തിങ്കളാഴ്ച 19 ഏപ്രിൽ 2021 - 6:45:30 am

ഊർജ്ജ-അടിസ്ഥാന സൗകര്യ മന്ത്രാലയം ദേശീയ സംയോജിത ഊർജ്ജ മാതൃക അവതരിപ്പിച്ചു


അബുദാബി, മാർച്ച് 2, 2021 (WAM) -- ഖലീഫ യൂണിവേഴ്സിറ്റി (KU), ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസി (IRENA) എന്നിവയുമായി സഹകരിച്ച് ഊർജ്ജ-അടിസ്ഥാന സൌകര്യ മന്ത്രാലയം ദേശീയ സംയോജിത ഊർജ്ജ മാതൃക അവതരിപ്പിച്ചു.

യുഎഇയുടെ ഊർജ്ജപരമായ ഭാവി രൂപപ്പെടുത്തുന്നതിന് ഈ മോഡഷ പിന്തുണ നൽകുന്നു. ഊർജ്ജമേഖലയിൽ അടുത്ത 50 വർഷത്തെ രൂപകൽപ്പന ചെയ്യുന്നതിനെയും ഈ മാതൃക പിന്തുണയ്ക്കുന്നു. ഊർജ്ജമേഖലയുടെ സുസ്ഥിരതയുടെ ഒരു പുതിയ ഘട്ടത്തിനുള്ള ഒരു റോഡ് മാപ്പിനെ ഇത് പ്രതിനിധീകരിക്കുന്നു.

ഊർജ്ജമേഖലയിലെ പങ്കാളികളെ ഒരുമിച്ച് കൊണ്ടുവരുന്ന ഒരു പൊതു ചട്ടക്കൂടും ഇത് നൽകുന്നു. അടുത്ത ഘട്ടത്തിൽ പ്രവർത്തിക്കാനുള്ള തന്ത്രങ്ങളും അടിത്തറയും വികസിപ്പിച്ചുകൊണ്ട് ഈ മേഖലയുടെ നേട്ടങ്ങൾ പരമാവധി വർദ്ധിപ്പിക്കാനുള്ള യുഎഇയുടെ ശ്രമങ്ങളുടെ ഭാഗമായി ഇത് നാഷണൽ എനർജി സ്ട്രാറ്റജി 2050 ന് അനുസൃതമായി ഭാവിയിലെ രൂപരേഖകളെ നിർവചിക്കുന്നു. എല്ലാവർക്കും സുരക്ഷിതവും സുസ്ഥിരവുമായ ഊർജ്ജം മത്സരാധിഷ്ഠിത വിലയിൽ ലഭ്യമാക്കുക, വ്യക്തിഗതവും സ്ഥാപനപരവുമായ ഉപഭോഗത്തിന്റെ കാര്യക്ഷമത 2050 ആകുമ്പോഴേക്കും 40 ശതമാനം ഉയർത്തുക, മൊത്തം ഊർജ്ജത്തിൽ ശുദ്ധമായ ഊർജ്ജത്തിന്റെ വിഹിതം വർദ്ധിപ്പിക്കുക എന്നിവയാണ് ഇതിന്റെ ലക്ഷ്യം. രാജ്യത്ത് ഉത്പാദിപ്പിക്കുന്ന ഊർജ്ജത്തിന്റെ 50 ശതമാനവും മിശ്രിത ഊർജ്ജമാക്കി മാറ്റുകയെന്നതും ലക്ഷ്യമാണ്.

നാഷണൽ ഇന്റഗ്രേറ്റഡ് എനർജി മോഡലിന്റെ ലോഞ്ചിന് സമാന്തരമായി ഖലീഫ യൂണിവേഴ്സിറ്റിയും ഇന്റർനാഷണൽ റിന്യൂവബിൾ എനർജി ഏജൻസിയും ഉപയോഗിച്ച് എനർജി മോഡലിംഗ് കഴിവുകൾ വികസിപ്പിക്കുന്നതിന് ഒരു ധാരണയുണ്ടാക്കി.

