അബുദാബി, 30 ജനുവരി 2024 (WAM) -- യുഎഇയിലെ ഓസ്‌ട്രേലിയൻ അംബാസഡർ റിദ്‌വാൻ ജദ്‌വത്തിൻ്റെ ക്രെഡൻഷ്യലിൻ്റെ പകർപ്പ് വിദേശകാര്യ മന്ത്രാലയത്തിൻ്റെ അണ്ടർ സെക്രട്ടറി ഖാലിദ് അബ്ദുല്ല ബെൽഹൗളിന്,കൈമാറി.
പുതിയ അംബാസഡറുടെ ചുമതലകൾ നിർവഹിക്കുന്നതിലും യുഎഇയും രാജ്യവും തമ്മിലുള്ള ഉഭയകക്ഷി ബന്ധവും സഹകരണവും മെച്ചപ്പെടുത്തുന്നതിലും റിദ്‌വാൻ ജദ്‌വത്ത് വിജയിക്കട്ടെയെന്ന് ബെൽഹൂൾ ആശംസിച്ചു.
യുഎഇ രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ ദർശനത്തിന് കീഴിൽ യുഎഇയിൽ ഓസ്‌ട്രേലിയൻ അംബാസഡറായി നിയമിതനായത്തിൽ റിദ്‌വാൻ തന്റെ സന്തോഷം പ്രകടിപ്പിച്ചു.
WAM/അമൃത രാധാകൃഷ്ണൻ