ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ സെക്രട്ടറി ജനറലായി ഖാലിദ് അൽ ഗൈത്ത് ചുമതലയേറ്റു

അബുദാബി, 2024 ജനുവരി 25, (WAM) -- ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ സെക്രട്ടറി ജനറലായി അംബാസഡർ ഖാലിദ് അൽ ഗൈത്തിനെ നിയമിക്കുന്നതിന് കമ്മിറ്റിയുടെ പ്രസിഡൻസി ഔദ്യോഗികമായി അംഗീകാരം നൽകി.

2017 ഫെബ്രുവരി മുതൽ മലേഷ്യയിലെ യുഎഇയുടെ എക്സ്ട്രാഓർഡിനറി ആന്‍റ് പ്ലിനിപൊട്ടൻഷ്യറി അംബാസഡറായും ബ്രൂണെയിലെ നോൺ റസിഡന്‍റ് അംബാസഡറായും സേവനമനുഷ്ഠിച്ചി വ്യക്തിയാണ് അംബാസഡർ അൽ ഗൈത്ത്.

2009 മുതൽ 2016 വരെ സാമ്പത്തിക കാര്യ അസിസ്റ്റന്‍റ് മന്ത്രി, 2007-ൽ സാമ്പത്തിക മന്ത്രാലയത്തിലെ സാമ്പത്തിക കാര്യങ്ങളുടെ അസിസ്റ്റന്‍റ് അണ്ടർസെക്രട്ടറി, 2003-ൽ തുർക്കി അംബാസഡർ എക്‌സ്‌ട്രാഓർഡിനറി ആൻഡ് പ്ലിനിപൊട്ടൻഷ്യറി, അസർബൈജാനിലെ നോൺ റസിഡന്റ് അംബാസഡർ തുടങ്ങിയ പദവികൾ തന്‍റെ കരിയർ പാതയിൽ അദ്ദേഹം വഹിച്ചട്ടുണ്ട് .

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റിയുടെ ജനറൽ സെക്രട്ടേറിയറ്റ്, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ഡോക്യുമെന്‍റിന്‍റെ മൂല്യങ്ങൾ ഉയർത്തിപ്പിടിക്കാൻ ദേശീയ, പ്രാദേശിക, അന്തർദേശീയ സഹകരണത്തെ കേന്ദ്രീകരിച്ചുള്ള കമ്മിറ്റിയുടെ ലക്ഷ്യങ്ങൾ മേൽനോട്ടം വഹിക്കുന്നതിനും നിറവേറ്റുന്നതിനുമായി പ്രതിജ്ഞാബദ്ധമാണ്.

അൽ-അസ്ഹർ യൂണിവേഴ്‌സിറ്റിയുടെ മുൻ പ്രസിഡന്‍റ് ഹിസ് എമിനൻസ് പ്രൊഫസർ മുഹമ്മദ് ഹുസൈൻ അൽ മഹ്‌റസാവിയും വത്തിക്കാനിലെ മതാന്തര സംവാദത്തിനുള്ള ഡികാസ്റ്ററിയുടെ പെർഫെക്റ്റ് കർദ്ദിനാൾ മിഗ്വേൽ ഏഞ്ചൽ ആയുസോയുമാണ് കമ്മിറ്റിയുടെ സഹ അധ്യക്ഷന്മാർ.

അബുദാബി സാംസ്‌കാരിക ടൂറിസം വകുപ്പ് ചെയർമാൻ മുഹമ്മദ് ഖലീഫ അൽ മുബാറക്, ജഡ്ജി മുഹമ്മദ് അബ്ദുൽസലാം, മുസ്‌ലിം കൗൺസിൽ ഓഫ് എൽഡേഴ്‌സ് സെക്രട്ടറി ജനറൽ, യുഎഇ എഴുത്തുകാരനും മാധ്യമ പ്രവർത്തകനുമായ യാസർ ഹരേബ് അൽ മുഹൈരി, ഫ്രാൻസിസ് മാർപാപ്പയുടെ മുൻ സെക്രട്ടറിയുമായ മോൺസിഞ്ഞോർ യോനിസ് ലാസി ഗെയ്‌ഡ് എന്നിവർ കമ്മിറ്റിയിലെ അംഗങ്ങളാണ്.

കമ്മ്യൂണിറ്റികളിലുടനീളമുള്ള മനുഷ്യ സാഹോദര്യത്തിന്റെ മൂല്യങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനായി 2019-ൽ സ്ഥാപിതമായ ഒരു സ്വതന്ത്ര അന്താരാഷ്ട്ര സ്ഥാപനമാണ് ഹയർ കമ്മിറ്റി ഓഫ് ഹ്യൂമൻ ഫ്രറ്റേണിറ്റി.

അൽ-അസ്ഹറിലെ ഗ്രാൻഡ് ഇമാം അഹമ്മദ് എൽ-തയീബ്, കത്തോലിക്കാ സഭയുടെ തലവൻ ഫ്രാൻസിസ് മാർപാപ്പ എന്നിവർ 2019 ഫെബ്രുവരി 4-ന് അബുദാബിയിൽ ഒപ്പിട്ട, മനുഷ്യ സാഹോദര്യത്തെക്കുറിച്ചുള്ള ചരിത്രപരമായ രേഖയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള ശ്രമങ്ങൾക്ക് ആഗോളതലത്തിൽ ഈ കമ്മിറ്റി അംഗീകാരം നേടിയിട്ടുണ്ട്. സംഭാഷണം, സഹിഷ്ണുത, സഹവർത്തിത്വം എന്നിവയുടെ മൂല്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ ഡോക്യുമെന്റ് ലക്ഷ്യമിടുന്നു.