Tue 02-03-2021 22:49 PM
അബുദാബി, മാർച്ച് 2, 2021 (WAM) - കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 66,539 ഡോസ് കോവിഡ് -19 വാക്സിൻ നൽകിയതായി ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു.
ഇന്നുവരെ നൽകിയിട്ടുള്ള മൊത്തം ഡോസുകളുടെ എണ്ണം 6,094,956 ആണ്. 100 പേർക്ക് 61.62 ഡോസ് വാക്സിൻ എന്ന നിലയിലാണ് വിതരണം ചെയ്തുവരുന്നത്.
സമൂഹത്തിലെ എല്ലാ അംഗങ്ങൾക്കും വാക്സിൻ നൽകാനും പ്രതിരോധശേഷി നേടാനുമുള്ള മന്ത്രാലയത്തിന്റെ പദ്ധതിക്ക് അനുസൃതമായാണ് വാക്സിനേഷൻ ഡ്രൈവ്. ഇത് കേസുകളുടെ എണ്ണം കുറയ്ക്കുന്നതിനും വൈറസ് വ്യാപനം നിയന്ത്രിക്കുന്നതിനും സഹായിക്കും.
WAM/Ambily http://wam.ae/en/details/1395302914612