സെയ്ഫ് സോൺ ടോക്കായി ഒപ്റ്റിക്കലുമായി ധാരണാപത്രം ഒപ്പുവച്ചു

ഷാർജ, 2024 ജനുവരി 30,(WAM)-- പ്രിസ്‌ക്രിപ്ഷൻ ലെൻസ് നിർമ്മാണത്തിലെ വൈദഗ്ധ്യത്തിന് പേരുകേട്ട ജാപ്പനീസ് കമ്പനിയായ ടോകായി ഒപ്റ്റിക്കൽ കമ്പനിയുമായി ഷാർജ എയർപോർട്ട് ഇൻ്റർനാഷണൽ ഫ്രീ സോൺ (സെയ്ഫ് സോൺ) ധാരണാപത്രം ഒപ്പുവെച്ചു.

ധാരണാപത്രത്തിലെ നിബന്ധനകൾ പ്രകാരം, ഫ്രീ സോണിനുള്ളിൽ ഏകദേശം 4,300 ചതുരശ്ര അടി വിസ്തീർണമുള്ള ഒരു വെയർഹൗസ് ടോക്കായ് ഒപ്റ്റിക്കൽ പാട്ടത്തിനെടുക്കും. 8 ദശലക്ഷം ദിർഹത്തിൻ്റെ നിക്ഷേപത്തെ പ്രതിനിധീകരിക്കുന്ന, സെയ്ഫ് സോണിൽ ടോക്കായി ഒപ്ടിക്കൽ-ൻ്റെ വിപുലീകരണത്തിൻ്റെ ആദ്യ ഘട്ടമാണിത്.

സെയ്ഫ് സോണിൻ്റെ ആസ്ഥാനത്ത് നടന്ന ധാരണാപത്രം ഒപ്പിടൽ ചടങ്ങിൽ സെയ്ഫ് സോൺ ഡയറക്ടർ സൗദ് സലിം അൽ മസ്‌റൂയി, ടോകായി ഒപ്റ്റിക്‌സിൻ്റെ സിഇഒയും ജപ്പാനിലെ ടോകായി ഒപ്റ്റിക്കലിൻ്റെ ഓഹരി ഉടമയുമായ കുർട്ട് ലൂറിഡൻ എന്നിവരുൾപ്പെടെയുള്ളവർ സന്നിഹിതരായിരുന്നു. ഇരുഭാഗത്ത് നിന്നുമുള്ള മുതിർന്ന ഉദ്യോഗസ്ഥരും മാനേജർമാരും ചടങ്ങിൽ പങ്കെടുത്തു.

ലോകമെമ്പാടുമുള്ള മികച്ച 5 ലെൻസ് നിർമ്മാതാക്കളിൽ ടോക്കായ് ഒപ്റ്റിക്കൽ സ്ഥാനം പിടിക്കുകയും, മേഖലയിലെ ഗവേഷണത്തിനും വികസനത്തിനുമായി മികച്ച 3 കമ്പനികളിൽ ഇടം നേടുകയും ചെയ്തിരുന്നു. തങ്ങളുടെ എല്ലാ ഉൽപ്പന്നങ്ങളും കമ്പനി സ്വയം ഉൽപ്പാദിപ്പിക്കുകയും ഏറ്റവും കനം കുറഞ്ഞ ലെൻസിനുള്ള
(ടോകായി 1.76 ലെൻസ്) ലോക റെക്കോർഡ് സ്വന്തമാക്കുകയും ചെയ്തിരുന്നു.

ടോകായി ഒപ്റ്റിക്കലുമായുള്ള പുതിയ പങ്കാളിത്തം, ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കാൻ ആഗ്രഹിക്കുന്ന അന്താരാഷ്ട്ര കമ്പനികൾക്ക് ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനമായി സെയ്ഫ് സോണിനെ മാറ്റുമെന്നാണ്
പ്രതീക്ഷിക്കുന്നത്.

