എംസി13 യോഗത്തിൽ ഡീഗ്ലോബലൈസേഷനും അത് ഉയർത്തുന്ന വെല്ലുവിളികളും പ്രത്യാഘാതങ്ങളും ഡബ്ല്യുടിഒ ചർച്ച ചെയ്യണം: സ്പാനിഷ് വാണിജ്യ സഹമന്ത്രി

അബുദാബി, 2024 ഫെബ്രുവരി 02, (WAM) -- ഈ മാസം അബുദാബിയിൽ നടക്കുന്ന വേൾഡ് ട്രേഡ് ഓർഗനൈസേഷൻ്റെ (ഡബ്ല്യുടിഒ) 13-ാമത് മന്ത്രിതല സമ്മേളനത്തിൽ (എംസി13) ആഗോള വിതരണ ശൃംഖലകളിൽ ആഗോളവത്കരണത്തൈൻ്റെ വെല്ലുവിളികളും  പ്രത്യാഘാതങ്ങളും ചർച്ച ചെയ്യാൻ സ്‌പെയിൻ ആഗ്രഹിക്കുന്നതായി, സ്പാനിഷ് വാണിജ്യ സഹമന്ത്രി സിയാന മെൻഡസ് എമിറേറ്റ്സ് വാർത്താ ഏജൻസിയോട് അഭിപ്രായപ്പെട്ടു.


"മാറിവരുന്ന ഈ ലോകത്ത് നമുക്ക് അഭിമുഖീകരിക്കേണ്ടി വന്നേക്കാവുന്ന പ്രധാന വെല്ലുവിളികൾ ഡീഗ്ലോബലൈസേഷൻ്റെ അപകടസാധ്യതയും വിതരണ ശൃംഖലകളിൽ അതിൻ്റെ സ്വാധീനവുമാണ്, ഇത് സംരക്ഷണവാദത്തിലേക്കും വ്യാപാരത്തിൻ്റെ ആയുധവൽക്കരണത്തിലേക്കും നയിച്ചേക്കാം,” ഇമെയിൽ അഭിമുഖത്തിൽ സ്പാനിഷ് വാണിജ്യ സഹമന്ത്രി പറഞ്ഞു.


ദേശീയ-രാഷ്ട്രങ്ങൾ തമ്മിലുള്ള പരസ്പരാശ്രിതത്വവും സംയോജനവും കുറയുന്ന പ്രക്രിയയായ ഡീഗ്ലോബലൈസേഷനെ പരമാർശിച്ചുകൊണ്ട്, ഇത് സാമ്പത്തിക വ്യാപാരത്തിലും നിക്ഷേപത്തിലും ഇടിവിലേക്ക് നയിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. 



എംസി13-ൽ യുഎഇയുടെ നിർണായക നേതൃത്വം ഡിസംബറിൽ ദുബായിൽ നടന്ന യുഎൻ കാലാവസ്ഥ സമ്മേളനമായ കോപ്28 വിജയകരമായി പൂർത്തിയാക്കിയെന്ന പ്രവർത്തന പരിചയവുമായി , 2024 ഫെബ്രുവരി 26 മുതൽ 29 വരെ അബുദാബിയിൽ എംസി13-ന് യുഎഇ ആതിഥേയത്വം വഹിക്കും.


മന്ത്രിതല യോഗത്തിൽ 164 രാജ്യങ്ങളുടെയും ട്രേഡിംഗ് ബ്ലോക്കുകളുടെയും പ്രതിനിധികൾ പങ്കെടുക്കും. ഡബ്ല്യുടിഒ അംഗത്വം വിപുലീകരിക്കുക, ശക്തമായ തർക്ക പരിഹാര സംവിധാനങ്ങൾ ആവിഷ്കരിക്കുക, ഡിജിറ്റൽ വ്യാപാര ചട്ടക്കൂടുകൾ സ്വീകരിക്കുക എന്നിവയുൾപ്പെടെ ആഗോള വ്യാപാര സംവിധാനത്തിൽ എംസി13 പ്രധാന പരിഷ്കാരങ്ങൾ തേടും.



മുൻ മന്ത്രിതല യോഗത്തിൽ (എംസി12) ആരംഭിച്ച മാറ്റങ്ങൾ പോലുള്ള കാര്യമായ വിഷയങ്ങളിൽ ഡബ്ല്യുടിഒ അംഗങ്ങൾക്ക് സമവായത്തിലെത്താൻ യുഎഇയുടെ നേതൃത്വം നിർണായകമാണെന്ന് സ്പാനിഷ് മന്ത്രി പറഞ്ഞു. ഡബ്ല്യുടിഒ പരിഷ്കാരങ്ങൾ, പുതിയ കരാറുകൾ, കാർഷിക പരിഷ്കാരങ്ങൾ തുടങ്ങിയ നിർണായക വിഷയങ്ങളും അവർ പരാമർശിച്ചു.


