ദുബായ്, 29 ജനുവരി 2024 (WAM) --ഒളിമ്പിക് പ്രസ്ഥാനത്തെ പിന്തുണച്ച് ഇരു രാജ്യങ്ങളുടെയും അത്‌ലറ്റുകളുടെയും കായിക സമൂഹങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ പര്യവേക്ഷണം ചെയ്യുന്നത്തിനായി യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി അൽബേനിയൻ സ്പോർട്സ് ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച്ച നടത്തി.
അൽബേനിയൻ ദേശീയ ഒളിമ്പിക് കമ്മിറ്റിയുടെ പ്രസിഡൻ്റ് ഫിദൽ യ്‌ലി, യുഎഇ ദേശീയ ഒളിമ്പിക് കമ്മിറ്റി മേജർ ജനറൽ ഡോ. മുഹമ്മദ് അൽ മുർ, ബോർഡ് അംഗങ്ങളായ അഹമ്മദ് അബ്ദുൽ മാലിക്, ഖായിസ് അൽ-ദലായ്, നൂറ അൽ ജാസ്മി, അബ്ദുൽ അസീസ് അൽ സൽമാൻ എന്നിവരുൾപ്പടെയുള്ള പ്രതിനിധികളുമായി ദുബായിൽ കൂടിക്കാഴ്ച നടത്തി.
ഇരു രാജ്യങ്ങളിലെയും അത്‌ലറ്റുകളുടെയും കായിക സമൂഹങ്ങളുടെയും പരസ്പര പ്രയോജനത്തിനായി ഉഭയകക്ഷി സഹകരണം വർദ്ധിപ്പിക്കുന്നതിനുള്ള മാർഗങ്ങൾ കണ്ടെത്തുന്നതിലാണ് ചർച്ചകൾ ശ്രദ്ധ കേന്ദ്രീകരിച്ചത്. യുഎഇ ആദ്യമായി പങ്കെടുക്കുന്ന കൊറിയയിൽ നടക്കുന്ന വിൻ്റർ യൂത്ത് ഒളിമ്പിക് ഗെയിംസ് ഉൾപ്പെടെയുള്ള സമീപകാല സംഭവവികാസങ്ങളും പ്രധാന കായിക ഇനങ്ങളും ഇരുപക്ഷവും അവലോകനം ചെയ്തു.
ഗൾഫ് കോർപ്പറേഷൻ കൗൺസിൽ രാജ്യങ്ങളിലെ 2000 അത്‌ലറ്റുകളിൽ നിന്നുള്ള പങ്കാളിത്തത്തോടെ, ഏപ്രിലിൽ യുഎഇയിൽ ഷെഡ്യൂൾ ചെയ്‌ത വരാനിരിക്കുന്ന ഒന്നാം ഗൾഫ് ഗെയിംസ് യൂത്ത് പതിപ്പിനെക്കുറിച്ച് യോഗത്തിൽ യ്‌ലി അവലോകനം ചെയ്തു. വരാനിരിക്കുന്ന മത്സരങ്ങൾക്കുള്ള നിർണായക തയ്യാറെടുപ്പ് വേദിയായി ഈ പരിപാടി പ്രവർത്തിക്കുമെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
വിവിധ ഒളിമ്പിക് ഇനങ്ങളിലെ വൈദഗ്ധ്യവും പരിശീലനങ്ങളും കൈമാറുന്ന പരിശീലന ക്യാമ്പുകളിലൂടെയും വർക്ക്‌ഷോപ്പുകളിലൂടെയും നടപ്പിലാക്കാവുന്ന പങ്കാളിത്തത്തെക്കുറിച്ചും ചർച്ചകൾ അഭിസംബോധന ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