വൈവിധ്യമാർന്ന പരിപാടികളിലൂടെ പ്രേക്ഷകരെ ആകർഷിച്ച് ഷെയ്ഖ് സായിദ് ഫെസ്റ്റിവലിലെ 'അൽ വത്ബ നൈറ്റ്‌സ്'

അബുദാബി, 2023 ഡിസംബർ 31, (WAM) – പ്രശസ്ത അറബ് ഗായകരും കലാകാരന്മാരും പങ്കെടുക്കുന്ന പ്രതിവാര സംഗീതനിശകളുടെ ആകർഷകമായ പരമ്പരയായ 'അൽ വത്ബ നൈറ്റ്‌സിന്റെ' ചടുലമായ മെലഡികളാൽ അബുദാബിയിലെ ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ കാണികളെ ആകർഷിക്കുന്നു.

എല്ലാ ശനിയാഴ്ചയും, പ്രധാന വേദി ഒരു മിന്നുന്ന പ്ലാറ്റ്‌ഫോമായി മാറുന്നു, അവിടെ ഗായകരും കലാകാരന്മാരും വൈവിധ്യമാർന്ന പ്രകടനങ്ങളിലൂടെ പ്രേക്ഷകരെ ആകർഷിക്കുന്നു.

ഈ സംഗീതനിശകൾ സന്ദർശകർക്ക് അവരുടെ പ്രിയപ്പെട്ട താരങ്ങളെ കാണാനും സാംസ്കാരികവും ആധികാരികവുമായ സംഗീതം അതിഗംഭീരമായി അനുഭവിക്കാനും അവസരമൊരുക്കുന്നു. ഷെയ്ഖ് സായിദ് ഫെസ്റ്റിവൽ ലോകമെമ്പാടുമുള്ള ആളുകളെ ഒരുമിച്ച് കൊണ്ടുവരികയും കൂടാതെ വിവിധ സാംസ്കാരിക, നാഗരിക, വിനോദ പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുന്നു.

അറബ് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുമുള്ള കലാകാരന്മാർക്കും സംഗീതജ്ഞർക്കും ഒപ്പം ആധികാരിക കലയെ ആഘോഷിക്കുന്ന, ഫെസ്റ്റിവലിന്റെ മികച്ച സംഘടാനത്തെയും ജനപ്രിയവും പൈതൃക കലകളുടെ അവതരണത്തെയും ഇറാഖി ഗായകൻ കാദിം അൽ സാഹിർ പ്രശംസിച്ചു.

വാരാന്ത്യ പ്രവർത്തനങ്ങളോടും കരിമരുന്ന് പ്രകടനങ്ങളോടും അനുബന്ധിച്ച് എല്ലാ ശനിയാഴ്ചകളിലും ആധുനിക ശബ്ദ-പ്രകാശ സാങ്കേതികവിദ്യകൾ ഉൾക്കൊള്ളുന്ന ഒരു പ്രധാന വേദിയിൽ സംഗീത പരിപാടികൾ നടക്കുന്നു. എല്ലാ പ്രായക്കാർക്കുമായി തയ്യാറിക്കിയിരിക്കുന്ന വിവിധ പരിപാടികൾ, സാംസ്കാരിക, വിദ്യാഭ്യാസ, വിനോദ പരിപാടികൾ, കൂടാതെ ക്യാഷ് പ്രൈസുകൾ നേടാനും വൈവിധ്യമാർന്ന ഉൽപ്പന്നങ്ങളിൽ നിന്ന് ഷോപ്പിംഗ് നടത്താനും പ്രാദേശിക, അന്തർദേശീയ റെസ്റ്റോറന്റുകളിൽ പാചകം ആസ്വദിക്കാനുമുള്ള അവസരങ്ങളും ഫെസ്റ്റിവൽ വാഗ്ദാനം ചെയ്യുന്നു.