തിങ്കളാഴ്ച 12 ഏപ്രിൽ 2021 - 11:18:24 pm
ന്യൂസ് ബുള്ളറ്റിന്‍

COVID 19 കേസുകളിൽ ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്ത്

2021 Apr 12 Mon, 09:28:59 pm
ന്യൂഡല്‍ഹി, ഏപ്രില്‍ 12, 2021 (WAM/ Reuters): ഇന്ത്യയില്‍ ഒറ്റ രാത്രികൊണ്ട് 168,912 കോവിഡ് -19 കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കൊറോണ ബാധിതരില്‍ ലോകത്ത് ബ്രസീലിനെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തി. തിങ്കളാഴ്ച ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളിലാണ് ഈ വിവരമുള്ളത്. റോയിട്ടേഴ്‌സ് തയ്യാറാക്കിയ കണക്കുകള്‍ പ്രകാരം ഇന്ത്യയിലെ മൊത്തം രോഗികളുടെ എണ്ണം 13.53 ദശലക്ഷത്തിലെത്തി. ബ്രസീലിലെ 13.45 ദശലക്ഷം കേസുകളെന്ന കണക്കിനെയാണ് ഇന്ത്യ മറികടന്നത്. 31.2 ദശലക്ഷം കേസുകളുമായി അമേരിക്കയാണ് ആഗോളതലത്തില്‍ മുന്നില്‍. ഇന്ത്യയില്‍ കഴിഞ്ഞ ദിവസത്തെ മരണം 904 ആണ്, ഇതോടെ മൊത്തം മരണസംഖ്യ 170,179 ആയി. WAM/Ambily https://www.wam.ae/en/details/1395302926464

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 32,479 ഡോസ് കോവിഡ് -19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 Apr 12 Mon, 09:28:32 pm

ബരാക്കാ പ്ലാൻ്റ് കാലാവസ്ഥാ വ്യതിയാനം പരിഹരിക്കാനുള്ള യുഎഇ ശ്രമങ്ങളുടെ പ്രധാന ഘടകം: യു എസിലെ യുഎഇ അംബാസഡര്‍

2021 Apr 12 Mon, 09:28:06 pm
അബുദാബി, ഏപ്രില്‍ 12, 2021 (WAM) - ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റിലെ യൂണിറ്റ് 1ന്റെ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്ന അവസരത്തിൽ, ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജം വികസിപ്പിക്കാനുള്ള യുഎഇയുടെ ദൗത്യത്തിന്റെ ''അസാധാരണമായ നാഴികക്കല്ല്'' ആണിതെന്ന് യുഎസിലെ യുഎഇ അംബാസഡര്‍ യൂസഫ് അല്‍ ഒതൈബ വിശേഷിപ്പിച്ചു. തിങ്കളാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അല്‍ ഒതൈബ പറഞ്ഞു, ''കാര്‍ബണ്‍ ന്യൂക്ലിയര്‍ പവര്‍ പ്രവര്‍ത്തിപ്പിക്കുന്ന മിഡില്‍ ഈസ്റ്റിലെ ആദ്യത്തെ രാജ്യമായി യുഎഇ മാറുന്നതിനാല്‍ ബരാക ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റില്‍ വാണിജ്യ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നത് ഒരു സുപ്രധാന നേട്ടമാണ്. 2030 ഓടെ ഊര്‍ജ്ജ മിശ്രിതം വൈവിധ്യവത്കരിക്കുകയും കാര്‍ബണ്‍ ഉദ്വമനം 23.5 ശതമാനം കുറയ്ക്കുകയും ചെയ്തുകൊണ്ട് ഈ പ്രതിസന്ധിയെ ശക്തമായി നേരിടാന്‍ യുഎഇ പ്രതിജ്ഞാബദ്ധമാണ്. ശുദ്ധവും ഹരിതവുമായ ആണവോര്‍ജ്ജ മേഖല വികസിപ്പിക്കുക എന്നത് ആ ശ്രമത്തിന്റെ പ്രധാന ഘടകമാണ്....

അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ജോര്‍ദാനിലെ നൂറുകണക്കിന് വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കി: മുഹമ്മദ് അല്‍ സുവൈദി

2021 Apr 11 Sun, 09:35:18 pm
അബുദാബി, ഏപ്രില്‍ 11, 2021 (WAM)-- ജോര്‍ദാനിലെ നൂറുകണക്കിന് വികസന പദ്ധതികള്‍ക്ക് ധനസഹായം നല്‍കി ഫണ്ട് സഹായിച്ചതായി അബുദാബി ഫണ്ട് ഫോര്‍ ഡവലപ്‌മെന്റ് ഡയറക്ടര്‍ ജനറല്‍ മുഹമ്മദ് സെയ്ഫ് അല്‍ സുവൈദി പറഞ്ഞു. ഏകദേശം 6.5 ബില്യണ്‍ ഡോളറോളം ജോർദ്ദാനിലെ വികസന പദ്ധതികളിൽ ബോർഡ് ചിലവഴിച്ചു/ ഇത് ജോര്‍ദാന്‍ സര്‍ക്കാരിനെ സാമ്പത്തികവും സാമൂഹികവുമായ മുന്‍ഗണനകള്‍ പ്രാപ്തമാക്കുന്നതിനും സുസ്ഥിര വികസന പ്രക്രിയയെ നയിക്കുന്നതിനും പ്രാപ്തരാക്കുന്നു. ഏപ്രില്‍ 11 ന് ജോര്‍ദാന്‍ നൂറാം വാര്‍ഷികം ആഘോഷിക്കുന്നതില്‍ യുഎഇ പങ്കെടുത്തതിന്റെ പശ്ചാത്തലത്തില്‍ എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് (WAM) നല്‍കിയ പ്രസ്താവനയില്‍ അല്‍ സുവൈദി, നാലര പതിറ്റാണ്ടിലേറെയായി ഫണ്ടിന് ജോര്‍ദാന്‍ സര്‍ക്കാരുമായി തന്ത്രപരമായ ബന്ധമുണ്ടെന്ന് പറഞ്ഞു. കൂടാതെ ദേശീയ മുന്‍ഗണനയുള്ള തന്ത്രപരമായ പ്രോജക്റ്റുകള്‍ക്ക് ധനസഹായം നല്‍കുന്നതില്‍ ഒരു യഥാര്‍ത്ഥ പങ്കാളിയാണ് അബുദാബി ഡവലപ്മെൻ്റ് ഫണ്ട്. ജോര്‍ദാനിലെ...

ഇന്ത്യയില്‍ 152,879 പുതിയ കൊറോണ വൈറസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു

2021 Apr 11 Sun, 09:34:48 pm

എര്‍ത്ത് അവര്‍ 2021 ല്‍ 118 ടണ്‍ കാര്‍ബണ്‍ ഉദ്വമനം ഒഴിവാക്കി DEWA

2021 Apr 11 Sun, 09:34:18 pm
ദുബായ്, ഏപ്രില്‍ 11, 2021 (WAM) - തുടര്‍ച്ചയായ പതിനാലാം വര്‍ഷവും 2921 മെഗാവാട്ട് കുറച്ചുകൊണ്ട് 2021 ലെ എര്‍ത്ത് അവറില്‍ വൈദ്യുതി ഉപഭോഗം കുറയ്ക്കാനുള്ള ശ്രമത്തില്‍ ദുബായ് നിര്‍ണായക ഫലങ്ങള്‍ കൈവരിച്ചതായും 118 ടണ്‍ കാര്‍ബണ്‍ ഉദ്‌വമനം ഒഴിവാക്കിയതായും ദുബായ് വാട്ടര്‍ ആന്‍ഡ് ഇലക്ട്രിസിറ്റി അതോറിറ്റി (DEWA) ഞായറാഴ്ച പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. ആഗോള സംരംഭത്തില്‍ പങ്കെടുത്ത എല്ലാ ഉപഭോക്താക്കള്‍ക്കും സൊസൈറ്റി അംഗങ്ങള്‍ക്കും DEWAയുടെ എംഡിയും സിഇഒയുമായ സയീദ് മുഹമ്മദ് അല്‍ ടയര്‍ നന്ദി അറിയിച്ചു. യുഎഇ ഉപരാഷ്ട്രപതിയും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരം എല്ലാ വര്‍ഷവും DEWA എര്‍ത്ത് അവര്‍ സംഘടിപ്പിക്കുന്നു. ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ്...

