സുൽത്താൻ അൽ ഖാസിമിയുടെ പ്രസംഗത്തിനുള്ള കരട് പ്രതികരണത്തിന് അംഗീകാരം നൽകി ഷാർജ കൗൺസിൽ

ഷാർജ, 29 ജനുവരി 2024 (WAM) - പതിനൊന്നാമത് നിയമനിർമ്മാണ സഭയുടെ ആദ്യ റെഗുലർ സെഷൻ്റെ മൂന്നാമത്തെ യോഗത്തിൽ ഒരു കരടിന് ഷാർജ കൺസൾട്ടേറ്റീവ് കൗൺസിൽ (എസ് സിസി) അംഗീകാരം നൽകി. കൗൺസിലിൻ്റെ ഉദ്ഘാടന സെഷനിൽ സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ്‌ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി നടത്തിയ പ്രസംഗത്തോട് പ്രതികരിക്കാൻ രൂപീകരിച്ച സമിതിയാണ് ഈ കരട് സമർപ്പിച്ചത്.

കൗൺസിൽ ചെയർമാൻ ഡോ. അബ്ദുല്ല ബെൽഹൈഫ് അൽ നുഐമിയുടെ അധ്യക്ഷതയിൽ കൗൺസിൽ ആസ്ഥാനത്ത് നടന്ന സമ്മേളനത്തിലാണ് കരട് രേഖ അംഗീകരിച്ചത്. ഈ സെഷനിൽ, രൂപീകരിച്ച കമ്മിറ്റിയുടെ കരട് റിപ്പോർട്ട് ജമീല മുഹമ്മദ് അൽ ഫാന്ദി അൽ ഷംസി വായിച്ചു.

പ്രതികരണത്തിന് അംഗീകാരം നൽകി കൗൺസിൽ സമർപ്പിച്ച കരട് , ഭരണാധികാരിക്ക് സമർപ്പിക്കുമെന്ന് ചെയർമാൻ സ്ഥിരീകരിച്ചു. പൗരന്മാരുടേയും താമസക്കാരുടേയും ക്ഷേമ പ്രവർത്തനങ്ങൾക്ക് ഭരണാധികാരി നൽകുന്ന ശ്രദ്ധക്ക് കൗൺസിലിൻ്റെ നന്ദിയും അഭിനന്ദനവും പ്രസംഗത്തിൽ അറിയിച്ചു.

ഭരണാധികാരിയുടെ സാമ്പത്തികവും സാമൂഹികവും മാനുഷികവുമായ കാഴ്ചപ്പാട് കൈവരിക്കുന്നതിന് അസാധാരണവും അതുല്യവുമായ എമിറേറ്റ് കെട്ടിപ്പടുക്കാൻ സഹായിക്കുമെന്ന അംഗങ്ങളുടെ ഉറപ്പും കത്ത് നൽകുന്നു.

WAM/ അമൃത രാധാകൃഷ്ണൻ