എഎംഎൽ/സിഎഫ്‌ടി നിയമലംഘനത്തിന് ഇൻഷുറൻസ് കമ്പനിക്ക് 1.2 ദശലക്ഷം യുഎഇ ദിർഹം പിഴ ചുമത്തി സിബിയുഎഇ

അബുദാബി, 31 ജനുവരി 2024 (WAM) -- കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദ, നിയമവിരുദ്ധ സംഘടനകളുടെ ധനസഹായവും തടയുന്നതിനുള്ള 2018-ലെ ഫെഡറൽ ഉത്തരവ് നിയമം നമ്പർ (20) ൻ്റെ ആർട്ടിക്കിൾ 14 അനുസരിച്ച്, യുഎഇയിൽ പ്രവർത്തിക്കുന്ന ഒരു ഇൻഷുറൻസ് കമ്പനിക്ക് യുഎഇ സെൻട്രൽ ബാങ്ക് (സിബിയുഎഇ) സാമ്പത്തിക വിലക്ക് ഏർപ്പെടുത്തി.


സിബിയുഎഇ നടത്തിയ പതിവ് അവലോകനത്തിൽ ഇൻഷുറൻസ് കമ്പനി  എഎംഎൽ/സിഎഫ്‌ടി പോളിസികളിലും നടപടിക്രമങ്ങളിലും പോരായ്മകളുണ്ടെന്ന് കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് സാമ്പത്തിക വിലക്ക് ഏർപ്പെടുത്തിയത്. ഇതനുസരിച്ച് ഇൻഷുറൻസ് കമ്പനിക്ക് 1,200,000 യുഎഇ ദിർഹം പിഴ ചുമത്തി.


ഇൻഷുറൻസ് മേഖലയുടെയും യുഎഇ സാമ്പത്തിക വ്യവസ്ഥയുടെയും സുതാര്യതയും സമഗ്രതയും സംരക്ഷിക്കുന്നതിനായി സിബിയുഎഇ സ്വീകരിച്ച യുഎഇ നിയമങ്ങളും ചട്ടങ്ങളും മാനദണ്ഡങ്ങളും എല്ലാ ഇൻഷുറൻസ് കമ്പനികളും അവയുടെ ഉടമകളും ജീവനക്കാരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ സിബിയുഎഇ അതിൻ്റെ സൂപ്പർവൈസറി, റെഗുലേറ്ററി ഉത്തരവുകളിലൂടെ ആഹ്വാനം ചെയ്യുന്നു.