ദുബായ് കിരീടാവകാശി എക്‌സ്‌പോ 2020 സൈറ്റ് സന്ദര്‍ശിച്ചു

2021 Apr 11 Sun, 09:33:46 pm
ദുബായ്, ഏപ്രില്‍ 11, 2021 (WAM)- ദുബായ് കിരീടാവകാശിയും ദുബായ് എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം എക്‌സ്‌പോ 2020 സൈറ്റ് സന്ദര്‍ശിച്ചു. അദ്ദേഹത്തോടൊപ്പം എക്‌സ്‌പോ 2020 ദുബായ് ഉന്നത സമിതി ചെയര്‍മാന്‍ ഹിസ് ഹൈനസ് ഷെയ്ഖ് അഹമ്മദ് ബിന്‍ സയീദ് അല്‍ മക്തൂം, അന്താരാഷ്ട്ര സഹകരണ സഹമന്ത്രിയും എക്‌സ്‌പോ 2020 ദുബായ് ഡയറക്ടര്‍ ജനറലുമായ റീം ബിന്ത് ഇബ്രാഹിം അല്‍ ഹാഷെമി, എക്‌സ്‌പോ 2020 ദുബായിലെ റിയല്‍ എസ്റ്റേറ്റ് ഡവലപ്‌മെന്റ് സിഇഒ അഹമ്മദ് അല്‍ ഖത്തീബ് എന്നിവരുമുണ്ടായിരുന്നു. 190 രാജ്യങ്ങളുടെ പങ്കാളിത്തത്തോടെ അടുത്ത ഒക്ടോബറില്‍ ആരംഭിക്കുന്ന അന്താരാഷ്ട്ര പരിപാടിക്ക് ആതിഥേയത്വം വഹിക്കാനുള്ള തയ്യാറെടുപ്പുകളെക്കുറിച്ച് ഹിസ് ഹൈനസ് ഷെയ്ഖ് ഹംദാനോട് വിശദീകരിച്ചു. മെഗാ ഗ്ലോബല്‍ ഇവന്റിന്റെ 168 വര്‍ഷത്തെ...

പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജമേഖല നല്‍കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയ്ക്ക് ലോക ന്യൂക്ലിയര്‍ അസോസിയേഷൻറെ പ്രശംസ

2021 Apr 11 Sun, 09:33:20 pm
അബുദാബി, ഏപ്രില്‍ 11, 2021 (WAM) - ബറാക്ക പീസ് ഫുള്‍ ന്യൂക്ലിയര്‍ എനര്‍ജി പ്ലാന്റ് പദ്ധതിയിലൂടെ പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജമേഖല നല്‍കാനുള്ള യുഎഇയുടെ പ്രതിജ്ഞാബദ്ധതയെ വേള്‍ഡ് ന്യൂക്ലിയര്‍ അസോസിയേഷന്‍ (WNA) ഡയറക്ടര്‍ ജനറല്‍ സമാ ബില്‍ബാവോ വൈ ലിയോണ്‍ പ്രശംസിച്ചു. ശുദ്ധമായ ഊര്‍ജ്ജത്തിൻ്റെ ഭാവിയിലേക്കുള്ള യുഎഇയുടെ പ്രതിബദ്ധത, അതേ സമയം, രാജ്യത്തെ എല്ലാവരുടെയും സുസ്ഥിര സാമൂഹിക-സാമ്പത്തിക വികസനം ഉറപ്പാക്കുന്നുണ്ട്. ഇത് ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങള്‍ ആവര്‍ത്തിക്കേണ്ടതുണ്ടെന്ന് അവര്‍ പറഞ്ഞു. ഒരു പ്രസ്താവനയില്‍ WNAയുടെ ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു 'ബറാക്കയുടെ യൂണിറ്റ് - 1 വാണിജ്യ പ്രവര്‍ത്തനങ്ങളിലേക്ക് നീങ്ങുമ്പോള്‍ വരും പതിറ്റാണ്ടുകളില്‍ യുഎഇയിലെ ജനങ്ങള്‍ക്ക് 24/7 ശുദ്ധവും ചെലവ് കുറഞ്ഞതുമായ വൈദ്യുതി വിതരണം ചെയ്യുക, പ്രതിഫലദായകമായ തൊഴിലവസരങ്ങള്‍ നല്‍കുക എന്നീ ലക്ഷ്യങ്ങള്‍ ആണവോർജ്ജത്തിലൂടെ നിറവേറ്റാന്‍ കഴിയും. 'ഈ സുപ്രധാന...

