അബുദാബി, 30 ജനുവരി 2024 (WAM) -- ജോർദാൻ-സിറിയൻ അതിർത്തിക്കടുത്തുള്ള യുഎസ് സൈനിക താവളത്തിനു നേരെ കഴിഞ്ഞ ദിവസമുണ്ടായ ഭീകരാക്രമണത്തെ യുഎഇ ശക്തമായി അപലപിച്ചു.
ഇരു രാജ്യങ്ങളും ജനങ്ങളും തമ്മിലുള്ള സാഹോദര്യ ബന്ധവും, ജോർദാനിന്റെ സുരക്ഷയും സ്ഥിരതയും സംരക്ഷിക്കുന്നതിനായി രാജ്യം സ്വീകരിക്കുന്ന എല്ലാ നടപടികൾക്കും പൂർണ പിന്തുണയും, ഐക്യദാർഢ്യവും വിദേശകാര്യ മന്ത്രാലയം ഒരു പ്രസ്താവനയിൽ സ്ഥിരീകരിച്ചു.
ഈ ക്രിമിനൽ പ്രവർത്തികളെ ശക്തമായി അപലപിക്കുന്നതായും അന്താരാഷ്ട്ര നിയമങ്ങൾക്ക് വിരുദ്ധമായി സുരക്ഷയും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള എല്ലാത്തരം അക്രമങ്ങളെയും ഭീകരതയെയും ശാശ്വതമായി നിരസിക്കുന്നതായും യുഎഇ ആവർത്തിച്ചു.
യുഎസ് ഗവൺമെൻ്റിനോടും ജനങ്ങളോടും ഈ കുറ്റകൃത്യത്തിന് ഇരയായവരുടെ കുടുംബങ്ങളോടും മന്ത്രാലയം അനുശോചനവും സഹതാപവും പ്രകടിപ്പിക്കുകയും, പരിക്കേറ്റ എല്ലാവർക്കും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്ന് ആശംസിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