ഗാസ, 2024 ജനുവരി 27,(WAM)--ഗാസ മുനമ്പിലെ അഭയാർത്ഥികളായ പലസ്തീൻ ജനതയുടെ ആരോഗ്യ സംവിധാനത്തെ പിന്തുണയ്ക്കുന്നതിനും ആവശ്യമായ വൈദ്യചികിത്സയും പ്രഥമശുശ്രൂഷാ സേവനങ്ങളും നൽകുന്നതിനുമായി യുഎഇ ഗാസ മുനമ്പിൽ സ്ഥാപിച്ച ഇൻ്റഗ്രേറ്റഡ് ഫീൽഡ് ഹോസ്പിറ്റൽ എമിറാത്തി മെഡിക്കൽ പ്രതിനിധി സംഘം സന്ദർശിച്ചു.
ഡോ.നൂറ ഖമീസ് അൽ ഗൈത്തിയുടെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘം പരിക്കേറ്റ് ചികിത്സയിൽ കഴിയുന്നവരെ ആശുപത്രിയിൽ സന്ദർശിച്ചു. ഓപ്പറേഷൻ ഗാലൻ്റ് നൈറ്റ് 3' ഭാഗമായി പണിത ആശുപത്രിയുടെ സൗകര്യങ്ങളെക്കുറിച്ചും പ്രവർത്തന രീതികളെക്കുറിച്ചും എമിറേറ്റ്‌സ് റെഡ് ക്രസൻ്റ് (ഇആർസി) പ്രതിനിധികൾ സംഘത്തിന് വിവരച്ചു.
" പലസ്തീനിലെ സഹോദരങ്ങൾക്കൊപ്പം നിൽക്കാനുള്ള യുഎഇയുടെ അചഞ്ചലമായ പ്രതിബദ്ധതയാണ് ഈ സന്ദർശനം ഇടയാക്കിയത്. അടിയന്തര ആവശ്യങ്ങൾ പരിഹരിക്കാനും, പരിക്കേറ്റവർക്ക് അവശ്യ ആരോഗ്യ സംരക്ഷണം നൽകാനും ഓപ്പറേഷൻ ഗാലൻ്റ് നൈറ്റിൻ്റെ സുപ്രധാന പ്രവർത്തനങ്ങൾ തുടരാനുമാണ് ഞങ്ങൾ ഇവിടെ എത്തിയിരിക്കുന്നത്. ഈ ദൗത്യത്തിലൂടെ, ഗാസയിലെ പലസ്തീൻ ജനതയുടെ ദുരിതങ്ങൾ ലഘൂകരിക്കാനും വിവിധ സാഹചര്യങ്ങളിൽ അവരെ പിന്തുണയ്ക്കാനും സഹായഹസ്തം നീട്ടിക്കൊണ്ട്, ഞങ്ങളുടെ അചഞ്ചലമായ മാനുഷിക സമീപനം ഞങ്ങൾ വീണ്ടും ഉറപ്പിക്കുന്നു, " എന്ന് അൽ ഗൈതി പറഞ്ഞു.
പരിചയസമ്പന്നരായ ഒരു എമിറാത്തി മെഡിക്കൽ സംഘം ഗാസ മുനമ്പിലെ ഫീൽഡ് ഹോസ്പിറ്റലിൻ്റെ മാനേജ്മെൻ്റ് ഏറ്റെടുത്തു, പലസ്തീൻ ജനതയ്ക്ക് അവശ്യ ആരോഗ്യ സംരക്ഷണവും മാനുഷിക പിന്തുണയും നൽക്കുകയും ചെയ്തു.
വിവിധ മെഡിക്കൽ ആവശ്യങ്ങൾക്കായി സജ്ജീകരിച്ചിരിക്കുന്ന ഈ ആശുപത്രിയിൽ ജനറൽ, പീഡിയാട്രിക്, വാസ്കുലർ ശസ്ത്രക്രിയകൾക്കായി സമർപ്പിത ഓപ്പറേഷൻ റൂമുകൾ ഉണ്ട്. മുതിർന്നവരുടെയും കുട്ടികളുടെയും തീവ്രപരിചരണ വിഭാഗങ്ങൾ, അത്യാധുനിക അനസ്തേഷ്യ വിഭാഗം, ഇൻ്റേണൽ മെഡിസിൻ, ദന്തചികിത്സ, ഓർത്തോപീഡിക്‌സ്, സൈക്യാട്രി, ഫാമിലി മെഡിസിൻ, പീഡിയാട്രിക്‌സ്, ഗൈനക്കോളജി എന്നിങ്ങനെ വൈവിധ്യമാർന്ന മേഖലകളെ പരിപാലിക്കുന്ന സ്പെഷ്യലൈസ്ഡ് ക്ലിനിക്കുകൾ വരെ ഇതിൻ്റെ വിപുലമായ സൗകര്യങ്ങൾ വ്യാപിക്കുന്നു.
വിപുലമായ സിടി, എക്സ്-റേ സൗകര്യങ്ങൾക്കൊപ്പം സപ്പോർട്ടീവ് മെഡിക്കൽ സേവനങ്ങളുടെ പൂർണ്ണ സ്പെക്ട്രം ആശുപത്രി വാഗ്ദാനം ചെയ്യുന്നു. ഏറ്റവും പുതിയ സാങ്കേതികവിദ്യ ഉപയോഗിച്ച് സജ്ജീകരിച്ചിരിക്കുന്ന, ഓൺ-സൈറ്റ് ഫാർമസിയും ലബോറട്ടറിയും വേഗത്തിലുള്ളതും കൃത്യവുമായ രോഗനിർണയം സാധ്യമാക്കുന്നു, ഉയർന്ന അന്തർദേശീയ മാനദണ്ഡങ്ങളും പ്രോട്ടോക്കോളുകളും പാലിക്കുന്ന വ്യക്തിഗത ചികിത്സാ പദ്ധതികൾക്ക് വഴിയൊരുക്കുന്നു. ഈ സംയോജിത സമീപനം ഓരോ രോഗിക്കും ഗുണഭോക്താവിനും മികച്ച ഫലങ്ങൾ ഉറപ്പാക്കുന്നു.
WAM/ അമൃത രാധാകൃഷ്ണൻ