റമദാന് മുന്നോടിയായി യുഎഇ പ്രസിഡന്റ് 439 തടവുകാര്‍ക്ക് മാപ്പ് നല്‍കി

2021 Apr 11 Sun, 09:32:50 pm
അബുദാബി, ഏപ്രില്‍ 11, 2021 (WAM)-- വിശുദ്ധ റമദാന്‍ മാസത്തിന് മുന്നോടിയായി യുഎഇയില്‍ വിവിധ ശിക്ഷ അനുഭവിക്കുന്ന 439 തടവുകാരെ മോചിപ്പിക്കാന്‍ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ ഉത്തരവിട്ടു. മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകള്‍ പരിഹരിക്കാമെന്നും രാഷ്ട്രപതി ഉറപ്പുനൽകി. ഷെയ്ഖ് ഖലീഫയുടെ മാനുഷിക സംരംഭങ്ങളുടെ ഭാഗമായും ക്ഷമ, സഹിഷ്ണുത എന്നിവയുടെ മൂല്യങ്ങളുടെ പ്രതിഫലനമായുമാണ് തടവുകാര്‍ക്ക് അവരുടെ ജീവിതത്തില്‍ ഒരു പുതിയ അധ്യായം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെയും സമൂഹങ്ങളുടെയും സേവനത്തിന് ക്രിയാത്മകമായി സംഭാവന നല്‍കാനും അവസരം നല്‍കുന്നത്. ഉപവാസ മാസത്തിന് മുമ്പുള്ള ഷേഖ് ഖലീഫയുടെ വാര്‍ഷിക മാപ്പ് കുടുംബങ്ങളുടെ ഒത്തുചേരലും ബന്ധങ്ങളും മെച്ചപ്പെടുത്തുകയും, അമ്മമാര്‍ക്കും കുട്ടികള്‍ക്കും സന്തോഷം നല്‍കുന്നതോടൊപ്പം, മോചിതരായ തടവുകാര്‍ക്ക് അവരുടെ ഭാവിയെക്കുറിച്ച് വീണ്ടും ചിന്തിക്കാനും വിജയകരമായ സാമൂഹികവും തൊഴില്‍പരവുമായ ജീവിതം നയിക്കാന്‍...

കഴിഞ്ഞ 24 മണിക്കൂറിൽ 30,430 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 Apr 11 Sun, 08:54:59 pm

