തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 6:08:06 am

അബ്ദുള്ള ബിൻ സായിദ് ഇന്ത്യൻ വിദേശകാര്യ മന്ത്രിയുമായി ന്യൂഡൽഹിയിൽ കൂടിക്കാഴ്ച നടത്തി

  • عبدالله بن زايد يلتقي وزير خارجية الهند في نيودلهي
  • عبدالله بن زايد يلتقي وزير خارجية الهند في نيودلهي
  • عبدالله بن زايد يلتقي وزير خارجية الهند في نيودلهي
  • عبدالله بن زايد يلتقي وزير خارجية الهند في نيودلهي
വീഡിയോ ചിത്രം

ന്യൂ ഡൽഹി, ഫെബ്രുവരി 26, 2021 (WAM) -- യുഎഇ വിദേശകാര്യ-അന്താരാഷ്ട്ര സഹകരണ മന്ത്രി ഹിസ് ഹൈനസ് ഷെയ്ഖ് അബ്ദുള്ള ബിൻ സായിദ് അൽ നഹ്യാൻ ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ. സുബ്രഹ്മണ്യം ജയ്‌ശങ്കറിനെ കണ്ടു. ചരിത്രപരമായ യുഎഇ-ഇന്ത്യ സൗഹൃദ ബന്ധങ്ങളും, ഇരു രാജ്യങ്ങളുടെയും അവരുടെ ജനങ്ങളുടെയും പരസ്പര താൽപ്പര്യങ്ങൾ നിറവേറ്റുന്നതിനായി സംയുക്ത സഹകരണവും പങ്കാളിത്തവും വർദ്ധിപ്പിക്കുന്നതിനുള്ള വഴികളും അവർ ചർച്ച ചെയ്തു.

കോവിഡ് -19 മഹാമാരി നേരിടുന്നതിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണവും ഏകോപനവും എല്ലാ രാജ്യങ്ങളിലേക്കും വാക്സിനുകൾ വിതരണം ചെയ്യുന്നത് ഉറപ്പാക്കാനുള്ള ആഗോള ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനുള്ള മാർഗങ്ങളും ഇരു മന്ത്രിമാരും അവലോകനം ചെയ്തു.

പൊതു താൽപ്പര്യമുള്ള പ്രാദേശികവും അന്തർദ്ദേശീയവുമായ എല്ലാ പ്രശ്നങ്ങളും ഇരുപക്ഷവും ചർച്ച ചെയ്യുകയും അവയെക്കുറിച്ച് അഭിപ്രായങ്ങൾ കൈമാറുകയും ചെയ്തു.

എമിറാത്തി-ഇന്ത്യൻ ബന്ധത്തിന്റെ ആഴം ഷെയ്ഖ് അബ്ദുള്ള ചൂണ്ടിക്കാട്ടി. എല്ലാ മേഖലകളിലും അത് ശക്തിപ്പെടുത്തുന്നതിനും വികസിപ്പിക്കുന്നതിനുമായി യുഎഇയുടെ വിവേകപൂർണമായ നേതൃത്വത്തിന്റെ പിന്തുണയും ഷെയ്ഖ് അബ്ദുള്ള അറിയിച്ചു.

ഡോ. ജയ്‌ശങ്കർ ഷെയ്ഖ് അബ്ദുള്ളയെയും സംഘത്തെയും മധ്യാഹ്നവിരുന്നിലേക്ക് ആദരിച്ചാനയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസഡർ ഡോ. അഹമ്മദ് അൽ ബന്നയും യോഗത്തിൽ പങ്കെടുത്തു.

WAM/Ambily http://wam.ae/en/details/1395302913789

WAM/Malayalam