ഇന്ത്യൻ കാർബൺ മാർക്കറ്റ് ചട്ടക്കൂട് അവതരിപ്പിച്ച് ഊർജ മന്ത്രാലയം

ന്യൂഡൽഹി, 30 ജനുവരി, 2024 (WAM) -- 2015-ലെ പാരീസ് ഉടമ്പടി പ്രകാരം ദേശീയമായി നിശ്ചയിക്കപ്പെട്ട സംഭാവനകളിലൂടെ ഇന്ത്യയുടെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള കാലാവസ്ഥ പ്രവർത്തനങ്ങളുടെ ഭാഗമായി, ഇന്ത്യൻ കാർബൺ മാർക്കറ്റ് (ICM) വികസിപ്പിക്കുന്നതിനുള്ള ചട്ടക്കൂട് ഇന്ത്യയുടെ ഊർജ മന്ത്രാലയം അവതരിപ്പിച്ചു.

രാജ്യത്തെ വ്യക്തിഗത സ്ഥാപനങ്ങളുടെ കാർബൺ തീവ്രത കുറക്കാൻ ഈ ചട്ടക്കൂട് സഹായിക്കുമെന്ന് ഇന്ത്യയുടെ ഊർജ മന്ത്രാലയം അറിയിച്ചു.

"കാർബൺ ക്രെഡിറ്റ് സർട്ടിഫിക്കറ്റുകളുടെ ട്രേഡിംഗിലൂടെ ഹരിതഗൃഹ വാതക (ജിഎച്ച്ജി) ഉദ്‌വമനത്തിന് വില നിശ്ചയിച്ച് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെ ഡീകാർബണൈസ് ചെയ്യുക എന്നതാണ് ഐസിഎമ്മിൻ്റെ ലക്ഷ്യം," എന്ന് ഊർജ മന്ത്രാലയം വ്യക്തമാക്കി.

ഡീകാർബണൈസേഷൻ നടപ്പിലാക്കുന്നത്തിനായി സംയുക്തമായി കാർബൺ ക്രെഡിറ്റ് ട്രേഡിംഗ് സ്കീം വികസിപ്പിക്കാനുള്ള തയ്യാറെടുപ്പിലാണ് രാജ്യത്തെ ഊർജ , പരിസ്ഥിതി മന്ത്രാലയങ്ങൾ.

“ഇന്ത്യയിലെ ഊർജ മേഖലകളിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് കാർബൺ ക്രെഡിറ്റുകളുടെ വ്യാപാരം നടക്കുക, ഹരിതഗൃഹ വാതകങ്ങൾ കുറക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിന് ഒരു സന്നദ്ധ സംവിധാനത്തിൻ്റെ സമാന്തര വികസനം ഉണ്ടാകുമെന്ന് പദ്ധതി വിഭാവനം ചെയ്യുന്നു,” എന്ന് മന്ത്രാലയത്തിന്റെ കുറിപ്പ് വ്യക്തമാക്കുന്നു.

“ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ആവശ്യമായ നിക്ഷേപത്തിൻ്റെ ഒരു പ്രധാന ഭാഗം സമാഹരിക്കുന്നതിനുള്ള ഒരു മാർഗമാണ് ഐസിഎമ്മിന്. കുറഞ്ഞ കാർബൺ പാതകളിലേക്കുള്ള പരിവർത്തനം," ന്യൂഡൽഹിയിൽ നടന്ന ഐസിഎമ്മിന് കീഴിലുള്ള അംഗീകൃത കാർബൺ വെരിഫയറുകളെക്കുറിച്ചുള്ള ഒരു സ്റ്റേക്ക്‌ഹോൾഡർ കൺസൾട്ടേഷനിൽ, ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസിയുടെ ഡയറക്ടർ ജനറൽ അഭയ് ബക്രെ പറഞ്ഞു.

കുറഞ്ഞ കാർബൺ സമ്പദ്‌വ്യവസ്ഥയിലേക്കുള്ള പരിവർത്തനം ത്വരിതപ്പെടുത്തുന്നതിലൂടെ, 2005 ലെ നിലവാരത്തേക്കാൾ 2030 ഓടെ രാജ്യത്തെ ഹരിതഗൃഹ വാതക ഉദ്‌വമനം 45 ശതമാനം കുറയ്ക്കുക എന്ന എൻഡിസി ലക്ഷ്യം കൈവരിക്കുന്നതിന് ഐസിഎം സഹായിക്കുമെന്ന് ഊർജ മന്ത്രാലയം അഭിപ്രായപ്പെട്ടു.

WAM/അമൃത രാധാകൃഷ്ണൻ