അബുദാബി, 29 ജനുവരി 2024 (WAM) -- യുഎഇയുടെ ധാതു വിഭവ തന്ത്രങ്ങൾ അവലോകനം ചെയ്യുന്നതിനും ഭൗമശാസ്ത്രത്തിലും ഖനനത്തിലും സാധ്യമായ സഹകരണ സാധ്യതകൾ പര്യവേക്ഷണം ചെയ്യുന്നതിനും ബീജിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുറേനിയം ജിയോളജിയുമായി സഹകരിച്ച് പ്രവർത്തിക്കുമെന്ന് ഊർജ മന്ത്രാലയം അറിയിച്ചു.
അബുദാബിയിലെ മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ബീജിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് യുറേനിയം ജിയോളജിയിൽ (BRIUG) നിന്നുള്ള പ്രതിനിധി സംഘവുമായി നടത്തിയ കൂടിക്കാഴ്ച്ചക്ക് ശേഷമാണ് അധികൃതർ ഇതു സംബന്ധിച്ച് പ്രസ്താവന നടത്തിയത്.
ഊർജ മന്ത്രാലയത്തിലെ ജിയോളജി ആൻഡ് മിനറൽ റിസോഴ്‌സ് ഡിപ്പാർട്ട്‌മെൻ്റ് ഡയറക്ടർ ഖാലിദ് അൽ ഹൊസാനി പ്രതിനിധി സംഘത്തെ സ്വാഗതം ചെയ്യുകയും ഖനന സംരംഭങ്ങളിൽ മന്ത്രാലയവുമായി സഹകരിക്കാനുള്ള അവരുടെ താൽപ്പര്യത്തെ അഭിനന്ദിക്കുകയും ചെയ്തു.
യോഗത്തിനിടെ പ്രതിനിധി സംഘം തങ്ങൾ നടപ്പിലാക്കുന്ന വിവിധ പ്രാദേശിക പ്രോജക്ടുകൾ പ്രദർശിപ്പിക്കുകയും ജിയോഫിസിക്കൽ, ജിയോളജിക്കൽ, ഊർജ പര്യവേക്ഷണം എന്നിവയ്ക്കുള്ള അത്യാധുനിക സാങ്കേതികവിദ്യകളിൽ അവരുടെ വൈദഗ്ധ്യം ഉയർത്തിക്കാട്ടുകയും ചെയ്തു.
WAM/ അമൃത രാധാകൃഷ്ണൻ