തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 8:08:08 am

മഹാമാരി ബദൽ ഭക്ഷണ മാർഗങ്ങളെ പ്രോത്സാഹിപ്പിക്കുന്നു, ഭക്ഷ്യ-സാങ്കേതിക വ്യവസായത്തിൽ ഉണർവുണ്ടാക്കുന്നു: പ്രിൻസ് ഖാലിദ്

  • photo5783131893531784182
  • photo5783142252992902098
  • photo5783131893531784183

ബിൻസാൽ അബ്ദുൾകാദർ തയ്യാറാക്കിയത്: അബുദാബി, ജനുവരി 20, 2021 (WAM) -- കൊറോണ വൈറസ് മഹാമാരി സർക്കാരുകളെയും ജനങ്ങളെയും സുരക്ഷിതമായ ഭക്ഷണ ബദലുകൾക്കായി പ്രേരിപ്പിച്ചിട്ടുണ്ടെന്നും ഇത് പ്രാദേശിക, ആഗോള ഭക്ഷ്യ-സാങ്കേതിക വ്യവസായത്തെ ഉയർത്തുമെന്നും പ്രമുഖ വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനമായ കെബിഡബ്ല്യു വെഞ്ച്വർ സ്ഥാപകനും സിഇഒയുമായ പ്രിൻസ് ഖാലിദ് ബിൻ അൽവാലിദ് ബിൻ തലാൽ അൽ സൌദ് പറഞ്ഞു.

മഹാമാരി അഴിച്ചുവിട്ട ആഗോള സാമ്പത്തിക പ്രതിസന്ധി ക്ലീൻടെക്കിലേക്കും ഹരിത ഊർജ്ജത്തിലേക്കുമുള്ള നിക്ഷേപം തടസ്സപ്പെടുത്തുകയില്ലെന്ന് സൗദി അറേബ്യൻ രാജകുടുംബത്തിലെ അംഗം എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (WAM) നൽകിയ പ്രത്യേക അഭിമുഖത്തിൽ കൂട്ടിച്ചേർത്തു.

മഹാമാരി ഫുഡ്-ടെക് ബദൽ മാർഗങ്ങളെ പ്രചോദിപ്പിക്കുന്നു "പകർച്ചവ്യാധിയുടെ വ്യാപനത്തിനു പിന്നാലെ ഭക്ഷ്യ-സാങ്കേതിക ബദലുകളെകൾക്ക് നൽകാനാകുന്ന നേട്ടങ്ങളെക്കുറിച്ചുള്ള പൊതുജന അവബോധം സൃഷ്ടിക്കപ്പെട്ടു. ആളുകൾ അവരുടെ ഭക്ഷണ സമ്പ്രദായങ്ങളെക്കുറിച്ച് കൂടുതൽ അറിയാൻ ആഗ്രഹിക്കുന്നു. അവർ മികച്ചതും സുരക്ഷിതവുമായ ബദലുകൾ ആഗ്രഹിക്കുന്നു. ചൊവ്വാഴ്ച റിയാദിൽ നിന്നും നൽകിയ ടെലിഫോൺ അഭിമുഖത്തിലാണ് അദ്ദേഹം ഇതു പറഞ്ഞത്.

"ഇതിനാലാണ് XPRIZEന്റെ ഫീഡ് ദി നെക്സ്റ്റ് ബില്യൺ ചലഞ്ചിന്റെ ഉപദേഷ്ടാവായി പ്രവർത്തിക്കുന്നതിൽ ഞാൻ വളരെ ആവേശഭരിതനാകുന്നത്," അബുദാബിയുടെ അഡ്വാൻസ്ഡ് ടെക്നോളജി റിസർച്ച് കൌൺസിലിന്റെ ഒരു വിഭാഗമായ ASPIRE സ്പോൺസർ ചെയ്യുന്ന മത്സരത്തെ പരാമർശിച്ച് ഖാലിദ് രാജകുമാരൻ കൂട്ടിച്ചേർത്തു. ചിക്കൻ ബ്രെസ്റ്റ്, ഫിഷ് ഫിലറ്റ് തുടങ്ങിയവയുമായി ബന്ധപ്പെട്ട ഫുഡ്-ടെക് പരിപാടികളാണ് ഇവരുടേത്. പ്ലാന്റ് അധിഷ്ഠിത, സെൽ അധിഷ്ഠിത, 3 ഡി പ്രിന്റ് ചെയ്ത എൻട്രികളാണ് മത്സര സംഘാടകർ തേടുന്നത്.

