ഷാർജ, 30 ജനുവരി 2024 (WAM) -- ഈ മാസം 24 മുതൽ 26 വരെ ലണ്ടനിൽ നടന്ന ബെറ്റ് വിദ്യാഭ്യാസ സാങ്കേതിക പ്രദർശനത്തിലും കോൺഫറൻസിലും ഷാർജ എക്‌സ്‌പോ സെൻ്റർ (ഇസിഎസ്) പങ്കെടുത്തു.
വിദ്യാഭ്യാസ കോൺഫറൻസുകളും എക്സിബിഷനുകളും ആസൂത്രണം ചെയ്യുന്നതിലും നടപ്പിലാക്കുന്നതിലും ഇസിഎസിന്റെ അനുഭവങ്ങളും, പ്രദർശന മേഖലയെ വൈവിധ്യവൽക്കരിക്കുന്നതിലെ വൈദഗ്ധ്യം വ്യക്തമാക്കുന്ന മറ്റ് പ്രത്യേക പരിപാടികളും ഷാർജ പ്രൈവറ്റ് എജ്യുക്കേഷൻ അതോറിറ്റിയുടെ പവലിയനിൽ പ്രദർശിപ്പിച്ചു.
സാമ്പത്തിക, വാണിജ്യ, സാംസ്‌കാരിക മേഖലകളുടെ വളർച്ചയിൽ എക്‌സിബിഷൻ മേഖലയുടെ സംഭാവന എങ്ങനെ വർദ്ധിപ്പിക്കാമെന്നും ഷാർജ എക്‌സ്‌പോ സെൻ്ററിലെ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് ഡയറക്ടർ സുൽത്താൻ ഷത്താഫ്, ഇസിഎസിലെ എജ്യുക്കേഷണൽ എക്‌സിബിഷൻസ് ഡയറക്ടർ ഗൗരവ് ഗഡ്കർ എന്നിവരുൾപ്പെടെയുള്ള ഇസിഎസ് പ്രതിനിധി സംഘം പറഞ്ഞു. വിദ്യാഭ്യാസ പ്രദർശനങ്ങൾ ഈ ശ്രമത്തിൻ്റെ ഒരു ഭാഗത്തെ പ്രതിനിധീകരിക്കുന്നു, കൂടാതെ ഈ മേഖലയിൽ ദേശീയ അന്തർദേശീയ പരിപാടികൾ വികസിപ്പിക്കുന്നതിലും സംഘടിപ്പിക്കുന്നതിലും കേന്ദ്രം വിപുലമായ അനുഭവം നേടിയിട്ടുണ്ടെന്നും സംഘം വ്യക്തമാക്കി.
എല്ലാ വർഷവും സംഘടിപ്പിക്കുന്ന മിഡിൽ ഈസ്റ്റിലെ ഏറ്റവും മികച്ച ഉന്നത വിദ്യാഭ്യാസ പരിപാടികളിലൊന്നായി അറിയപ്പെടുന്ന അന്താരാഷ്ട്ര വിദ്യാഭാസ പ്രദർശനമാണ് ഇസിഎസിൻ്റെ ഏറ്റവും ശ്രദ്ധേയമായ പരിപാടികളിൽ ഒന്ന്. 100-ലധികം വിദ്യാഭ്യാസ, അക്കാദമിക് സ്ഥാപനങ്ങളുടെ പ്രദർശനങ്ങൾ പരിശോധിക്കുന്നതിന് ആയിരക്കണക്കിന് സന്ദർശകരെ പരിപാടി ആകർഷിക്കുന്നു.
എക്‌സിബിഷൻ സംഘാടകരുമായി പങ്കാളിത്തം കെട്ടിപ്പടുക്കുന്നതിനുള്ള പ്രതിബദ്ധതയും ആഗോളതലത്തിൽ ശ്രദ്ധേയമായ വൈദഗ്ധ്യവും അനുഭവങ്ങളും കൈമാറ്റം ചെയ്യുന്നതിനുള്ള പ്രധാന ഫോറങ്ങളായി വർത്തിക്കുന്ന അന്താരാഷ്ട്ര വേദികളിൽ സാന്നിധ്യമാകാനുള്ള തങ്ങളുടെ താൽപര്യത്തെ എക്‌സിബിഷനിലെ പങ്കാളിത്തം തെളിയിക്കുന്നതായി സുൽത്താൻ ഷത്താഫ് പറഞ്ഞു. സ്പെഷ്യലൈസ്ഡ് എക്സിബിഷൻ ഇൻഡസ്ട്രിയിലെ മികച്ച അന്താരാഷ്‌ട്ര സമ്പ്രദായങ്ങൾ പരിചയപ്പെടാനും കേന്ദ്രം ഉത്സുകരാണെന്നും, അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസിഎസ് പ്രതിനിധി സംഘം അക്കാദമിക് സ്ഥാപനങ്ങളുടെ പ്രതിനിധികളുമായി നിരവധി യോഗങ്ങൾ നടത്തുകയും അവരുടെ വിദ്യാഭ്യാസ പരിപാടികൾ പങ്കെടുക്കുന്നവർക്കും സന്ദർശകർക്കും നൽകുന്ന സൗകര്യങ്ങളും സേവനങ്ങളും എടുത്തുകാണിക്കുകയും ചെയ്തു.
WAM/അമൃത രാധാകൃഷ്ണൻ