ദുബായ്, 2024 ജനുവരി 24,(WAM)-- ഫെബ്രുവരി 3-ന് അൽ റുവയ്യയിലെ ട്രെയിനിംഗ് സിറ്റിയിൽ ആരംഭിക്കുന്ന യുഎഇ സ്വാറ്റ് ചലഞ്ച് 2024-ൻ്റെ രജിസ്ട്രേഷൻ ആരംഭിച്ചതായും, ചലഞ്ചിലേക്കുള്ള പ്രവേശനം സൗജന്യമാണെന്നും പരിപാടിയുടെ സംഘാടകരായ ദുബായ് പോലീസ് പ്രഖ്യാപിച്ചു.
ഈ വർഷത്തെ ചലഞ്ച് മത്സരം, ആക്രമണ ചലഞ്ച്, ഓഫീസർ റെസ്ക്യൂ, ഹൈ ടവർ ചലഞ്ച്, തടസ്സം കോഴ്സ് എന്നിങ്ങനെ അഞ്ച് പ്രധാന ഇനങ്ങളിൽ ലോകോത്തര ടീമുകളുമായി മത്സരക്കും. വിവിധ വിഭാഗങ്ങളിലായി നടക്കുന്ന ഈ മത്സരങ്ങൾ കാണികളെ ആവേശഭരിതരാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
യുഎഇ സ്വാറ്റ് ചലഞ്ചിൻ്റെ ഭാഗമായി ദുബായ് പോലീസിൻ്റെയും ദുബായ് പോലീസ് അക്കാദമിയുടെയും വിവിധ വകുപ്പുകളിൽ നിന്നുള്ള പ്രത്യേക യൂണിറ്റുകളുടെ സൈനിക പരേഡും പോലീസ് ബാൻഡിൻ്റെ പ്രകടനങ്ങളുമുണ്ടാവുമെന്ന് അധികൃതർ അറിയിച്ചു.
സെക്യൂരിറ്റി ഇൻസ്‌പെക്ഷൻ വകുപ്പ് സംഘടിപ്പിക്കുന്ന കെ9 യൂണിറ്റ് ഷോ, ക്രിമിനൽ കുറ്റാന്വേഷണ വകുപ്പ് ആതിഥേയത്വം വഹിക്കുന്ന ദുബായ് പോലീസ് എസ്‌പോർട്‌സ് ടൂർണമെൻ്റ്, ദുബായ് പോലീസ് മൗണ്ടഡ് യൂണിറ്റിൻ്റെ പ്രദർശനം എന്നിവയും പരിപാടിയുടെ സവിശേഷതയാണ്.
https://dubai.platinumlist.net/event-tickets/90634/uae-swat-challenge-2024 വെബ്സൈറ്റിൽ നിന്ന് പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ജനങ്ങൾക്ക് അവരുടെ സൗജന്യ ടിക്കറ്റുകൾ നേടാമെന്ന് അധികൃതർ അറിയിച്ചു.
WAM/അമൃത രാധാകൃഷ്ണൻ