കഴിഞ്ഞ 24 മണിക്കൂറിൽ 1,810 പുതിയ COVID-19 കേസുകൾ, 1,652 രോഗമുക്തി, 2 മരണം

2021 Apr 11 Sun, 08:53:44 pm
അബുദാബി, ഏപ്രിൽ 11, 2021 (WAM) - അത്യാധുനിക മെഡിക്കൽ ടെസ്റ്റിംഗ് ഉപകരണങ്ങൾ ഉപയോഗിച്ച് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 242,415 അധിക COVID-19 പരിശോധനകൾ നടത്തിയതായി ആരോഗ്യ, പ്രതിരോധ മന്ത്രാലയം MoHAP അറിയിച്ചു. കൊറോണ വൈറസ് കേസുകൾ നേരത്തേ കണ്ടെത്തുന്നതിനും ആവശ്യമായ ചികിത്സ നടപ്പാക്കുന്നതിനും രാജ്യവ്യാപകമായി പരിശോധനയുടെ വ്യാപ്തി വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇതെന്ന് മന്ത്രാലയം പ്രസ്താവനയിൽ വ്യക്തമാക്കി. ടെസ്റ്റിംഗ് ക്യാമ്പയിന്റെ ഭാഗമായി, 1,810 പുതിയ കൊറോണ വൈറസ് കേസുകൾ പ്രഖ്യാപിച്ചു. ഇതോടെ യു‌എഇയിൽ രേഖപ്പെടുത്തിയ ആകെ കേസുകളുടെ എണ്ണം 483,747 ആയി. രോഗബാധിതരായ ആളുകൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്നും, സ്ഥിരമായ അവസ്ഥയിലാണെന്നും, ആവശ്യമായ പരിചരണം ലഭിക്കുന്നുണ്ടെന്നും മന്ത്രാലയം അറിയിച്ചു. COVID-19 സങ്കീർണതകൾ കാരണം രണ്ട് മരണങ്ങളും MoHAP പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്തെ മൊത്തം മരണങ്ങളുടെ എണ്ണം 1,531 ആയി. മരണമടഞ്ഞവരുടെ...

ഊര്‍ജ്ജം, പാർപ്പിടം, അടിസ്ഥാന സൗകര്യ, ഗതാഗത മേഖലകൾക്കായുള്ള റോഡ് മാപ്പ് അവതരിപ്പിച്ച് സുഹൈല്‍ അല്‍ മസ്രൂയി

2021 Apr 11 Sun, 01:00:52 pm
അബുദാബി, ഏപ്രില്‍ 11, 2021 (WAM) - യുഎഇയിലെ ഊര്‍ജ്ജ, അടിസ്ഥാന സൗകര്യ മന്ത്രി സുഹൈല്‍ ബിന്‍ മുഹമ്മദ് അല്‍ മസ്രൂയി ഊര്‍ജ്ജ, പാര്‍പ്പിടം, ഗതാഗതം, അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഉള്‍പ്പെടെ മന്ത്രാലയത്തിന്റെ മേല്‍നോട്ടത്തിലുള്ള മേഖലകള്‍ക്കായുള്ള സമഗ്ര വികസന റോഡ്മാപ്പ് അവതരിപ്പിച്ചു. അടുത്ത 50 വര്‍ഷത്തിനുള്ളില്‍ രാജ്യത്തിന്റെ ആഗോള നേതൃത്വത്തിന് - ഇപ്പറഞ്ഞ നാല് മേഖലകളിലും - വ്യക്തമായ ഉറപ്പ് നല്‍കുന്ന പ്രവര്‍ത്തന നിര്‍ദ്ദേശങ്ങള്‍ മന്ത്രാലയം രൂപകല്‍പ്പന ചെയ്തിട്ടുണ്ടെന്ന് അല്‍ മസ്രൂയി പറഞ്ഞു. പൗരന്മാര്‍ക്ക് മാന്യമായ ജീവിതസാഹചര്യങ്ങള്‍ നല്‍കാനും അവരുടെ അഭിവൃദ്ധിയും സന്തോഷവും ഉറപ്പുവരുത്താനുമുള്ള യുഎഇ നേതൃത്വത്തിന്റെ നിര്‍ദ്ദേശങ്ങൾക്ക് അനുസൃതമായി പൗരന്മാരുടെ പാര്‍പ്പിട സൗകര്യം സംബന്ധിച്ച് മന്ത്രാലയത്തിന് അഭിലഷണീയമായ പദ്ധതികളുണ്ടെന്ന് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിക്ക് (WAM) നല്‍കിയ അഭിമുഖത്തില്‍ അല്‍ മസ്രൂയി സ്ഥിരീകരിച്ചു. ഓരോ എമിറേറ്റിലെയും ഡിമാന്‍ഡും വിതരണവും നിര്‍ണ്ണയിക്കുകയെന്ന...

