Tue 02-03-2021 09:00 AM
അബുദാബി, മാർച്ച് 2, 2021 (WAM) --2020 ലെ ഗ്ലോബൽ സിഇഒ എക്സലൻസ് അവാർഡിൽ യുകെയുടെ സിഇഒ ടുഡേ മാഗസിൻ ലോകത്തെ ഏറ്റവും സ്വാധീനമുള്ള സിഇഒമാരിലൊരാളായി ഹയർ കോളേജ് ഓഫ് ടെക്നോളജിയുടെ പ്രസിഡന്റും സിഇഒയുമായ ഡോ. അബ്ദുല്ലതിഫ് അൽ ഷംസിയെ തിരഞ്ഞെടുത്തു.
ഡോ. അൽ ഷംസി ഒരു അക്കാദമിക് എന്ന നിലയിലും യുഎഇയിലെ ഏറ്റവും വലിയ പ്രായോഗിക ഉന്നത വിദ്യാഭ്യാസ സ്ഥാപനത്തിന്റെ പ്രസിഡന്റും സിഇഒയും എന്ന നിലയിലുമുള്ള തന്റെ ഭാഗധേയങ്ങളിൽ വലിയ അഭിമാനം പ്രകടിപ്പിച്ചു. "യുഎഇയുടെ സമ്പത്തിനെ പ്രതിനിധീകരിക്കുന്ന" യുവാക്കളെ ബോധവത്കരിക്കുക എന്നതാണ് അദ്ദേഹത്തിന്റെ പ്രവർത്തനത്തിന്റെ ശ്രദ്ധ.
ഡോ. അൽ ഷംസി തന്റെ അവാർഡ് പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ,പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം; അബുദാബിയിലെ കിരീടാവകാശിയും യുഎഇ സായുധ സേനയുടെ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ഷേയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവർക്ക് സമർപ്പിച്ചു. യുവാക്കളുടെ കഴിവുകൾളും വികസിപ്പിക്കുന്നതിലും മെച്ചപ്പെടുത്തുന്നതിലും എച്ച്സിടിയുടെ നിരന്തരമായ പിന്തുണയെക്കുറിച്ചും, തൊഴിൽ വിപണിയിൽ യുവാക്കളുടെ ഭാവി സുരക്ഷിതമാക്കാൻ പ്രാപ്തരാക്കുന്നതിനും, സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിനും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും അവരെ പ്രാപ്തരാക്കിയതിനെയും അദ്ദേഹം പ്രശംസിച്ചു.
പൊതു വോട്ടിംഗ് പ്രക്രിയ ഉൾപ്പെടെ ഒന്നിലധികം ഘട്ടങ്ങൾ ഉൾക്കൊള്ളുന്ന ഒരു അന്താരാഷ്ട്ര ജഡ്ജിങ് പാനലാണ് റാങ്കിങ് നടത്തിയത്. ഒരു കൂട്ടം കൃത്യമായ മാനദണ്ഡങ്ങളും അന്താരാഷ്ട്ര രീതികളും അനുസരിച്ചാണ് മത്സരാർത്ഥികളുടെ വിലയിരുത്തൽ നടന്നത്. നേട്ടങ്ങൾ, ഫലങ്ങൾ, തന്ത്രപരമായ, നേതൃത്വ സ്വാധീനം എന്നിവയുടെ വിശകലനവും പരിശോധനയുമുണ്ടായി. ഓരോ മേഖലയ്ക്കുമനുസരിച്ച് പ്രകടിപ്പിക്കപ്പെട്ട അസാധാരണമായ നേതൃത്വ സവിശേഷതകൾ, പ്രത്യേകിച്ചും കോവിഡ്-19 മഹാമാരി സമയത്ത് ഏതെങ്കിലും പ്രതിസന്ധി കൈകാര്യം ചെയ്യലുകളുണ്ടായിട്ടുണ്ടെങ്കിൽ അത് എന്നിവ പരിശോധനയ്ക്ക് വിധേയമായി.
ഈ സമഗ്രമായ പ്രക്രിയയിൽ നിന്ന് ലോകമെമ്പാടുമുള്ള മികച്ച 200 സിഇഒമാരെ തിരഞ്ഞെടുത്തു. അതിൽ നിന്നാണ് ഏറ്റവും സ്വാധീനമുള്ളവരെ തിരിച്ചറിഞ്ഞത്.