കൂടാതെ, മൂന്ന് സ്ഥാപനങ്ങളെ ഒന്നിപ്പിക്കുന്ന ഒരു പങ്കാളിത്തം രൂപീകരിച്ചു. അങ്ങനെ അതിന്റെ പ്രവർത്തനത്തിലൂടെ ഒരു യുഎഇ ഊർജ്ജ മാതൃക വികസിപ്പിക്കുകയും ഈ സുപ്രധാന മേഖലയിലെ യുഎഇയുടെ സമീപനത്തെ പിന്തുണയ്ക്കുകയും ചെയ്യും. യുഎഇയിലെ ഊർജ്ജ തന്ത്രത്തിന്റെ അവലോകനത്തെ പിന്തുണയ്ക്കുന്നതിനായി ഒരു പ്രോഗ്രാം സ്ഥാപിക്കുന്നതിനും രാജ്യത്ത് ഊർജ്ജ നയം വികസിപ്പിക്കുന്നത് തുടരാൻ തന്ത്രപരമായ പങ്കാളികളുമായി ഇടപഴകുന്നതിനും IRENAയുടെ അനുഭവസമ്പത്തും ഖലീഫ സർവകലാശാലയുടെ ഗവേഷണ ശേഷികളും ഈ പങ്കാളിത്തത്തിന് ഗുണം ചെയ്യും.

എനർജി ആൻഡ് ഇൻഫ്രാസ്ട്രക്ചർ ഫോർ എനർജി ആൻഡ് പെട്രോളിയം അഫയേഴ്സ് മന്ത്രാലയത്തിന്റെ അണ്ടർ സെക്രട്ടറി ഷെരീഫ് അൽ ഒലാമ പറഞ്ഞു: "2017ൽ ആരംഭിച്ച ദേശീയ ഊർജ്ജ തന്ത്രം പിന്തുണയ്ക്കുന്ന പ്രധാന പരിപാടിയാണ് ദേശീയ സംയോജിത ഊർജ്ജ മോഡൽ. പ്രാദേശിക, ആഗോള തലങ്ങളിൽ ഊർജ്ജമേഖലയിലെ സംഭവവികാസങ്ങൾ സമന്വയിപ്പിക്കുന്നതിനുള്ള ഒരു ദേശീയ ഊർജ്ജ തന്ത്രം, ഊർജ്ജ സ്രോതസ്സുകളെ വൈവിധ്യവത്കരിക്കുന്നതിനും മേഖലയെ വികസിപ്പിക്കുന്നതിനുമുള്ള യുഎഇയുടെ ദിശാബോധം കണക്കിലെടുക്കുന്നു. പരമ്പരാഗത ഊർജ്ജത്തിനുപുറമെ വിവിധ പരിഹാരങ്ങൾ കണ്ടെത്തുന്നു. സുസ്ഥിര വികസനത്തെ പിന്തുണയ്ക്കുന്നു.

ഖലീഫ സയൻസ് ആൻഡ് ടെക്നോളജി യൂണിവേഴ്സിറ്റി എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. ആരിഫ് സുൽത്താൻ അൽ ഹമ്മദി പറഞ്ഞു: ഊർജ്ജ മോഡലിംഗ്, എനർജി പോളിസി റിസർച്ച് എന്നിവയുമായി ബന്ധപ്പെട്ട ഊർജ്ജ, അടിസ്ഥാന സൗകര്യ മന്ത്രാലയവുമായി ഈ പങ്കാളിത്തത്തിൽ ഏർപ്പെടുന്നതിൽ ഖലീഫ സർവകലാശാല സന്തുഷ്ടരാണ്. ഈ സഹകരണം IRENA ടൂൾകിറ്റുകളിലൂടെ യുഎഇ എനർജി മോഡൽ വികസിപ്പിക്കാനും എനർജി മോഡലിംഗിൽ ശേഷി വർദ്ധിപ്പിക്കാനും സഹായിക്കും.

കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ചുള്ള പാരീസ് കരാറിന് കീഴിലുള്ള ദേശീയ പ്രതിബദ്ധതയുടെ അടിസ്ഥാനത്തിലാണ് പുനരുപയോഗ ഊർജ്ജ സ്രോതസ്സുകളെ അടിസ്ഥാനമാക്കിയുള്ള ഊർജ്ജ വ്യവസ്ഥയെന്ന് IRENA ഡയറക്ടർ ജനറൽ ഫ്രാൻസെസ്കോ ലാ ക്യാമറ ഊന്നിപ്പറഞ്ഞു. ഇത് സാമ്പത്തിക വളർച്ചയെ സഹായിക്കുകയും പുതിയ തൊഴിൽ സൃഷ്ടിക്കുകയും ചെയ്യും.

WAM/Ambily http://wam.ae/en/details/1395302914826

WAM/Malayalam