“നിങ്ങൾക്കറിയാവുന്നതുപോലെ, യുഎഇ ഉൾപ്പെടുന്ന ഗൾഫ് സഹകരണ കൗൺസിൽ പോലുള്ള പ്രാദേശിക സ്ഥാപനങ്ങളുമായി സ്വതന്ത്ര വ്യാപാര കരാറുകളിൽ (എഫ്ടിഎ) എത്തുന്നതിന് ഇയു അനുകൂലമാണ്. കൂടുതൽ ഓപ്ഷനുകൾക്കും യൂറോപ്യൻ യൂണിയൻ ചട്ടക്കൂടിനുള്ളിൽ അവ ചർച്ച ചെയ്യാനും സ്പെയിൻ സന്നദ്ധമാണ്." സ്പാനിഷ്-യുഎഇ വ്യാപാര ബന്ധങ്ങളെക്കുറിച്ച് മെൻഡസ് പറഞ്ഞു.



എംസി13-ൽ സ്പെയിനിൻ്റെ മുൻഗണനകൾ യൂറോപ്യൻ യൂണിയൻ്റെ (ഇയു) സജീവ അംഗമെന്ന നിലയിൽ, എംസി 13-ൽ യൂറോപ്യൻ യൂണിയൻ്റെ ഒരേ സ്വരത്തിൽ സംസാരിക്കാൻ സ്‌പെയിൻ മറ്റ് യൂറോപ്യൻ യൂണിയൻ അംഗരാജ്യങ്ങളുമായി ഏകോപിപ്പിക്കുമെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.


മന്ത്രിതല യോഗത്തിൽ സ്പെയിനിൻ്റെ മുൻഗണനകളെക്കുറിച്ച്, തർക്ക പരിഹാര സംവിധാനം പുനഃസ്ഥാപിക്കാൻ അനുവദിക്കുന്നതിന് എല്ലാ ഡബ്ല്യുടിഒ അംഗങ്ങൾക്കുമിടയിൽ ഒരു കരാറിലെത്തുന്നത് ഏറ്റവും മികച്ചതാണെന്ന് മെൻഡെസ് ഊന്നിപ്പറഞ്ഞു.


"ദീർഘമായ മത്സ്യബന്ധന പാരമ്പര്യമുള്ള ഒരു രാജ്യമെന്ന നിലയിൽ, സമുദ്ര മത്സ്യസമ്പത്തിൻ്റെ സംരക്ഷണമാണ് ഞങ്ങളുടെ മുൻഗണനകളിലൊന്ന്, മത്സ്യബന്ധന കരാറിൻ്റെ രണ്ടാം ഘട്ടം കൈവരിക്കുന്നതിന് ഞങ്ങൾ വലിയ പ്രതീക്ഷകൾ സൂക്ഷിക്കുന്നു. ഭക്ഷ്യസുരക്ഷാ പ്രശ്‌നങ്ങൾ അഭിസംബോധന ചെയ്യാനും കാർഷിക പരിഷ്കരണങ്ങളിൽ തുടർന്നും പ്രവർത്തിക്കാനും ഡബ്ല്യുടിഒ അംഗങ്ങൾക്ക് കഴിയണം, അടുത്ത മീറ്റിംഗിൽ കാര്യമായ ഫലങ്ങൾ ഉണ്ടാകും," അവർ കൂട്ടിച്ചേർത്തു.


 ആഗോള സമ്മേളനം വിതരണ ശൃംഖലയിലെ തടസ്സം, പണപ്പെരുപ്പം, സംരക്ഷണവാദം, കാലാവസ്ഥ വ്യതിയാനം തുടങ്ങിയ വെല്ലുവിളികളെ നേരിടാൻ എംസി13 ഡബ്ല്യുടിഒ യോഗങ്ങൾ ലക്ഷ്യമിടുന്നു.


സുസ്ഥിരമായ വിതരണ ശൃംഖലകൾക്കായി വ്യാപാര സാങ്കേതികവിദ്യകളിലെ നിക്ഷേപം വർധിപ്പിക്കുന്നതിനുള്ള വഴികളും യോഗം പര്യവേക്ഷണം ചെയ്യും.


