പരിക്കേറ്റ പലസ്തീൻ കുട്ടികളുടെയും കാൻസർ രോഗികളുടേയും ഒമ്പതാമത്തെ ഗ്രൂപ്പിനെ യുഎഇ സ്വാഗതം ചെയ്തു

അബുദാബി, 2024 ഫെബ്രുവരി 2,(WAM)-- രാഷ്ട്രപതി ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ്റെ നിർദേശത്തെ തുടർന്ന് യുഎഇയിലെ ആശുപത്രികളിൽ വൈദ്യസഹായം നൽകാനുള്ള പരിക്കേറ്റ പലസ്തീൻ കുട്ടികളും കാൻസർ രോഗികളുമടങ്ങുന്ന ഒമ്പതാമത്തെ സംഘം ബുധനാഴ്ച അബുദാബിയിലെത്തി.1,000 കുട്ടികളും 1,000 കാൻസർ രോഗികളും അടങ്ങുന്നതാണ് സംഘം.

പരിക്കേറ്റ കുട്ടികൾക്കും കാൻസർ രോഗികൾക്കും ആവശ്യമായ ആരോഗ്യപരിരക്ഷ നൽകാനുള്ള ആരോഗ്യമേഖലയുടെ പരിമിതിയെ തുടർന്ന് ഗാസയിലെ പലസ്തീനികളെ പിന്തുണയ്ക്കുന്നതിനും ആശ്വാസം നൽകുന്നതിനുമുള്ള യുഎഇയുടെ പ്രതിബദ്ധത, എമിറേറ്റ്സ് ന്യൂസ് ഏജൻസിക്ക് (വാം) നൽകിയ പ്രസ്താവനയിൽ, ഈജിപ്തിലെ അൽ ആരിഷിൽ നിന്നുള്ള വിമാനത്തോടൊപ്പമുണ്ടായിരുന്ന മെഡിക്കൽ, ലൈഫ് സയൻസസ് വിദേശകാര്യ അസിസ്റ്റൻ്റ് മന്ത്രി ഡോ. മഹാ ബറകത്ത്, ആവർത്തിച്ചു.

പരിക്കേറ്റ 49 കുട്ടികളെയും കാൻസർ രോഗികളെയും പ്രത്യേക മെഡിക്കൽ സംഘത്തിൻ്റെ മേൽനോട്ടത്തിൽ കൂട്ടാളികളോടൊപ്പം ഒഴിപ്പിച്ചതായി ഡോ.ബറകത്ത് വിശദീകരിച്ചു.

ഈ സംഘത്തിന്റെ വരവിന് മുമ്പ് യുഎഇയിലെ ആശുപത്രികളിൽ 426 രോഗികൾ എത്തിയിരുന്നു,
ഇതോടെ ഗാസയിലെ യുഎഇ ഫീൽഡ് ഹോസ്പിറ്റലിൽ ലഭിച്ച മൊത്തം കേസുകളുടെ എണ്ണം 2,644 ആയി.

പലസ്തീൻ അഭയാർത്ഥികളെ സഹായിക്കുന്നതിനായി 'ഗാലൻ്റ് നൈറ്റ് 3' മാനുഷിക ഓപ്പറേഷന്റെ ഭാഗമായി, യുഎഇ 15,000 ടൺ ഭക്ഷ്യസഹായം അയച്ചിട്ടുണ്ട്. ഗാസയിലെ 600,000-ലധികം ആളുകൾക്ക് പ്രയോജനം ചെയ്യുന്ന, പ്രതിദിനം 1.2 ദശലക്ഷം ഗാലൻ ശേഷിയുള്ള ജലശുദ്ധീകരണ സ്റ്റേഷനുകളും രാജ്യം സ്ഥാപിച്ചു.

പലസ്തീനികളെ സഹായിക്കുന്നതിൽ മാനുഷികവും വൈദ്യപരവുമായ പിന്തുണ നൽകിയതിന് ഗുണഭോക്താക്കൾ യുഎഇ സർക്കാരിനും നേതൃത്വത്തിനും നന്ദി അറിയിച്ചു.

പ്രതിസന്ധിയുടെ തുടക്കം മുതൽ, ഗാസ മുനമ്പിലെ പലസ്തീൻ ജനതയ്ക്ക് മാനുഷിക സഹായം നൽകുന്നതിനായി 2023 നവംബർ 5-ന് ഓപ്പറേഷൻ 'ഗാലൻ്റ് നൈറ്റ് 3' ആരംഭിച്ച് പിന്തുണച്ച രാജ്യമാണ് യുഎഇ.


WAM/അമൃത രാധാകൃഷ്ണൻ