൽ 760 എമിറാത്തികൾ ബഹ്‌റൈനിൽ റിയൽ എസ്റ്റേറ്റ് മേഖലയിൽ നിക്ഷേപം നടത്തിയതോടെ, മൊത്തം എണ്ണം 2,891 ആയതായും മന്ത്രാലയം കൂട്ടിച്ചേർത്തു.

യുഎഇയിലെ പൊതു കമ്പനികളിൽ ബഹ്‌റൈൻ മൂലധന മൂല്യം, 2018 ലെ 5.4 ബില്യൺ ദിർഹത്തെ അപേക്ഷിച്ച് 2019 ൽ 6.1 ബില്യൺ ദിർഹമായിരുന്നുവെന്നും ഈ കമ്പനികളിലെ ബഹ്‌റൈൻ നിക്ഷേപകരുടെ എണ്ണം 2019 ൽ 16,000 ലേക്ക് എത്തിയെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. ഇരു രാജ്യങ്ങളും തമ്മിലുള്ളത് സാഹോദര്യ ബന്ധത്തിന്റെ സവിശേഷമായ ഒരു മാതൃകയാണെന്നും, ഇരുരാജ്യങ്ങളുടെ നേതൃത്വങ്ങൾ പിന്തുണയ്ക്കുകയും കൂടുതൽ അഭിവൃദ്ധിക്കും വികസനത്തിനും വേണ്ടിയുള്ള അവരുടെ ജനങ്ങളുടെ അഭിലാഷങ്ങൾ നിറവേറ്റുകയും ചെയ്യുന്നുവെന്നും മന്ത്രായലം കൂട്ടിച്ചേർത്തു.

WAM/ Ambily http://www.wam.ae/en/details/1395302895352

WAM/Malayalam