തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 7:32:06 am

കഴിഞ്ഞ 24 മണിക്കൂറിൽ 2,721 പുതിയ COVID-19 കേസുകൾ, 1,666 രോഗമുക്തി, 15 മരണം


അബുദാബി, 2021 മാർച്ച് 2 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 225,159 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം (MoHAP) അറിയിച്ചു.

കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നതിനുമായി രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം ചൊവ്വാഴ്ച പ്രസ്താവനയിൽ വ്യക്തമാക്കിയത്.

ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, മന്ത്രാലയം 2,721 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യുഎഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 396,771 ആയി.

രോഗം ബാധിച്ച വ്യക്തികൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും സ്ഥിരമായ അവസ്ഥയിലാണെന്നും ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു.

COVID-19 സങ്കീർണതകൾ കാരണം 15 മരണങ്ങളും MoHAP പ്രഖ്യാപിച്ചു.

ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,253 ആയി.

മരിച്ചവരുടെ കുടുംബങ്ങളെ മന്ത്രാലയം ആത്മാർത്ഥ അനുശോചനം അറിയിച്ചു. കോവിഡ് -19 രോഗികൾക്ക് വേഗത്തിലും പൂർണവുമാ‍യ രോഗമുക്തി ആശംസിച്ച മന്ത്രാലയം ആരോഗ്യ അധികാരികളുമായി സഹകരിക്കണമെന്നും എല്ലാവരുടെയും ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനുള്ള നിർദ്ദേശങ്ങളും ശാരീരിക അകലവും പാലിക്കണമെന്നും സമൂഹത്തിലെ എല്ലാ അംഗങ്ങളോടും മന്ത്രാലയം ആവശ്യപ്പെട്ടു.

COVID-19 ൽ നിന്ന് 1,666 പേർ കൂടി പൂർണ്ണമായി സുഖം പ്രാപിച്ചതായും മൊത്തം രോഗമുക്തരുടെ എണ്ണം 383,998 ആയതായും മന്ത്രാലയം വ്യക്തമാക്കി.

WAM/Ambily http://wam.ae/en/details/1395302914612

WAM/Malayalam