വനിതാ പ്രൊഫഷണലുകൾക്കും സംരംഭകർക്കും എഐ-യിൽ നൈപുണ്യം വർദ്ധിപ്പിക്കാൻ സംയുക്ത സംരംഭവുമായി ദുബായ് ബിസിനസ് വുമൺ കൗൺസിലും, ഒറാക്കിളും

ദുബായ്, 2024 ജനുവരി 25,(WAM)--ദുബായ് ബിസിനസ് വിമൻ കൗൺസിലും (ഡിബിഡബ്ല്യുസി) ഒറാക്കിളും സംയുക്തമായി യുഎഇയിലെ വനിതാ പ്രൊഫഷണലുകൾക്കും സംരംഭകർക്കും ഇടയിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) കഴിവുകൾ വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള 'എസ്എഐഡാറ്റി' സംരംഭത്തിന് ഇന്ന് തുടക്കം കുറിച്ചു.

ഒറാക്കിളിലെ നിലവിലെയും ഭാവിയിലെയും വനിതാ നേതാക്കളെ ശാക്തീകരിക്കാൻ സഹായിക്കുന്ന ഒരു ആഗോള പരിപാടിയായ ഒറാക്കിൾ വിമൻ ലീഡർഷിപ്പിന്റെ (ഒഡബ്ല്യുഎൽ) നേതൃത്വത്തിൽ, ഡിബിഡബ്ല്യുസിയിലെ 500 വനിതാ അംഗങ്ങൾക്ക് എഐ വൈദഗ്ധ്യം വർദ്ധിപ്പിക്കാൻ ഈ സംരംഭം സഹായിക്കും.

'എസ്എഐഡാറ്റി' എന്നത് ഒരു വർഷം നീണ്ടുനിൽക്കുന്ന പരിശീലന പരിപാടിയാണ്. ഒറാക്കിൾ വിദഗ്ധർ, ഡിബിഡബ്ല്യുസി നേതാക്കളുമായി സഹകരിച്ച്, ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ അടിസ്ഥാനകാര്യങ്ങളെക്കുറിച്ചും, പ്രയോഗങ്ങളെക്കുറിച്ചും പങ്കാളികളുടെ ധാരണ വർദ്ധിപ്പിക്കാൻ സഹായിക്കുന്ന നിരവധി വിഷയങ്ങളിൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കും. വൈവിധ്യമാർന്ന വ്യവസായങ്ങൾ, ക്ലൗഡ് കമ്പ്യൂട്ടിംഗ്, എഐ-യുടെ അടിസ്ഥാനകാര്യങ്ങൾ, ജനറേറ്റീവ് എഐ, മെഷീൻ ലേണിംഗ്, ഇന്റർനെറ്റ് ഓഫ് തിംഗ്‌സ് (ഐഒടി), ബ്ലോക്ക്‌ചെയിൻ, അവയുടെ ആപ്ലിക്കേഷനുകൾ, മേഖലയിലുടനീളമുള്ള ഉപയോഗ ഉദാഹരണങ്ങൾ, വിവിധ എഐ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. കൂടാതെ, ഒഡബ്ല്യുഎൽ അംഗങ്ങൾ ഡിബിഡബ്ല്യുസി അംഗങ്ങൾക്കായി നേതൃത്വ നൈപുണ്യത്തെക്കുറിച്ചുള്ള ശിൽപശാലകളും സംഘടിപ്പിക്കും.

ദുബായ് ഇക്കണോമിക് അജണ്ടയുമായി യോജിച്ച് വനിതാ പ്രൊഫഷണലുകളെ ശാക്തീകരിക്കുന്നതിനുള്ള ഡിബിഡബ്ല്യുസിയുടെ പ്രതിബദ്ധതയിൽ ഒറക്കിളുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഒരു സുപ്രധാന നിമിഷത്തെ സൂചിപ്പിക്കുന്നുവെന്ന് ഡിബിഡബ്ല്യുസി ബിസിനസ് ഡെവലപ്‌മെന്റ് മാനേജർ നദീൻ ഹലാബി പറഞ്ഞു. ഒറാക്കിൾ വിമൻ ലീഡർഷിപ്പിന്റെ നേതൃത്വത്തിലുള്ള 'എസ്എഐഡാറ്റി' സംരംഭം, തങ്ങളുടെ 500 അംഗങ്ങളെ നിർണായകമായ കൃത്രിമബുദ്ധി കഴിവുകളാൽ സജ്ജരാക്കുകയും അവരെ നവീകരണത്തിന്റെ മുൻനിരയിലേക്ക് നയിക്കുകയും ചെയ്യും, അവർ കൂട്ടിച്ചേർത്തു.

“ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ബിസിനസുകൾക്കും കരിയറിനുമുള്ള പുതിയ സാങ്കേതിക വഴിത്തിരിവാണ്. ഒറാക്കിളുമായുള്ള ഞങ്ങളുടെ സഹകരണം ദുബായിലും യുഎഇയിലും അതിന്റെ സ്വാധീനം വർദ്ധിപ്പിക്കാൻ ലക്ഷ്യമിടുന്നു. ദുബായുടെ ഡിജിറ്റൽ പരിവർത്തനത്തിന്റെ ചലനാത്മക വീക്ഷണവുമായി ഒത്തുചേർന്ന്, ഞങ്ങളുടെ അംഗങ്ങളുടെ മത്സരശേഷി വർധിപ്പിക്കുന്ന സൗകര്യങ്ങളും പരിശീലനങ്ങളും നൽകുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്. 'എസ്എഐഡാറ്റി' സംരംഭം ഒരു നാഴികക്കല്ലാണ്, ഇത് ഉൾക്കൊള്ളുന്നതിനും വൈദഗ്ദ്ധ്യം വർദ്ധിപ്പിക്കുന്നതിനുമുള്ള ഞങ്ങളുടെ പ്രതിബദ്ധത പ്രദർശിപ്പിക്കുന്നു. സാങ്കേതിക വിദ്യയിൽ വനിതാ സംരംഭകരെ ശാക്തീകരിക്കുന്നത് അവരുടെ പ്രൊഫഷണൽ യാത്രകൾ മാത്രമല്ല, യുഎഇയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥ ലക്ഷ്യങ്ങളിലേക്കും ഗണ്യമായ സംഭാവന നൽകുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നു,” നദീൻ കൂട്ടിച്ചേർത്തു.

പരിശീലന പരിപാടിയിൽ പങ്കെടുക്കുന്നവർക്കായി ഒറാക്കിളും ഡിബിഡബ്ല്യുസിയും സംയുക്തമായി ക്ലാസ് റൂം സെഷനുകൾ, വെർച്വൽ യോഗങ്ങൾ, നെറ്റ്‌വർക്കിംഗ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിക്കും. യുഎഇയിലെയും അന്താരാഷ്ട്ര വിപണികളിലെയും ഒറാക്കിൾ ടെക്‌നോളജി വിദഗ്ധർ, വ്യവസായം, സർക്കാർ മേധാവികൾ എന്നിവരെ കമ്മ്യൂണിറ്റി അംഗങ്ങളുമായി അവരുടെ അനുഭവം പങ്കിടാനും ഈ സാങ്കേതികവിദ്യകളുടെ പ്രയോഗങ്ങളെക്കുറിച്ച് മാർഗനിർദേശം നൽകാനും ക്ഷണിക്കുമെന്നും അധികൃതർ അറിയിച്ചു.

“യുഎഇയുടെ ഡിജിറ്റൽ സമ്പദ്‌വ്യവസ്ഥയുടെ സംഭാവന യുഎഇയുടെ എണ്ണ ഇതര ജിഡിപിയിൽ നിന്ന് 11.7 ശതമാനത്തിൽ നിന്ന് ഇരട്ടിയാക്കാനാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അടുത്ത 10 വർഷത്തിനുള്ളിൽ 20 ശതമാനത്തിലധികം. രാജ്യത്തെ എല്ലാ പങ്കാളികളുടേയും സമൂഹങ്ങളുടേയും പൂർണ്ണമായ പങ്കാളിത്തത്തോടെ മാത്രമേ ഈ കാഴ്ചപ്പാട് കൈവരിക്കാൻ കഴിയൂ. വനിതാ പ്രൊഫഷണലുകളും സംരംഭകരും യുഎഇയിലെ തൊഴിലാളികളുടെ ഒരു പ്രധാന ശതമാനത്തെ പ്രതിനിധീകരിക്കുന്നു, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് പോലുള്ള ഏറ്റവും പുതിയ സാങ്കേതികവിദ്യകൾ സ്വീകരിക്കാൻ അവരെ സജ്ജരാക്കേണ്ടത് പ്രധാനമാണ്. ദുബായ് ചേമ്പേഴ്‌സിന്റെ കീഴിലുള്ള ദുബായ് ബിസിനസ് വിമൻ കൗൺസിൽ (ഡിബിഡബ്ല്യുസി), ദുബായിലെ ബിസിനസ്സ് വനിതകളുടെ വ്യക്തിപരവും, തൊഴിൽപരവുമായ വികസനത്തിനുള്ള യുഎഇയുടെ മുൻനിര പ്ലാറ്റ്‌ഫോമാണ്, 'എസ്എഐഡാറ്റി' സമാരംഭിക്കുന്നതിന് കൗൺസിലുമായി സഹകരിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഡിബിഡബ്ല്യുസി അംഗങ്ങൾക്ക് ഈ പ്രോഗ്രാമിൽ നിന്ന് വളരെയധികം പ്രയോജനം ലഭിക്കുമെന്നും ഒടുവിൽ യുഎഇയിൽ ഡിജിറ്റൽ സാങ്കേതികവിദ്യകൾ സ്വീകരിക്കുന്നത് ത്വരിതപ്പെടുത്തുന്നതിൽ സുപ്രധാന പങ്ക് വഹിക്കുമെന്നും ഞങ്ങൾക്ക് ഉറപ്പുണ്ട്," ടെക് ക്ലൗഡ്, മിഡിൽ ഈസ്റ്റ് ആൻഡ് ആഫ്രിക്ക സീനിയർ വൈസ് പ്രസിഡന്റും ഒറാക്കിൾ യുഎഇ കൺട്രി ലീഡറുമായ നിക്ക് റെഡ്ഷോ പറഞ്ഞു.

WAM/അമൃത രാധാകൃഷ്ണൻ