എച്ച്സിടിയുടെ സിഇഒ എന്ന നിലയിൽ കോവിഡിന്റെ പ്രതിസന്ധിക്കിടയിൽ ഉണ്ടായ പ്രതിബന്ധങ്ങളെ വകഞ്ഞുമാറ്റി മുമ്പോട്ടു തുടരുന്നതിൽ അദ്ദേഹം വരിച്ച വിജയത്തെ സിഇഇ ടുഡേ മാഗസിൻ തിരിച്ചറിഞ്ഞു. 16 കാമ്പസുകളിലായി 23,000 ൽ അധികം വിദ്യാർത്ഥികളുടെ പഠനം ഓൺലൈനിലേക്കും വിദൂര പഠനത്തിലേക്കും ദ്രുതഗതിയിൽ മാറ്റി അദ്ദേഹം. വിദ്യാർത്ഥികളുടെ ജീവിതത്തിന്റെയും പ്രവർത്തനങ്ങളുടെയും സംയോജിത പരിവർത്തനം ഓൺലൈനിൽ പ്രോത്സാഹിപ്പിക്കുന്നതിന് അദ്ദേഹം എച്ച്സിടിയുടെ ഡിജി ക്യാമ്പസ് ആരംഭിച്ചു.
2020 മാർച്ച് മുതൽ മെയ് വരെയുള്ള കാലയളവിൽ എച്ച്സിടി 1.6 ദശലക്ഷത്തിലധികം ഓൺലൈൻ അദ്ധ്യാപന സമയം വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഡോ. അൽ ഷംസി പറഞ്ഞു. ഈ കാലയളവിൽ ലോകത്തിലെ പൂർത്തീകരിച്ച ഏറ്റവും വലിയ ഓൺലൈൻ അധ്യാപന സമയങ്ങളിലൊന്നാണ് ഇത്. ബ്ലാക്ക്ബോർഡ് കൊളാബറേറ്റ് അൾട്രാ വഴി 61,000 ലധികം ലൈവ്, ഓൺലൈൻ ക്ലാസുകൾ, 115,659 ഓൺലൈൻ പരീക്ഷകൾ, 55,000 പ്രൊഫഷണൽ ഡെവലപ്മെൻറ് മണിക്കൂർ എന്നിവ എച്ച്സിടി വാഗ്ദാനം ചെയ്തു.
മഹാമാരി സമയത്ത് വ്യാപകമായ ഡിജിറ്റൽ പരിവർത്തനത്തോടുകൂടിയ എച്ച്സിടി വിദ്യാഭ്യാസ മാതൃകയെ ഇന്റർനാഷണൽ ജേണൽ ഓഫ് ഹയർ എഡ്യൂക്കേഷൻ, ഹയർ എഡ്യൂക്കേഷൻ ഡൈജസ്റ്റ്, ഹാർവാർഡ് ബിസിനസ് റിവ്യൂ അറേബ്യ എന്നിവയുൾപ്പെടെയുള്ള അന്താരാഷ്ട്ര ജേണലുകൾ അംഗീകരിക്കുകയും പ്രശംസിക്കുകയും ചെയ്തു.
കോവിഡ്-19 മഹാമാരി സമയത്ത് ബിസിനസിന്റെ തുടർച്ച നിലനിർത്താനും എച്ച്സിടി 4.0 സ്ട്രാറ്റജി നടപ്പാക്കാനും എച്ച്സിടിക്ക് എങ്ങനെ കഴിഞ്ഞെന്നും, പ്രതിസന്ധിയിൽ നിന്ന് ഉയർന്നുവരുന്ന വിദ്യാഭ്യാസപരമായ മാറ്റങ്ങളും അവസരങ്ങളും പ്രയോജനപ്പെടുത്തിയ രീതികളും അൽ ഷംസി സംസാരിച്ചു.
സിഇഒ ടുഡേ മാഗസിൻ ഒരു ആഗോളതലത്തിൽ തിരിച്ചറിയപ്പെട്ടിട്ടുള്ള ഒന്നാണ്. ലോകത്തിലെ പ്രമുഖരായ 1,50,000 സിഇഒമാർ ഈ മാഗസിൻ വായിക്കുന്നു. ഇത് നേതാക്കളെ പ്രചോദിപ്പിക്കുകയും ഒപ്പം സംരംഭക അനുഭവങ്ങൾ, നേതൃത്വ മോഡലുകൾ, എന്നിവ ഉയർത്തിക്കാട്ടുകയും ചെയ്യുന്നു.
WAM/Ambily https://www.wam.ae/en/details/1395302914715