അബുദാബി, 2024 ജനുവരി 01, (WAM) -- 2024-ലെ പുതുവർഷത്തോടനുബന്ധിച്ച് യുഎഇ പ്രസിഡന്‍റ് ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാന് ലോകരാജ്യങ്ങളിലെ പ്രസിഡൻറുമാർ, രാജാക്കന്മാർ, രാജകുമാരന്മാർ എന്നിവരിൽ നിന്ന് അഭിനന്ദന സന്ദേശങ്ങൾ സ്വീകരിച്ചു.
യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, വൈസ് പ്രസിഡന്റും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോർട്ട് ചെയർമാനുമായ ഹിസ് ഹൈനസ് ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ എന്നിവരും ഈ അവസരത്തിൽ സമാനമായ സന്ദേശങ്ങൾ ഏറ്റുവാങ്ങി.