അബുദാബി, 2024 ജനുവരി 26, (WAM) -- യുഎൻ ജനറൽ അസംബ്ലി പ്രഖ്യാപിച്ച പ്രഥമ അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനാചരണത്തോടനുബന്ധിച്ച് , കൂടുതൽ സുസ്ഥിരമായ ഭാവി കൈവരിക്കാനുള്ള യുഎഇയുടെ പ്രതിബദ്ധത വിദേശകാര്യ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ സായിദ് അൽ നഹ്യാൻ ഊന്നിപ്പറഞ്ഞു.
"പനാമയുമായി സഹകരിച്ച് അന്താരാഷ്ട്ര ശുദ്ധ ഊർജ്ജ ദിനാചരണം പ്രഖ്യാപിക്കുന്നതിൽ പങ്കാളിയെന്ന നിലയിൽ, കൂടുതൽ സുസ്ഥിരമായ ഭാവി കൊണ്ടുവരാൻ യുഎഇ പ്രതിജ്ഞാബദ്ധമാണ്," അദ്ദേഹം തന്‍റെ പ്രസ്താവനയിൽ വ്യക്തമാക്കി.
കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതിന് ന്യായമായ ഊർജ്ജ പരിവർത്തനം കൈവരിക്കുന്നതിനും നൂതനമായ പരിഹാരങ്ങൾ സ്വീകരിക്കുന്നതിനും യുഎഇ മറ്റ് രാജ്യങ്ങളുമായി പ്രവർത്തിക്കുന്നത് തുടരുമെന്നും ശൈഖ് അബ്ദുല്ല കൂട്ടിച്ചേർത്തു.
WAM/ അമൃത രാധാകൃഷ്ണൻ