
മെഗാലക്സ്' സോളാർ റേസിംഗ് കാർ ഷാർജയിലെത്തിച്ച് ഷാർജ ഇന്നവേഷൻ പാർക്ക്
ഷാർജ, 3 ഫെബ്രുവരി 2023 (WAM) -- ഹംഗേറിയൻ സോളാർ റേസിംഗ് കാറായ മെഗാലക്സ് പൊതുദർശനത്തിനായി ഷാർജയിലേക്ക് കൊണ്ടുവന്ന് ഹരിത ഗതാഗത ഇൻകുബേഷൻ ഹബ്ബും നൂതന സാങ്കേതിക വിദ്യകളുടെ പരീക്ഷണ കേന്ദ്രവുമാക്കാൻ മറ്റൊരു ശക്തമായ നീക്കം നടത്തിയിരിക്കുകയാണ് ഷാർജ റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്ക് (എസ്ആർടിഐപി).സോളാർ വാഹനം വികസിപ്പിച്ച ഹംഗറിയിലെ ജോൺ വോൺ ന്യൂമാൻ യൂണിവേഴ്സിറ്റിയിലെ സംഘം റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിന്റെ ഓപ്പൺ ഇന്നൊവേഷൻ ലാബിൽ (SOILAB) ള്ള കാർ കൂട്ടിച്ചേർക്കുകയും ഇൻസ്റ്റാൾ ചെയ്യുകയും ചെയ്തു.നേരത്തെ, സംഘം റിസർച്ച്, ടെക്നോളജി ആൻഡ് ഇന്നൊവേഷൻ പാർക്കിന്റെ പങ്കാളിയായ അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ് ഷാർജയിൽ കാർ പ്രദര്ശിപ്പിക്കുന്നത്തിന്റെ ഭാഗമായി എത്തിയിരുന്നു. ഇവരെ എയുഎസ് ചാൻസലർ ഡോ. സൂസൻ മമ്മു സ്വാഗതം ചെയ്തു.തുടർന്ന് യൂണിവേഴ്സിറ്റി സിറ്റി, അമേരിക്കൻ യൂണിവേഴ്സിറ്റി ഓഫ്...