ദുബായ്, 2024 ജനുവരി 25,(WAM)--റെക്കോർഡ് ജനപങ്കാളിത്തം കൊണ്ട് ആഗോളതലത്തിൽ ശ്രദ്ധയമായി മാറിയിരിക്കയാണ് ചെറുകിട, ആഭ്യന്തര സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നതിനായി ദുബായ് മുനിസിപ്പാലിറ്റി സംരംഭമായ സൂഖ് അൽ ഫ്രീജിൻ്റെ രണ്ടാം പതിപ്പ്. ആദ്യ സീസണിലെ 95,000 സന്ദർശകരിൽ നിന്ന് ശ്രദ്ധേയമായ 50 ശതമാനം വർദ്ധനവ് രേഖപ്പെടുത്തിക്കൊണ്ട്, 157,000-ലധികം സന്ദർശകരുടെ ശ്രദ്ധേയമായ പങ്കാളിത്തത്തിനാണ് ഈ സീസൺ സാക്ഷ്യം വഹിച്ചു.
2024 ജനുവരി 21-ന് സമാപിച്ച സൂഖ് അൽ ഫ്രീജിൻ്റെ ആഘോഷങ്ങളിൽ, 2023 ഡിസംബർ 15-നും 31-നും ഇടയിൽ അൽ-വർഖ പാർക്ക് 3-ൽ 43,564 സന്ദർശകരും അൽ-ബർഷ പോണ്ട് പാർക്കിൽ ജനുവരി 1നും 21നും ഇടയിൽ 113,733 സന്ദർശകരും പങ്കെടുത്തതായി അധികൃതർ വ്യക്തമാക്കി.
ചെറുകിട സംരംഭകർക്കായി വാണിജ്യ ആശയവിനിമയ മാർഗങ്ങൾ സൃഷ്ടിക്കുന്നതിനുള്ള മുനിസിപ്പാലിറ്റിയുടെ പ്രതിജ്ഞാബദ്ധത ഊന്നിപ്പറഞ്ഞുകൊണ്ട് ദുബായ് മുനിസിപ്പാലിറ്റിയിലെ പൊതു പാർക്ക്, വിനോദ സൗകര്യ വകുപ്പ് ഡയറക്ടർ അഹമ്മദ് അൽ സറൂനി ഈ നേട്ടത്തിൽ സന്തോഷം പ്രകടിപ്പിച്ചു. ചെറുകിട സംരംഭകർക്ക് അവരുടെ പ്രാദേശിക ഗാർഹിക ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാനും വിപണനം ചെയ്യാനും പരിപാടി വേദിയൊരുക്കുകയും ചെയ്തു.
യുവ പൗരന്മാരെ അവരുടെ പ്രോജക്ടുകൾ സ്ഥാപിക്കുന്നതിനും യുഎഇ ഗാർഹിക ഉൽപന്നങ്ങൾ പൊതു സ്ഥലങ്ങളിൽ പ്രദർശിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുകയെന്നതാണ് ഈ സംരംഭത്തിൻ്റെ ലക്ഷ്യമെന്ന് അൽ സറൂനി ചൂണ്ടിക്കാട്ടി. ഇത് വിവേകപൂർണ്ണമായ നേതൃത്വത്തിൻ്റെ നിർദ്ദേശങ്ങളോടും കാഴ്ചപ്പാടുകളോടും ഒപ്പം വികസനത്തിനും പൗരന്മാരുടെ കാര്യത്തിനും വേണ്ടിയുള്ള ഉന്നത സമിതിയുടെ ലക്ഷ്യങ്ങളുമായും യോജിക്കുന്നു. പൗരന്മാർക്ക് സമഗ്രമായ പിന്തുണ നൽകുകയും യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സംരംഭത്തിന്റെ പ്രധാന ലക്ഷ്യം.
സൂഖ് അൽ ഫ്രീജിൻ്റെ രണ്ടാം സീസണിലെ ശ്രദ്ധേയമായ പങ്കാളിത്തം, യുവ സംരംഭകർക്ക് ദുബായ് മുനിസിപ്പാലിറ്റി നൽകുന്ന പിന്തുണയും പ്രോത്സാഹനവും അടിവരയിടുന്നു. അവരുടെ സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുകയും അവരുടെ ആഭ്യന്തര ഉൽപ്പന്നങ്ങളിൽ ആത്മവിശ്വാസം വർദ്ധിപ്പിക്കുകയും ചെയ്യുന്നതാണ് പരിപാടി.
സൂഖിലെ സംരംഭകരുടെ പങ്കാളിത്തം സുഗമമാക്കുന്നതിന്, ദുബായ് മുനിസിപ്പാലിറ്റി ഓൺ-സൈറ്റ് ലോജിസ്റ്റിക് സൗകര്യങ്ങളും ഉൽപ്പന്നങ്ങൾ പ്രദർശിപ്പിക്കുന്നതിനുള്ള സൗജന്യ പ്ലാറ്റ്‌ഫോമുകളും ഉൾപ്പെടെ നിരവധി ഇളവുകൾ വാഗ്ദാനം ചെയ്തിരുന്നു. 30 പ്രോജക്ടുകളുടെ പങ്കാളിത്തത്തിന് ഈ സംരംഭം സാക്ഷ്യം വഹിച്ചു, അവയെല്ലാം അപേക്ഷാ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനുള്ള ഡിജിറ്റൽ പരിഹാരങ്ങൾ ഉൾപ്പെടെ സമഗ്ര ബിസിനസ്സ് പിന്തുണാ സേവനങ്ങളോടെയാണ് മുനിസിപ്പാലിറ്റി പരിപാടി സജ്ജീകരിച്ചിരിക്കുന്നത്.
WAM/അമൃത രാധാകൃഷ്ണൻ