മിഡിൽ ഈസ്റ്റിലേക്കും ആഫ്രിക്കൻ വിപണികളിലേക്കും അതിവേഗം കടന്നുകയറാൻ ലക്ഷ്യമിടുന്ന ബിസിനസ്സുകളുടെ ഒരു തന്ത്രപ്രധാനമായ കേന്ദ്രമെന്ന നിലയിൽ, വിവിധ സാമ്പത്തിക മേഖലകളിലുടനീളം നേരിട്ടുള്ള വിദേശ നിക്ഷേപം ആകർഷിക്കുന്നതിനുള്ള ഫ്രീ സോണിൻ്റെ പരിശ്രമത്തെ ഈ നേട്ടം എടുത്തുകാണിക്കുന്നു.

85 വർഷത്തെ ചരിത്രമുള്ള ഒരു സുസ്ഥിരമായ കമ്പനിയുടെ ആകർഷക സ്ഥാനം എന്ന നിലയിൽ അന്താരാഷ്‌ട്ര ബിസിനസുകൾക്ക് ഫ്രീ സോൺ നൽകുന്ന പ്രധാനത്തിന് ഈ കരാർ ഊന്നൽ നൽകുന്നതായി സെയ്ഫ് സോൺ ഡയറക്ടർ സൗദ് സലിം അൽ മസ്‌റൂയി ഊന്നിപ്പറഞ്ഞു.

സുപ്രീം കൗൺസിൽ അംഗവും ഷാർജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമിയുടെ നിർദേശത്താൽ നയിക്കപ്പെടുന്ന ഷാർജ എമിറേറ്റ് തങ്ങളുടെ മത്സരശേഷിയും പരിപോഷണവും വർദ്ധിപ്പിക്കുന്നതിന് പ്രതിജ്ഞാബദ്ധമാണെന്ന് ഊന്നിപ്പറയുന്നതിനിടയിൽ, എമിറേറ്റിലെ നേരിട്ടുള്ള വിദേശ നിക്ഷേപവും, അവരുടെ നിക്ഷേപങ്ങൾക്ക് അത് നൽകുന്ന സുരക്ഷിതമായ അന്തരീക്ഷവും അദ്ദേഹം എടുത്തുപറഞ്ഞു.

അന്താരാഷ്‌ട്ര കമ്പനികൾക്ക് ഫ്രീ സോൺ വാഗ്ദാനം ചെയ്യുന്ന സമഗ്രമായ സേവനങ്ങൾ അതിൻ്റെ മത്സരാധിഷ്ഠിത മേഖലയുടെ അടിത്തറയായി മാറുന്നതായും, ഇത് വ്യത്യസ്ത വ്യവസായങ്ങളിൽ നിന്നും മേഖലകളിൽ നിന്നുമുള്ള സ്ഥാപനങ്ങളെ ആകർഷിക്കുന്നുവെന്നും അൽ മസ്‌റൂയി അടിവരയിട്ടു.

ഈ മേഖലയിൽ സാന്നിധ്യം സ്ഥാപിക്കാനുള്ള കമ്പനിയുടെ തീരുമാനത്തെ സെയ്ഫ് സോണിൽ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്ന അനുകൂലമായ ബിസിനസ്സ് അന്തരീക്ഷം സൃഷ്ടിക്കുന്ന പ്രേരിപ്പിക്കുന്ന പ്രധാന ഘടകമായി, ടോകായ് ഒപ്റ്റിക്‌സിൻ്റെ സിഇഒ കുർട്ട് ലൂറിഡൻ അടിവരയിട്ടു.

ആഗോള വിപണികളിലേക്ക് വ്യാപിപ്പിക്കുകയും വൈവിധ്യമാർന്ന ഉപഭോക്തൃ വിഭാഗങ്ങളിൽ എത്തിച്ചേരുകയും ചെയ്യുക എന്നതാണ് ടോക്കായ് ഒപ്റ്റിക്കലിൻ്റെ പ്രധാന ലക്ഷ്യമെന്നും സെയ്ഫ് സോൺ ഈ കാഴ്ചപ്പാടുമായി തികച്ചും യോജിക്കുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.


WAM/അമൃത രാധാകൃഷ്ണൻ