അജ്മാൻ, 2024 ജനുവരി 8,(WAM)--ഫലസ്തീനികളെ സഹായിക്കാൻ ആരംഭിച്ച "താരാഹും- ഫോർ ഗാസ" കാമ്പെയ്‌നെ പിന്തുണച്ചുകൊണ്ട് ഇൻ്റർനാഷണൽ ചാരിറ്റി ഓർഗനൈസേഷൻ്റെ (ഐസിഒ) ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ ഷെയ്ഖ് മുഹമ്മദ് ബിൻ അബ്ദുല്ല അൽ നുഐമി അജ്മാനിലെ എമിറേറ്റ്സ് റെഡ് ക്രസൻ്റ് (ഇആർസി) സെൻ്റർ ഡയറക്ടർ മുഹമ്മദ് ഒമർ അൽ-ഷമ്മരിക്ക് 4 മില്യൺ ദിർഹത്തിൻ്റെ ചെക്ക് സമ്മാനിച്ചു.
.
ഐസിഒയുടെ ബോർഡ് ഓഫ് ട്രസ്റ്റി അംഗം സയീദ് ഉബൈദ് അൽ സാബി, സംഘടനയുടെ സെക്രട്ടറി ജനറൽ ഡോ ഖാലിദ് അബ്ദുൽ വഹാബ് അൽ ഖാജ, അജ്മാനിലെ ഇആർസി സെൻ്ററിലെ സംഭാവന വകുപ്പ് ചെയർമാൻ സുൽത്താൻ അൽ സുവൈദി എന്നിവർ പങ്കെടുത്തു.
യു.എ.ഇ.യുടെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് സംഭാവന നൽകുന്നതിനുള്ള കാമ്പെയ്‌നിൻ്റെ ഭാഗമായി ഐ.സി.ഒ സംഭാവനകൾ സ്വീകരിക്കുന്നത് തുടരുകയാണെന്ന് അൽ നുഐമി പറഞ്ഞു. 'തറാഹൂം-ഫോർ ഗാസ' ആരംഭിച്ചതുമുതൽ, സംഭാവന ശേഖരണം ഏകോപിപ്പിക്കുന്നതിന് ഞങ്ങൾ ഒരു സമർപ്പിത ടീമിനെ രൂപീകരിച്ചിട്ടുണ്ട്. ഈ സംഭാവനകൾ, പണ സംഭാവനകൾ മുതൽ സ്ത്രീകൾക്കും കുട്ടികൾക്കുമുള്ള അവശ്യ ഭക്ഷണവും മെഡിക്കൽ സപ്ലൈകളും വരെ ഞങ്ങളുടെ അജ്മാൻ ആസ്ഥാനത്തും റാസൽഖൈമ ശാഖയിലും സ്വീകരിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു.
സ്ഥാപനങ്ങൾ, കമ്പനികൾ, ദാതാക്കൾ എന്നിവരുൾപ്പെടെയുള്ള പങ്കാളികൾക്ക് അദ്ദേഹം നന്ദിയും അഭിനന്ദനവും അറിയിച്ചു.
ഫലസ്തീനിലെ സാഹോദര്യജനതയെ സഹായിക്കുന്നതിനുള്ള ഏറ്റവും പ്രധാനപ്പെട്ട സംരംഭങ്ങളിലൊന്നായ കാമ്പെയ്‌നിനെ പിന്തുണയ്‌ക്കുന്നതിനുള്ള ഫലപ്രദമായ ശ്രമങ്ങൾക്ക് ഐസിഒയുടെ ഭരണകൂടത്തിനും ഫീൽഡ് ടീമുകൾക്കും അൽ-ഷമ്മരി നന്ദി പറഞ്ഞു.
WAM/ശ്രീജിത്ത് കളരിക്കൽ
WAM/Malayalam