അജണ്ടയിലെ ഈ ഇനങ്ങളെല്ലാം ഡബ്ല്യുടിഒ അംഗങ്ങൾക്ക് പ്രസക്തമാണെന്ന് സ്പാനിഷ് മന്ത്രി വ്യക്തമാക്കി.


വ്യാപാര, വ്യാവസായിക നയങ്ങളും കാലാവസ്ഥാ വ്യതിയാനത്തിൻ്റെ വെല്ലുവിളികളും തമ്മിലുള്ള ബന്ധം കണക്കിലെടുക്കുമ്പോൾ, ബഹുമുഖവാദത്തിലൂടെ അതിനെ അഭിമുഖീകരിക്കാൻ അവർ നിർദ്ദേശിച്ചു. ഇത് വ്യാപാരത്തിനും പരിസ്ഥിതിക്കും വികസ്വര, വികസിത രാജ്യങ്ങൾക്കും പ്രത്യേകിച്ച് ഏറ്റവും ദുർബലരായവർക്കും കാലാവസ്ഥാ വ്യതിയാനം ബാധിച്ചവർക്കും ഗുണം ചെയ്യും, മെൻഡസ് വിശദീകരിച്ചു.


 "ഇത് ലോകവ്യാപാരത്തിൻ്റെ ഭരണത്തിൽ വഹിച്ച പങ്ക് വീണ്ടെടുക്കാൻ ഡബ്ല്യുടിഒയെ പ്രാപ്തമാക്കും," ഡബ്ല്യുടിഒയുടെ ചില വശങ്ങൾ നവീകരിക്കണമെന്ന് മന്ത്രി വാദിക്കുന്നു, അത് അർത്ഥവത്തായ വ്യാപാര നയ ചർച്ചയ്ക്കുള്ള ഒരു വേദിയായി അതിനെ പുനഃസ്ഥാപിക്കും.



ആഗോള വ്യാപാരത്തെ പിന്തുണയ്ക്കുന്ന 11 സിഇപിഎകൾ


ആഗോള ലോജിസ്റ്റിക്‌സ് ഹബ്ബ് എന്ന നിലയിൽ രാജ്യത്തിൻ്റെ വർദ്ധിച്ചുവരുന്ന പ്രധാന പങ്ക് കണക്കിലെടുത്ത്, ഒരു പ്രമുഖ ആഗോള യോഗമായ എംസി13-ന് ആതിഥേയത്വം വഹിക്കാൻ യുഎഇ മുൻകൈയെടുത്തു. അന്താരാഷ്ട്ര വ്യാപാരത്തിൽ ഗ്ലോബൽ സൗത്തിൻ്റെ പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനുള്ള ഒരു ചാമ്പ്യൻ എന്ന നിലയിൽ കൂടുതൽ ഉൾക്കൊള്ളുന്ന ആഗോള വ്യാപാര സംവിധാനത്തിനായി എമിറേറ്റ്സ് വാദിക്കുന്നു.


2021-ൽ, ലോകമെമ്പാടുമുള്ള പ്രധാന പങ്കാളികളുമായി യുഎഇ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ (സിഇപിഎ) രൂപപ്പെടുത്താൻ തുടങ്ങി. ചരക്കുകളിലും സേവനങ്ങളിലും വ്യാപാരം നടത്തുന്നതിനുള്ള തടസ്സങ്ങൾ നീക്കം ചെയ്തും കസ്റ്റംസ് നടപടിക്രമങ്ങൾ ലളിതമാക്കിയും വിതരണ ശൃംഖലകൾ കാര്യക്ഷമമാക്കുന്നതിലൂടെയും കൂടുതൽ തുറന്നതും സുസ്ഥിരവും പരസ്പര പ്രയോജനകരവുമായ വ്യാപാര ബന്ധങ്ങൾ സ്ഥാപിക്കാൻ സിഇപിഎ ലക്ഷ്യമിടുന്നു.


ഇന്ത്യ, ഇന്തോനേഷ്യ, ഇസ്രായേൽ, തുർക്കി, ദക്ഷിണ കൊറിയ, കംബോഡിയ, കൊളംബിയ, ജോർജിയ, മൗറീഷ്യസ്, കോംഗോ-ബ്രാസാവില്ലെ, കോസ്റ്റാറിക്ക തുടങ്ങിയ 11 രാജ്യങ്ങളുമായി യുഎഇ സിഇപിഎ ഒപ്പുവെയ്ക്കുകയും അതിൽ ആദ്യ നാല് കരാറുകൾ യാഥാർത്ഥ്യമാവുകയും ചെയ്തു.



WAM/അമൃത രാധാകൃഷ്ണൻ