Tue 23-02-2021 13:39 PM
ദുബായ്, ഫെബ്രുവരി 23, 2021 WAM) -- ഇന്ത്യയിലെ ഏറ്റവും വലിയ പാസഞ്ചർ എയർലൈനായ ഇൻഡിഗോയുമായി 7 എയർബസ് A321 നിയോ വിമാനങ്ങളെ ദീർഘകാല പാട്ടത്തിനു നൽകാൻ കരാർ ഒപ്പിട്ടതായി ദുബായ് എയ്റോസ്പേസ് എന്റർപ്രൈസ് (DAE) അറിയിച്ചു.
എല്ലാ 7 വിമാനങ്ങളും സിഎഫ്എം ഇന്റർനാഷണലിന്റെ ലീഡിംഗ് എഡ്ജ് ഏവിയേഷൻ പ്രൊപ്പൽഷൻ (LEAP) എഞ്ചിനുകളാൽ പ്രവർത്തിപ്പിക്കുന്നവയാണ്. അവ 2021 ൽ വിതരണം ചെയ്യാനാണ് നിശ്ചയിച്ചിരിക്കുന്നത്.
ഞങ്ങളുടെ പാട്ടത്തിനെടുത്ത വിമാന പോർട്ട്ഫോളിയോയിൽ ഈ ഇന്ധനക്ഷമതയുള്ളതും ജനപ്രിയതയുള്ളതുമായ വിമാനങ്ങൾ ചേർക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ട്. കാർബൺ, നൈട്രജൻ ഉദ്വമനവും ശബ്ദവും കുറയ്ക്കുന്നതിന് പുതിയ, ഇന്ധനക്ഷമതയുള്ള വിമാനങ്ങളിൽ നിക്ഷേപിക്കാനുള്ള ഞങ്ങളുടെ പ്രതിജ്ഞാബദ്ധത ഈ നിക്ഷേപം വ്യക്തമാക്കുന്നു. അതേസമയം പ്രകടനം, വിശ്വാസ്യത, പാരിസ്ഥിതിക സുസ്ഥിരത എന്നിവ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
WAM/Ambily https://www.wam.ae/en/details/1395302912738