അബുദാബി, 24 ജനുവരി 2024 (WAM) --യുഎഇയിലെ സ്ലോവേനിയ അംബാസഡർ നതാലിയ അൽ മൻസൂരുമായി സഹമന്ത്രി നൂറ അൽ കാബി കൂടിക്കാഴ്ച നടത്തി. അബുദാബിയിലെ വിദേശകാര്യ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് നടന്ന കൂടിക്കാഴ്ചയിൽ, യുഎഇയും സ്ലോവേനിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധങ്ങളെക്കുറിച്ചും സുസ്ഥിരത, ഹരിത സമ്പദ്‌വ്യവസ്ഥ എന്നിവയുൾപ്പെടെ പൊതു താൽപ്പര്യമുള്ള വിവിധ മേഖലകളിൽ സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള വഴികളെക്കുറിച്ചും ഇരുപക്ഷവും ചർച്ച ചെയ്തു.
വിവിധ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളും, ഇരു രാജ്യങ്ങളും തമ്മിലുള്ള സഹകരണത്തിന്റെയും അടുത്ത ബന്ധത്തിന്റെയും സാധ്യതകളെക്കുറിച്ചും യോഗം ചർച്ച ചെയ്തു.
കൂടിക്കാഴ്ചയിൽ ഇരുരാജ്യങ്ങളുടെയും ജനങ്ങളുടെയും പൊതുതാൽപ്പര്യങ്ങൾ സംരക്ഷിക്കുന്ന ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്താൻ ഇരുപക്ഷവും താൽപര്യം പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