GDRFAയുടെ കെട്ടിടം ഷാര്‍ജ ഭരണാധികാരി ഉദ്ഘാടനം ചെയ്തു

2021 Apr 11 Sun, 01:00:34 pm
ഷാര്‍ജ, ഏപ്രില്‍ 11, 2021 (WAM)- സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിനേഴ്സ് അഫയേഴ്സ് (GDRFA) യു എ ഇയുടെ ചരിത്രം സംരക്ഷിക്കുന്നതില്‍ വഹിച്ച മഹത്തായ പങ്കിനെ പ്രശംസിച്ചു. താമസക്കാരുടെയും സന്ദര്‍ശകരുടെയും വംശാവലി, ചരിത്രം, നിയമപരമായ അവസ്ഥ എന്നിവ രേഖപ്പെടുത്തുന്ന രീതിയില്‍ പൗരന്മാരുടെയും താമസക്കാരുടെയും ഡാറ്റ രജിസ്‌ട്രേഷന്‍ സംഘടിപ്പിക്കുകയും ചെയ്തു. ഷാര്‍ജയിലെ അല്‍ റഹ്മാനിയ ജില്ലയിലെ മുസൈറ പ്രദേശത്ത് GDRFAയുടെ കെട്ടിടത്തിന്റെ ഉദ്ഘാടനച്ചടങ്ങിന് ഇടെയാണ് അദ്‌ദേഹം പ്രശംസിച്ചത്. വിവരങ്ങളിലൂടെയും ഡാറ്റയിലൂടെയും GDRFAയുടെ വലിയ സംഭാവനയെ ഹിസ് ഹൈനസ് സൂചിപ്പിച്ചു, തീരുമാനങ്ങള്‍ എടുക്കുന്നതിനും ആളുകളുടെ അവസ്ഥ അറിയുന്നതിനും സര്‍ക്കാരിനെ സഹായിക്കുകയും ഇത് പൗരന്മാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും സേവനങ്ങള്‍ നല്‍കുന്നതിന് സംഭാവന...

20 രാജ്യങ്ങളില്‍ ഭക്ഷ്യ സഹായം എത്തിക്കാൻ മുഹമ്മദ് ബിന്‍ റാഷിദ് '100 ദശലക്ഷം ഭക്ഷണപ്പൊതി' ക്യാമ്പെയിൻ ആരംഭിച്ചു

2021 Apr 11 Sun, 01:00:05 pm
ദുബായ്, ഏപ്രില്‍ 11, 2021 (WAM) - വിശുദ്ധ റമദാന്‍ മാസത്തില്‍ 20ലധികം രാജ്യങ്ങളിലെ കുടുംബങ്ങള്‍ക്ക് ഭക്ഷ്യ പാഴ്‌സലുകള്‍ ലഭ്യമാക്കുന്നതിനായി 100 ദശലക്ഷം ഭക്ഷണപ്പൊതി ക്യാമ്പെയിൻ പരിപാടി വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം സമാരംഭിച്ചു. യുഎഇയിൽ ഉടനീളമുള്ള കോവിഡ് -19 ബാധിച്ച സമൂഹത്തിന് ആശ്വാസമായി പ്രാദേശികമായി നടപ്പാക്കിയ '10 മില്യണ്‍ മീല്‍സ് 'കാമ്പയിൻ്റെ അന്താരാഷ്ട്ര വിപുലീകരണമായി ' 100 മില്യണ്‍ മീല്‍ 'കാമ്പയിന്‍ മിഡില്‍ ഈസ്റ്റ്, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെ ദുര്‍ബല വിഭാഗങ്ങൾക്ക് ഭക്ഷ്യ സഹായം എത്തിക്കും. സുഡാന്‍, ലെബനന്‍, ജോര്‍ദാന്‍, പാകിസ്ഥാന്‍, അംഗോള, ഉഗാണ്ട, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളില്‍ 100 ദശലക്ഷം ഭക്ഷണപ്പൊതികൾ നല്‍കാന്‍ പര്യാപ്തമായ ഭക്ഷ്യ പാഴ്‌സലുകള്‍ വിതരണം ചെയ്യുന്ന കാമ്പെയ്നിലേക്ക് സാമ്പത്തിക സംഭാവന...

കഴിഞ്ഞ 24 മണിക്കൂറിൽ 51,471 ഡോസ് COVID-19 വാക്സിൻ വിതരണം ചെയ്തു: MoHAP

2021 Apr 10 Sat, 09:20:54 pm