"ഇവയാണ് ഞങ്ങൾ നിക്ഷേപിക്കുന്ന കമ്പനികൾ; പ്ലാന്റ് അധിഷ്ഠിതവും സെൽ അധിഷ്ഠിതവുമായ പരിഹാരങ്ങൾ ലോകത്തിന് ശുദ്ധവും ആരോഗ്യകരവും കൂടുതൽ സുസ്ഥിരവുമായ ബദലുകൾ നൽകുന്നു," 42-കാരനായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് പറയുന്നു. ബദൽ പ്രോട്ടീനുകൾക്കു വേണ്ടി വാദിക്കുകയും അത്തരം നിക്ഷേപങ്ങൾ നടത്തുകയും ചെയ്യുന്നയാളാണ് ഇദ്ദേഹം.

കാലിഫോർണിയയിൽ ജനിച്ച അദ്ദേഹം തന്റെ യൌവനം റിയാദിലാണ് ചെലവഴിച്ചത്. ഇദ്ദേഹത്തിന്റെ പിതാവ്, പ്രിൻസ് അൽവാലിദ് ബിൻ തലാൽ അൽ സൌദ്, കിംഗ്ഡം ഹോൾഡിംഗ് കമ്പനി ചെയർമാനും സ്ഥാപകനുമാണ്.

ഭക്ഷ്യസുരക്ഷയ്ക്കും സുസ്ഥിരതാ ആശങ്കകൾക്കുമുള്ള മികവുറ്റ പരിഹാരമായി മാറാനിടയുള്ള പുത്തൻ സാങ്കേതികവിദ്യകളെ പ്രോത്സാഹിപ്പിക്കുന്ന അദ്ദേഹം ഭക്ഷ്യ സാങ്കേതികവിദ്യയിലും ഭക്ഷ്യശാസ്ത്ര വ്യവസായത്തിലും അങ്ങേയറ്റം വ്യാപൃതനാണ്.

ഗൾഫിൽ വളരുന്ന ഭക്ഷ്യ സാങ്കേതികത ഖാലിദ് രാജകുമാരൻ സൗദി അറേബ്യയിലും യുഎഇയിലും ഫുഡ് ടെക്കിന് ശോഭനമായ ഭാവി കണ്ടെത്തുന്നു. സൗദിയിലും യുഎഇയിലും സർക്കാരുകൾ ഏതുതരം ഭക്ഷ്യ സുരക്ഷാ പ്രശ്നത്തെയും നേരിടാൻ ബയോടെക്നോളജി [ഫുഡ്-ടെക് സ്രോതസ്സുകൾ], ആഗ്ടെക് [വെർട്ടിക്കൽ ഫാമിങ് പോലുള്ള കാർഷിക പരിഹാരങ്ങൾ] എന്നിവയിലേക്കാണ് കൂടുതൽ ശ്രദ്ധിക്കുന്നതെന്ന് രാജകുമാരൻ ചൂണ്ടിക്കാട്ടി.

"രണ്ട് സർക്കാരുകളും ഈ സാങ്കേതിക അധിഷ്ഠിത ബദലുകളിലേക്ക് നോക്കുന്നു. കാരണം അവ സുസ്ഥിരവും കാലാവസ്ഥാ പ്രതിസന്ധിയിൽ ജിസിസിയുടെ സ്വാധീനം കുറയ്ക്കുന്നതിന് സഹായിക്കുന്നതുമാണ്. ശാസ്ത്രം നമ്മൾ ഇപ്പോൾ കൈകാര്യം ചെയ്യുന്ന മിക്ക പ്രശ്‌നങ്ങൾക്കും ഉത്തരം നൽകും, അതിനാൽ നമുക്കെല്ലാവർക്കും നല്ലത് അതിനൊപ്പം നീങ്ങുകയാണ്."

