തടവുകാർക്കായി സാമൂഹിക പുനരധിവാസ പരിപാടികൾ വികസിപ്പിക്കുന്നതിനായി എഡിജെഡി, ഡിസിഡി സംയുക്ത സംരംഭം


അബുദാബി, 2024 ജനുവരി 31, (WAM) -- ശിക്ഷാനടപടികളിലും കറക്ഷൻ ഫെസിലിറ്റികളിലുമുള്ള തടവുകാരെയും മോചിപ്പിച്ച വ്യക്തികളെയും പുനരധിവസിപ്പിക്കുന്നതിനുള്ള കമ്മ്യൂണിറ്റി അധിഷ്ഠിത പരിപാടികൾ വികസിപ്പിക്കുന്നതിനുള്ള സഹകരണ പദ്ധതികൾ മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ടുള്ള ചർച്ചകൾ നടത്തിയതായി അബുദാബി ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റും (എഡിജെഡി) കമ്മ്യൂണിറ്റി ഡവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റും (ഡിസിഡി) വ്യക്തമാക്കി.


ഏറ്റവും ഉയർന്ന നിലവാരത്തിലും അംഗീകൃത രീതികളിലും തടവുകാരെ പുനരധിവസിപ്പിക്കുന്നതിന് ഫലപ്രദമായ സാമൂഹ്യക്ഷേമ പരിപാടികൾ നടപ്പിലാക്കുക എന്ന ലക്ഷ്യവുമായി ഈ സംരംഭം യോജിക്കുന്നു.


എഡിജെഡിയുടെ ആസ്ഥാനത്ത് നടന്ന യോഗത്തിൽ ജുഡീഷ്യൽ ഡിപ്പാർട്ട്‌മെൻ്റ് അണ്ടർ സെക്രട്ടറി യൂസഫ് സയീദ് അലബ്രി, കമ്മ്യൂണിറ്റി ഡെവലപ്‌മെൻ്റ് ഡിപ്പാർട്ട്‌മെൻ്റ് അണ്ടർസെക്രട്ടറി ഹമദ് അൽ ദഹേരി, പരിചരണ, പുനരധിവാസ പരിപാടികളിൽ ഏർപ്പെട്ടിരിക്കുന്ന നിരവധി ഉദ്യോഗസ്ഥരും പങ്കാളികളും പങ്കെടുത്തു.


യുഎഇ ഉപരാഷ്‌ട്രപതിയും ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽ കോടതി ചെയർമാനും എഡിജെഡി ചെയർമാനുമായ ശൈഖ്  മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശങ്ങൾക്കനുസൃതമായി എഡിജെഡിയും ഡിസിഡിയും തമ്മിലുള്ള സഹകരണത്തിനും ഏകോപനത്തിനുമുള്ള സാധ്യതകൾ യോഗം പരിശോധിച്ചു. അബുദാബി എമിറേറ്റിൻ്റെ മത്സരക്ഷമത വർധിപ്പിച്ച് സേവന സംവിധാനം തുടർച്ചയായി വികസിപ്പിക്കുന്നതിന് വിവിധ സ്ഥാപനങ്ങളെ സംയോജിപ്പിക്കാൻ ഈ ശ്രമം ലക്ഷ്യമിടുന്നു.



കുടുംബ മാർഗനിർദേശവും കൗൺസിലിംഗ് പ്രോഗ്രാമുകളും വികസിപ്പിക്കുന്നതിലെ പങ്കാളിത്തം സജീവമാക്കാൻ ഈ  നവീകരണം പ്രോത്സാഹിപ്പിക്കുക, സുസ്ഥിരമായ മെച്ചപ്പെടുത്തലും നവീകരണ പ്രക്രിയകളും ഉറപ്പാക്കൽ എന്നിവ യോഗത്തിൽ ചർച്ച ചെയ്യപ്പെട്ട വിഷയങ്ങളിൽ ഉൾപ്പെടുന്നു.


അബുദാബിയിലെ കുടുംബ പരിപാലനത്തിൻ്റെ എല്ലാ ഗുണഭോക്താക്കൾക്കും സമഗ്രമായ സേവനങ്ങൾ നൽകുക , ആത്യന്തികമായി സ്ഥിരതയും കെട്ടുറപ്പും നിലനിർത്തിക്കൊണ്ട് കുടുംബജീവിതത്തിൻ്റെ ഗുണനിലവാരം ഉയർത്തുക തുടങ്ങിയവാണ് ഈ പരിപാടിയുടെ പ്രധാന ലക്ഷ്യം.


കൂടാതെ, ശിക്ഷാ സ്ഥാപനങ്ങളിലെയും തിരുത്തൽ സ്ഥാപനങ്ങളിലെയും തടവുകാരെയും അത്തരം സൗകര്യങ്ങളിൽ നിന്ന് മോചിതരായവരെയും കമ്മ്യൂണിറ്റി പുനരധിവസിപ്പിക്കുന്നതിനുള്ള പ്രോഗ്രാമിൻ്റെ പൊതു ചട്ടക്കൂട് സജീവമാക്കേണ്ടതിൻ്റെ പ്രാധാന്യം യോഗം അടിവരയിട്ടു. തടവുകാരെ മികച്ച രീതികളനുസരിച്ച് പുനരധിവസിപ്പിക്കുന്നതിനായി രൂപകൽപ്പന ചെയ്തിട്ടുള്ള വിപുലമായ സാമൂഹ്യക്ഷേമ പരിപാടികളുടെ ഭാഗമാണ് ഈ സംരംഭം. 2024 ജനുവരി 1 മുതൽ ശിക്ഷാനടപടികളും കറക്ഷൻ ഫെസിലിറ്റികളും ജുവനൈൽ സ്ഥാപനങ്ങളും കൈകാര്യം ചെയ്യുന്നതിനുള്ള അധികാരം എഡിജെഡിക്ക് കൈമാറുന്നത് ഉൾപ്പെടെയുള്ള സമീപകാല നിയമപരമായ തീരുമാനങ്ങളുമായി ഇത് യോജിക്കുന്നു.




WAM/അമൃത രാധാകൃഷ്ണൻ