തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 7:10:03 am

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,956 ഡോസ് കോവിഡ്-19 വാക്സിൻ നൽകി


അബുദാബി, മാർച്ച് 1, 2021 (WAM) -- കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 7,956 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതോടെ ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 6,028,417 ആയി ഉയർന്നു. 100 പേർക്ക് 60.95 ഡോസുകൾ എന്ന അനുപാതത്തിലാണ് വാക്സിൻ വിതരണം നടക്കുന്നത്.

സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും കോവിഡ്-19 വാക്സിൻ നൽകി സമൂഹപ്രതിരോധം കൈവരിക്കുകയെന്ന മന്ത്രാലയത്തിന്റെ പദ്ധതിയുടെ ഭാഗമായാണ് ഈ ദൌത്യം നടക്കുന്നത്. ഇതുവഴി കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും കൊറോണ വൈറസ് പകർച്ചയെ നിയന്ത്രിക്കുന്നതിനും കഴിയും.

WAM/Ambily http://wam.ae/en/details/1395302914487

WAM/Malayalam