നാല് വ്യത്യസ്ത സെല്ലുലാർ അഗ്രികൾച്ചർ സ്റ്റാർട്ട് അപ്പുകൾ, പ്ലാന്റ് അധിഷ്ഠിത സ്റ്റാർട്ടപ്പുകൾ, ഭക്ഷ്യ വിതരണ ശൃംഖലകൾ എന്നിവയിൽ ഒന്നിലധികം റൗണ്ടുകളിൽ നിക്ഷേപം നടത്തിയിട്ടുണ്ട് ഖാലിദ് രാജകുമാരൻ.

ക്ലീൻടെക്കിലും ഹരിത ഊർജ്ജത്തിലും നിക്ഷേപം മഹാമാരി മൂലമുണ്ടായ ആഗോള സാമ്പത്തിക പ്രതിസന്ധി ക്ലീൻടെക്കിലേക്കും ഹരിത ഊർജ്ജത്തിലേക്കുമുള്ള നിക്ഷേപം തടസ്സപ്പെടുത്തുമോയെന്ന ചോദ്യത്തിന് അദ്ദേഹം ഇങ്ങനെ മറുപടി പറഞ്ഞു: "എനിക്ക് വിയോജിപ്പുണ്ട്. അതുപോലെ തന്നെ, വെഞ്ച്വർ ക്യാപിറ്റൽ നിലയ്ക്കുമെന്നും പ്രവചനങ്ങൾ ഉണ്ടായിരുന്നു. മഹാമാരി ആരംഭിച്ചതിനുശേഷം കെബിഡബ്ല്യു വെൻ‌ചേഴ്സ് കുറച്ച് നിക്ഷേപം നടത്തിയിട്ടുണ്ട്, അതുപോലെ തന്നെ മറ്റ് പല വെഞ്ച്വർ ക്യാപിറ്റൽ സ്ഥാപനങ്ങളും.

ഫുഡ് ടെക്കിലെ അദ്ദേഹത്തിന്റെ ചില സഹ നിക്ഷേപകർ മറ്റ് പല ഇംപാക്റ്റ് വെഞ്ച്വറുകളിലും ഗണ്യമായ നിക്ഷേപം നടത്തി. കാലാവസ്ഥാ പ്രതിസന്ധിയാണ് ഇവരുടെയെല്ലാം മനസ്സിൽ.

"ആഗോള ഡീകാർബണൈസേഷൻ ഒരു പ്രധാന പ്രശ്നമാണ്. അതിന് യോജിച്ച കമ്പനികളെ പിന്തുണയ്ക്കുന്ന നിക്ഷേപകരും നിക്ഷേപങ്ങളും മഹാമാരി മൂലം താഴുകയല്ല ഉയരുകയാണ് ചെയ്തത്," അദ്ദേഹം പറഞ്ഞു.

ആഗോള പ്രശ്നങ്ങൾക്ക് ഉത്തരം നൽകാൻ ADSW ശ്രമിക്കുന്നു "2019 ൽ എ‌ഡി‌എസ്ഡബ്ല്യുവിൽ നിക്ഷേപത്തിന്റെ സ്വാധീനത്തെക്കുറിച്ചും സാങ്കേതികവിദ്യ ലോകത്തെ എങ്ങനെ മെച്ചപ്പെടുത്താമെന്നതിനെക്കുറിച്ചും ഞങ്ങൾ ചർച്ച ചെയ്തിരുന്നു. ഈ പതിപ്പിലെ എന്റെ സംഭാഷണവും മുൻ പതിപ്പിലെ സംഭാഷണവും അന്തർലീനമായി ബന്ധിക്കപ്പെട്ടിരിക്കുന്നു. കാരണം, ഞങ്ങളുടെ നിക്ഷേപങ്ങളിൽ പലതും നിർണായകമായ സാങ്കേതികവിദ്യകളിലാണ്. ആഗോള പ്രശ്നങ്ങൾ - ഭക്ഷ്യ സുരക്ഷ പോലുള്ളവ, "അദ്ദേഹം വിശദീകരിച്ചു.

WAM/Ambily http://wam.ae/en/details/1395302902943

WAM/Malayalam